scorecardresearch
Latest News

Kerala Floods: ‘കൈ കോര്‍ത്ത് നാം സ്വരുക്കൂട്ടിയത്’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കിട്ടിയത്

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതയും മുഖ്യമന്ത്രി

Kerala Floods: ‘കൈ കോര്‍ത്ത് നാം സ്വരുക്കൂട്ടിയത്’; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കിട്ടിയത്

തിരുവനന്തപുരം: കേരളത്തെ ദുരിതക്കയത്തില്‍ നിന്നും ഉയര്‍ത്തി കൊണ്ടു വരാന്‍ കേരള ജനത കൈ മെയ് മറന്ന് ശ്രമിക്കുകയാണ്. അതിനായി ലോകത്തിന്റെ പിന്തുണയുമുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി കൊണ്ട് സിനിമ-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും മറ്റ് സംസ്ഥാനങ്ങളും വിദേശ രാജ്യങ്ങളുമെല്ലാം രംഗത്തെത്തുന്നുണ്ട്. ഏറ്റവും ഒടുവിലായി ഇന്ത്യയ്ക്ക് സഹായ ഹസ്തം നീട്ടിയത് യുഎഇയാണ്. 700 കോടി രൂപയാണ് യുഎഇ ഇന്ത്യയ്ക്ക് വാഗ്‌ദാനം ചെയ്തിരിക്കുന്നത്.

അതേസമയം, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം അയക്കുന്നവരുടെ എണ്ണവും കൂടി വരികയാണ്. പണക്കുടുക്ക പൊട്ടിച്ച കുരുന്നുകള്‍ മുതല്‍ എല്ലാ വിഭാഗം ആളുകളും തങ്ങളുടെ പങ്ക് നിറവേറ്റുന്നു. ഈ സാഹചര്യത്തില്‍ കണക്കുകള്‍ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇതുവരെ ലഭിച്ച സംഭാവനയുടെ വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുകയാണ് മുഖ്യമന്ത്രി. ഫെയ്‌സ്ബുക്ക് പേജിലൂടെയായിരുന്നു വിവരം പുറത്തു വിട്ടത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 210 കോടി രൂപ ലഭിച്ചു. 160 കോടി രൂപയുടെ സഹായ വാഗ്‌ദാനം ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടില്‍ നേരിട്ടും നിക്ഷേപിച്ച തുകയാണിത്. ഓണ്‍ലൈന്‍ സൈറ്റിലൂടെ (https://donation.cmdrf.kerala.gov.in/) ഇതുവരെ ലഭിച്ചത് 87 കോടി രൂപയാണ്. ഓഗസ്റ്റ് 20 വരെയുള്ള കണക്കാണിത്. രണ്ട് ലക്ഷത്തിലധികം ആളുകളാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏഴ് ദിവസത്തിനകം ഓണ്‍ലൈന്‍ മാര്‍ഗ്ഗം പണം നല്‍കിയത്.

കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായിക്കുന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതയും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ലഭിച്ച ചെക്കുകളുടെ വിശദാംശവും പുറത്ത് വിട്ടിട്ടുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala floods details of donations recieved in cm relief fund so far