scorecardresearch

കേ​ര​ള​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​തി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ

കേ​ര​ള​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ളു​ടെ നി​യ​ന്ത്ര​ണം പാ​ളി​യി​ല്ലെ​ന്നും ജ​ല​ക​മ്മീ​ഷ​ൻ

Idukki Cheruthoni Dam
Idukki Cheruthoni Dam

ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തെ വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണം അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വി​ട്ട​താ​ണെ​ന്ന് ആ​രോ​പ​ണം നിഷേധിച്ച് കേന്ദ്ര ജലകമ്മീഷന്‍. കേ​ര​ള​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്ന​തി​ൽ വീ​ഴ്ച​യി​ല്ലെ​ന്ന് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ വ്യക്തമാക്കി. ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​ൻ ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യ​ത്തി​ന് ന​ൽ​കി. കേ​ര​ള​ത്തി​ൽ അ​ണ​ക്കെ​ട്ടു​ക​ളു​ടെ നി​യ​ന്ത്ര​ണം പാ​ളി​യി​ല്ലെ​ന്നും ജ​ല​ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഭാ​ഗ​മാ​യ ചെ​റു​തോ​ണി​യി​ൽ​നി​ന്നും ഒ​ഴു​ക്കാ​വു​ന്ന​തി​ന്‍റെ നാ​ലി​ലൊ​ന്ന് ജ​ലം മാ​ത്ര​മാ​ണ് തു​റ​ന്നു​വി​ട്ട​തെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ എന്‍എന്‍ റായ് പറഞ്ഞു. പ്ര​ള​യ​ജ​ലം ഉ​ൾ​ക്കൊ​ള്ളാ​ൻ ഒ​രു പ​രി​ധി വ​രെ ഇ​ടു​ക്കി​ക്ക് ക​ഴി​ഞ്ഞു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ സൂ​ചി​പ്പി​ക്കു​ന്നു. വെ​ള്ള​പ്പൊ​ക്കം ത​ട​യാ​ൻ സം​സ്ഥാ​ന​ത്ത് കൂ​ടു​ത​ൽ ജ​ല​സം​ഭ​ര​ണി​ക​ൾ വേ​ണ​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശ​മു​ണ്ട്. അ​ച്ച​ൻ​കോ​വി​ൽ, മീ​ന​ച്ചി​ലാ​റു​ക​ളി​ൽ പു​തി​യ ജ​ല​സം​ഭ​ര​ണി ആ​ലോ​ചി​ക്ക​ണ​മെ​ന്നും എന്‍എന്‍ റായ് നിര്‍ദേശിക്കുന്നു.

ക​ക്കി അ​ണ​ക്കെ​ട്ട് തു​റ​ക്കാ​ൻ വൈ​കി​യ​ത് കു​ട്ട​നാ​ട്ടി​നെ ഓ​ർ​ത്താ​ണെ​ന്നും ഇ​ട​മ​ല​യാ​റി​ൽ ഒ​ഴു​കി​വ​ന്ന അ​ധി​ക​ജ​ലം മാ​ത്ര​മാ​ണ് തു​റ​ന്നു​വി​ട്ട​തെ​ന്നും റി​പ്പോ​ർ​ട്ടിൽ പ​റ​യു​ന്നു. ത​ണ്ണീ​ർ​മു​ക്കം ബ​ണ്ടി​ലെ ത​ടസം ന​ദി​ക​ളു​ടെ ഗ​തി​മാ​റ്റി. ഒ​ഴു​ക്കി​വി​ടാ​വു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം ജ​ലം ത​ണ്ണീ​ർ​മു​ക്ക​ത്ത് എ​ത്തി​യെ​ന്നും ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods excess rains caused killer floods not dams says cwc