പുൽപ്പളളി: കടബാധ്യത കാരണം വയനാട് പുൽപ്പളളിയിൽ കർഷകൻ ആത്മഹത്യ ചെയ്തു. പുൽപ്പളളി ആളൂർക്കുന്ന് കുറ്റിച്ചിപറ്റ മാനിക്കാട്  എം എം  രാമദാസ് (58) ആണ് ആത്മഹത്യ ചെയ്തത്.

വീടിന് സമീപത്തുളള​ തോട്ടത്തിൽ ഇന്ന് രാവിലെയാണ് ഇന്ന് രാവിലെയാണ് വിഷം ഉളളിൽ ചെന്ന് മരിച്ച നിലയിൽ​ ഇദ്ദേഹത്തെ കണ്ടതെത്തിയത്.

പാട്ടകൃഷിയായി നെൽകൃഷി ചെയ്യുകയായിരുന്നു രാമദാസ്. കഴിഞ്ഞ മാസത്തെ പേമാരിയും പ്രളയവും കാരണം രാമദാസ് നടത്തിയിരുന്ന പങ്ക് കൃഷി നശിച്ചു. തുടർന്ന് വലിയ ബാധ്യത ഉണ്ടാവുകയായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.

പ്രളയത്തെ തുടർന്ന് വെളളം കയറി കൃഷി നശിച്ചു. അതിനാൽ തന്നെ വായ്പ തിരിച്ചടവ് സാധിച്ചിരുന്നില്ല. തുടർന്നാണ് രാമദാസ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.

കൃഷി നടത്തുന്നതിനും മറ്റുമായി സ്വാശ്രയസംഘങ്ങൾ, സഹകരണ ബാങ്ക്,  ബാങ്കുകൾ എന്നിവിടങ്ങളിൽ നിന്നും രാമദാസ് വായ്പ എടുത്തിരുന്നുവെന്നാണ് അറിയുന്നത്.പുൽപ്പളളി അർബൻ ബാങ്ക്, പിന്നാക്ക വികസന കോർപ്പറേഷൻ, എന്നിവിടങ്ങളിൽ നിന്നുളള വായ്പയുണ്ടായിരുുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമമാകാം ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

ചന്ദ്രമതിയാണ് ഭാര്യ. ഗോകുൽദാസ്, രാഹുൽദാസ്, നീതു എന്നിവർ മക്കളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.