ചെ​ങ്ങ​ന്നൂ​ർ: പാണ്ട​നാ​ട് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് കാ​ണാ​താ​യി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ശ​നി​യാ​ഴ്ച രാ​ത്രി പ​ണ്ട​നാ​ട്ട് പ​ഞ്ചാ​യ​ത്തി​നു സ​മീ​പം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​യ ബോ​ട്ടാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇവര്‍ ജീവനോടെ തന്നെ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

പ​ല​യി​ട​ങ്ങ​ളി​ലും വെ​ള്ളം ഇ​റ​ങ്ങി​യ​തി​നാ​ൽ വ​ലി​യ ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് ഇവർക്കായി തെ​ര​ച്ചി​ൽ ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത സ്ഥി​തി​യാ​ണ് നി​ല​വി​ൽ. കാണാതായവരേയും ബോട്ടും കണ്ടെത്തണമെന്ന് ചെങ്ങന്നൂരില്‍ നിന്നുളള മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. തങ്ങളെ തിരികെ നാട്ടില്‍ എത്തിക്കാനുളള സൗകര്യം ഒരുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. രക്ഷാപ്രവര്‍ത്തനത്തിനിടെ കേടായ ബോട്ടുകള്‍ നന്നാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. കടുത്ത അവഗണനയാണ് ഇവര്‍ ഇവിടെ ആരോപിക്കുന്നത്.

ചെ​റി​യ വ​ള്ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നാ​ട്ടു​കാ​ർ തെ​ര​ച്ചി​ൽ ന​ട​ത്തു​ന്നു​ണ്ട്. ബോ​ട്ട് ക​ണ്ടെ​ത്താ​ൻ ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ സ​ഹാ​യം വേ​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. നി​ര​വ​ധി ആ​ളു​ക​ൾ പ്ര​ദേ​ശ​ത്ത് ഇ​നി​യും കു​ടു​ങ്ങി കി​ടി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ ചി​ല​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ഇ​റ​ങ്ങി​യ​തോ​ടെ ബോ​ട്ടു​ക​ൾ​ക്ക് ആ ​പ്ര​ദേ​ശ​ത്തേ​ക്ക് പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.