/indian-express-malayalam/media/media_files/uploads/2017/06/manmohanM_Id_387899_PM_Manmohan_Singh.jpg)
ദില്ലി:കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി ദുരിതാശ്വാസ നിധിയിലേക്ക് ഒരുമാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗും. ദുരിതാശ്വാസ നിധിയിലേക്ക് മന്‍മോഹന്‍ സിംഗ് ഒരുമാസത്തെ ശമ്പളം നല്‍കും. എംപിമാരുടെ വികസനനിധിയില്‍ നിന്ന് ഒരുകോടി രൂപയും നല്‍കും.
പ്രളയത്തിൽ മുങ്ങിയ കേരളത്തിനെ പുനർനിർമിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ തുടങ്ങിയ സാലറി ചലഞ്ച് നിരവധി പേര്‍ ഏറ്റെടുത്തിട്ടുണ്ട്. നവകേരളസൃഷ്ടിക്കായി ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അഭ്യർത്ഥിച്ചിരുന്നു. ഇതിന് കഴിയാത്തവർ മൂന്ന് ദിവസത്തെ ശമ്പളം വീതം പത്ത് മാസം നൽകിയാലും മതിയെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ തയ്യാറായത്. ഗവർണർ പി.സദാശിവവും ഡി.ജി.പി ലോക്നാഥ് ബെഹ്റയും അടക്കമുള്ള പ്രമുഖരാണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്തത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.