Kerala Floods : പാമ്പുകടി ഏറ്റവരുടെ ചികിത്സാ ചെലവ് വനംവകുപ്പ് ഏറ്റെടുക്കും

ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പറായ 854764222ല്‍ ബന്ധപ്പെടാം.

Snake, Snake Catcher

തിരുവനന്തപുരം : പ്രളയക്കെടുതിയെ തുടര്‍ന്ന് വെള്ളം കയറിയ വീടുകളില്‍ ശുചീകരണത്തിനിടയില്‍ പാമ്പ് കടിയേല്‍ക്കുന്നവരുടെ ചികിത്സാ ചെലവ് വനംവകുപ്പ് ഏറ്റെടുക്കും. പാമ്പുകടിയേറ്റവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമെന്നാണ് വനം വകുപ്പ് അറിയിയിക്കുന്നത്.

പാമ്പുകടിയേറ്റവരെ ചികിത്സിക്കുന്നതിനായി ഒരു ലക്ഷം രൂപ വരെയാകും വനം വകുപ്പ് നല്ക. പ്രളയ ബാധിത മേഖകലകളില്‍ മാത്രമാണ് ഇത്. പാമ്പ് കടിയേറ്റവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യത്തിനായി അപേക്ഷിക്കാവുന്നതാണ്.

ചികിത്സിച്ചതിന്റെ രേഖകള്‍ അടക്കം ചേര്‍ത്ത് വനംവകുപ്പിന്റെ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വനം വകുപ്പിന്റെ കണ്‍ട്രോള്‍ റൂം നമ്പറായ 854764222ല്‍ ബന്ധപ്പെടാം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala floods forest department snake bite

Next Story
Kerala Floods: മാറ്റിവച്ച റെയില്‍വേ പരീക്ഷകള്‍ സെപ്റ്റംബര്‍ നാലിന്Southern Railway, Railway line, Salem, Morapur, kerala trains, maoists, ദക്ഷിണ റയിൽവേയിൽ അട്ടിമറി ശ്രമം, കേരളത്തിലേക്കുള്ള തീവണ്ടികൾ
The moderation of comments is automated and not cleared manually by malayalam.indianexpress.com