scorecardresearch
Latest News

പ്രളയം നിലംപരിശാക്കിയ പ്ലൈവുഡ് വ്യവസായം

വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായിരുന്നു ഇവിടുത്തെ പ്ലൈവുഡ് ഫാക്ടറികൾ. തൊഴിലാളികൾ, ഡ്രൈവർമാർ, മെക്കാനിക്കുകൾ, മരപ്പണിക്കാർ, തടിവിതരണക്കാർ അങ്ങനെ പല നിലയിൽ പെരുമ്പാവൂരും പരിസരത്തുമായി ഇവർ ഈ വ്യവസായ ശൃംഖലയിലെ കണ്ണികളായിരുന്നു ‘പ്രളയത്തിൽ പകച്ച് നിൽക്കുന്ന പെരുമ്പാവൂർ’

പ്രളയം നിലംപരിശാക്കിയ പ്ലൈവുഡ് വ്യവസായം

ചൈനയിൽ ബിസിനസ് സംബന്ധമായ യാത്രയിലായിരുന്നു പെരുമ്പാവൂരിലെ ചൈതന്യ പ്ലൈവുഡ് ഫാക്ടറി ഉടമകളിലൊരാളായ സാദത്ത് എന്ന ഇരുപത്തിയാറുകാരൻ. ഓഗസ്റ്റ് പതിനഞ്ചിന് രാവിലെ കേരളത്തെ കടപുഴക്കെത്തിയ പ്രളയം സാദത്തിന്റെ കുടുംബാംഗങ്ങളെയും ആശങ്കയിലാഴ്ത്തി. കരകവിഞ്ഞൊഴുകി പെരിയാർ അവരെ ഭയത്തിന്റെ മുൾമുനയിൽ നിർത്തി. അവർ ചൈനയിലായിരുന്ന സാദത്തിനെ വിളിച്ചു. സാദത്ത് തന്റെ ലാപ്ടോപ് തുറന്ന് ഫാക്ടറിയുടെ അവസ്ഥ സിസിടിവി ക്യമാറാ സംവിധാനം വഴി പരിശോധിച്ചു. ആ കാഴ്ച ഭീതിദമായിരുന്നുവെന്ന് സാദത്ത് ഇപ്പോഴും ആ നിമിഷത്തിലെ ഞെട്ടലോടെ ഓർത്തെടുക്കുന്നു.

“വെള്ളത്തിന്റെ ഒഴുക്കും ശക്തിയും കണ്ടപ്പോൾ എല്ലാം അവസാനിച്ചു എന്ന തോന്നലാണ് ഉണ്ടായത്. ജീവിതം ഇനി മുന്നോട്ട് ഇല്ല എന്നുവരെ തോന്നിപ്പോയി” സാദത്ത് പറയുന്നു. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സാദത്ത് പിതാവിനൊപ്പം ബിസിനസ്സിൽ ചേരുകയായിരുന്നു. താൻ കഠിനധ്വാനം ചെയ്ത് വളർത്തിയെടുത്ത സ്ഥാപനത്തിൽ നിന്നുളള കാഴ്ച സാദത്തിനെ പിടിച്ചുലച്ചു. ഫാക്ടറിയിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയും ചെയ്തു. സമയമൊട്ടും കളയാതെ തിരികെ നാട്ടിലേയ്ക്ക് പറന്നു സാദത്ത്.

കഴിഞ്ഞയാഴ്ച സാദത്ത് തന്റെ ഫാക്ടറിയിലെത്തി. ഒപ്പം ഒരു ഡസനോളം തൊഴിലാളികളും ചേർന്നു. അവർ വെള്ളം മുക്കിയ ഉപകരണങ്ങൾ സസൂക്ഷ്മം വൃത്തിയാക്കി. നാശനഷ്ടങ്ങൾ അവശേഷിപ്പിച്ചാണ് ഫാക്ടറിയിൽ നിന്നും വെള്ളം ഇറങ്ങിയത്. അറ്റകുറ്റ പണികൾ അസാധ്യമായ അരഡസനോളം പ്രധാന ഉപകരണങ്ങളുണ്ട്. പീലിങ് മെഷീൻ, ഡീബാർക്കിങ് സെൻസർ അങ്ങനെയുളള പ്രധാനപ്പെട്ട ഉപകരണങ്ങളാണ് അറ്റകുറ്റപണികൾ അസാധ്യമായ തരത്തിൽ നശിച്ചുപോയത്. പതിനഞ്ച് അടിയോളം വെള്ളം ഫാക്ടറിയിൽ കയറിയതായി കരുതുന്നു. വെള്ളം ഇത്രയധികം ഉയർന്നതിനാൽ എല്ലാ യന്ത്രങ്ങളും വെളളത്തിനടിയിലായി. ആയിരക്കണക്കിന് പ്ലൈവുഡ് ഷീറ്റുകളിലും ഇറക്കുമതി ചെയ്ത ഗ്ലൂഡ് പ്ലൈവുഡിലും വെള്ളം കയറിയത് മൂലം കൂണുകൾ മുളച്ചു തുടങ്ങി. ഫാക്ടറിയുടെ മൂലയിൽ ഒഴുകുന്ന പ്ലൈവുഡ് അവശിഷ്ടങ്ങളാണ് കിടക്കുന്നത്. മുനിസിപ്പാലിറ്റിയുടെ അനുമതി കിട്ടിയ ശേഷമേ ഇത് ഇവിടെ നിന്നും ഒഴിവാക്കി വൃത്തിയാക്കാൻ സാധിക്കുകയുളളൂ.plywood factory,perumbavoor,kerala flood,vishnu varma

“ചെന്നൈയിലും ബെംഗളൂരുവിലും നൽകാനായി തയ്യാറാക്കിയിരുന്ന 85 ടൺ പ്ലൈവുഡാണ് ഇവിടെ ഉണ്ടായിരുന്നത്. അതിൽ ഭൂരിഭാഗവും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയി. ഒന്നേമുക്കാൽ കോടി രൂപയുടെ സ്റ്റോക്കാണ് ഉണ്ടായിരുന്നത്. യന്ത്രങ്ങളുടെ നഷ്ടം കൂടി കണക്കാക്കുമ്പോൾ രണ്ട് കോടി രൂപയുടെ നഷ്ടമാണ് സംഭവിച്ചിരി”ക്കുന്നതെന്ന് സാദത്ത് പറഞ്ഞു.

Read: പെരുമ്പാവൂർ: പ്രളയം ബാധിച്ച മിനി ഇന്ത്യ

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ പ്രധാന തൊഴിലിടങ്ങളിലൊന്നായ പെരുമ്പാവൂരിലാണ് സാദത്തിന്റെ ഫാക്ടറി. പ്ലൈവുഡ് നിർമ്മാണ കേന്ദ്രമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ് പെരുമ്പാവൂർ. പത്ത് കിലോമീറ്റർ ചുറ്റളവിൽ ചെറുതും വലുതുമായ 450ഓളം പ്ലൈവുഡ് ഫാക്ടറികൾ ഇവിടെ ഉണ്ടെന്നാണ് മതിപ്പ് കണക്ക്. നാല് വർഷം മുമ്പ് ലോകത്തെ പ്രധാന പ്ലൈവുഡ് കയറ്റുമതി കേന്ദ്രങ്ങളിലൊന്നായിരുന്നു. ദുബായ്, ഖത്തർ, ശ്രീലങ്ക എന്നിവിടങ്ങളിലേയ്ക്കുളള കയറ്റുമതിയായിരുന്നു പ്രധാനമായിട്ടുളളത്. അന്ന് 60 ശതമാനം ഉൽപ്പന്നവും കയറ്റുമതിയായി ചെയ്യുകയായിരുന്നുവെങ്കിൽ ഇന്നത് 20 ശതമാനമായി കുറഞ്ഞിരിക്കുന്നു. വെളളപ്പൊക്കം വരെയുളള കാലയളവിൽ ദിനം പ്രതി 200 ട്രക്ക് ലോഡ് പ്ലൈവുഡ് ആണ് കയറ്റുമതി ചെയ്തിരുന്നത്.

വിവിധ സംസ്ഥാനങ്ങളിൽ നിന്നുളള പതിനായിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനമാർഗമായിരുന്നു ഇവിടുത്തെ പ്ലൈവുഡ് ഫാക്ടറികൾ. തൊഴിലാളികൾ, ഡ്രൈവർമാർ, മെക്കാനിക്കുകൾ, മരപ്പണിക്കാർ, തടിവിതരണക്കാർ അങ്ങനെ പല നിലയിൽ പെരുമ്പാവൂരും പരിസരത്തുമായി ഇവർ ഈ വ്യവസായ ശൃംഖലയിലെ കണ്ണികളായിരുന്നു. എന്നാൽ 2018ലെ വെള്ളപ്പൊക്കം ഇവിടെ ചൊരിഞ്ഞത് പറഞ്ഞാൽ തീരാത്ത നഷ്ടമാണ്. സാദത്തിനെ പോലെ ഇവിടുത്തെ പ്ലൈവുഡ് ബിസിനസ്സുകാർ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും മുന്നിൽ ക്യൂ നിൽക്കുകയാണിപ്പോൾ.plywood factory,perumbavoor,kerala flood,vishnu varma

“പെരുമ്പാവൂരും പരിസര പ്രദേശത്തുമായി മാത്രം നാന്നൂറോളം പ്ലൈവുഡ് ഫാക്ടറികളുണ്ട്. ഇതിൽ 70 എണ്ണത്തിനും 80 ശതമാനത്തിലേറെ തകർച്ചയാണ് വെള്ളപ്പൊക്കം കാരണം ഉണ്ടായത്. അവരുടെ വിദൂരഭാവനയിൽ പോലും ഇല്ലാത്ത ദുരന്തമാണ് അവരെ തേടിയെത്തിയത്. പലരും ഏറ്റവും കുറഞ്ഞത് ഒന്നരക്കോടി രൂപയുടെ നഷ്ടമെങ്കിലും നേരിടുന്നുന്നുണ്ട്. ഇറക്കുമതി ചെയ്ത് ശേഖരിച്ചിരുന്ന ഫെയ്സ് വിനീർ ആണ് നഷ്ടത്തിലെ പ്രധാന കാരണ”മെന്ന് സോ മിൽ ആൻഞ്ഞ് പ്ലൈവുഡ് മാനുഫാക്ച്ചറിങ്ങ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ബാബു സെയ്ദാലി പറഞ്ഞു.

ചില ഫാക്ടറികളിൽ ചിലപ്പോൾ തീപിടിത്തവും മറ്റുംകാരണം നഷ്ടമുണ്ടാകുമ്പോൾ അസോസിയേഷൻ സാമ്പത്തികമായി സഹായിക്കാറുണ്ട്. എന്നാൽ ഈ 70 ഫാക്ടറികളുടെ വിഷയമാണ്. മുഖ്യമന്ത്രിക്ക് ഈ വിഷയം കാണിച്ച് ഞങ്ങളൊരു നിവേദനം നൽകിയിട്ടുണ്ട്. വ്യവസായ മന്ത്രി ഇ പി ജയരാജനുമായി ചർച്ച നടത്താനും ശ്രമിക്കുന്നുണ്ട്. സർക്കാരിൽ നിന്നുളള സഹായം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ബാബു സെയ്ദാലി പറഞ്ഞു

ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചാണ് പ്ലൈവുഡ് വ്യവസായം പ്രധാനമായും മുന്നോട്ട് പോകുന്നത്. വെള്ളപ്പൊക്കത്തെ തുടർന്ന് അസ്സം, ഒഡിഷ, ബംഗാൾ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുളള നിരവധി തൊഴിലാളികൾ പെരുമ്പാവൂരിൽ നിന്നും പോയി. അവർ സ്വന്തം നാടുകളിലേക്കോ അല്ലെങ്കിൽ ജോലി ലഭിക്കുന്ന മറ്റിടങ്ങളിലേക്കോ ആണ് അവർ മാറിയിരിക്കുന്നത്.plywood factory,kerala flood,vishnu varma

തടി വ്യവസായത്തെ കേന്ദ്രീകരിച്ച് വളർന്നുവന്ന സമ്പദ് വ്യവസ്ഥയെ തകർക്കുന്നതാണ് ഇപ്പോഴത്തെ വെളളപ്പൊക്കം. 2016 ൽ മോദി സർക്കാർ നടപ്പാക്കിയ നോട്ട് നിരോധനവും തൊട്ട് പിന്നാലെ നടപ്പാക്കിയ ചരക്ക് സേവന നികുതിയും (ജിഎസ്ടി) ഈ വ്യവസായത്തിന്റെ നട്ടെല്ല് ഒടിച്ചിരുന്നു. അതിന് മുകളിലാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കം.

നോട്ട് നിരോധനത്തെ തുടർന്ന് ഒന്നര മാസത്തോളം ഫാക്ടറി അടച്ചിടേണ്ടി വന്നതായി സാദത്ത് ഓർമ്മിക്കുന്നു. അതിന് പിന്നാലെ ജിഎസ്ടി വന്ന് വലിയ നികുതി ഭാരം കൂടെയായതോടെ പ്രതിസന്ധി രൂക്ഷമായി. അതിൽ നിന്നും ഒന്ന് അതിജീവിച്ച് വരുന്നതിനിടയിലാണ് വെള്ളപ്പൊക്കം ഉണ്ടായത്. ഇനി ഇപ്പോൾ ഇൻഷുറൻസ് കമ്പനികളുടെ കരുണയിലാണ് ഞങ്ങളുടെ ഭാവി. എല്ലാ സ്റ്റോക്കും ഇൻഷുർ ചെയ്തിട്ടുണ്ട്. പക്ഷേ, അവർ എന്ത് നൽകുമെന്ന് കാത്തിരിന്ന് കാണുകയേ വഴിയുളളൂവെന്ന് സാദത്ത് പറയുന്നു.

സാമ്പത്തികമായ തിരിച്ചടി കുടുംബത്തെ പിടിച്ചുലച്ചിട്ടുണ്ടെന്നത് സത്യമാണെന്ന് ഇരുപത്തിയാറുകാരൻ പറയുന്നു. പക്ഷേ അതിജീവനത്തിന്റെ പ്രതീക്ഷകൾക്ക് മങ്ങലേറ്റിട്ടില്ല അദ്ദേഹം പറഞ്ഞു. “ഇപ്പോൾ ബിപിക്കുളള (രക്തസമ്മർദ്ദം) ഗുളികകൾ ഞങ്ങൾ കഴിക്കുന്നുണ്ട്” തകർത്തെറിയാൻ വന്ന വിധിയോട് പോലും പുഞ്ചിരിയോടെ സാദത്ത് പറയുന്നു. പിതാവിന് പ്രായമേറി, ഞാനാണ് കാര്യങ്ങളെല്ലാം നോക്കാൻ ബാധ്യതപ്പെട്ട മുതിർന്നയാൾ, അതിനാൽ ഒന്നും സംഭവിക്കാത്തതുപോലെ ഞാനിടപെടുകയാണ്. അവരെല്ലാം പ്രതീക്ഷയോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. ഞാനൊരു ബാങ്ക് വായ്പ ലഭിക്കുമോ എന്ന് നോക്കുകയാണ്, സാദത്ത് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods economic impact plywood factories in perumbavoor struggle to get back on track