/indian-express-malayalam/media/media_files/uploads/2019/08/anpod-kochi.jpg)
കൊച്ചി: മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് സഹായ ഹസ്തവുമായി അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍. ജില്ല ഭരണകൂടവുമായി സഹകരിച്ചാണ് അൻപോട് കൊച്ചി പ്രവർത്തകർ പേമാരി ദുരിതം വിതച്ച ജില്ലകളിലെ ക്യാംപുകളിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ശേഖരിച്ച് എത്തിക്കുന്നത്.
കടവന്ത്ര റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് സാധനങ്ങള്‍ ശേഖരിക്കുന്നത്. മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിലേക്ക് ആവശ്യമായ സാധനങ്ങൾ മാത്രമാണ് നിലവിൽ ശേഖരിക്കുന്നത്.
ശനിയാഴ്ച രാവിലെ പത്ത് മണിക്ക് തുടങ്ങി വൈകിട്ട് ആറ് മണി വരെയാണ് സാധനങ്ങൾ ശേഖരിക്കുന്നത്. ഇത്തരത്തിൽ ശേഖരിക്കുന്ന സാധനങ്ങൾ തരംതിരിച്ച് വിവിധ ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇന്ന് രാത്രിയോടെ തന്നെ എത്തിക്കാനാണ് തീരുമാനം.
ഇന്ന് ആവശ്യമായ സാധനങ്ങൾ
കമ്പിളി - 5000 എണ്ണം
ബെഡ്ഷീറ്റ് - 5000 എണ്ണം
സ്ലീപ്പിങ് മാറ്റ്സ് - 1000 എണ്ണം
സാനിറ്ററി പാഡ്സ് - 2000 പാക്കറ്റ്
ഡയപ്പേഴ്സ് - 2000 പാക്കറ്റ്
റസ്ക്ക്, ബിസ്ക്കറ്റ് - 1000 പാക്കറ്റുകൾ വീതം
വസ്ത്രങ്ങൾ - പുതിയത്
അടിവസ്ത്രങ്ങൾ -
ലുങ്കികൾ - 1000 എണ്ണം
നൈറ്റികൾ - എണ്ണം
ടീ ഷർട്ടുകൾ - 1000 എണ്ണം
ടവൽ - 2000 എണ്ണം
ഇന്ന് മാത്രമാണ് സാധനങ്ങൾ ശേഖരിക്കാൻ തീരുമാനിച്ചിരിക്കുന്നതെന്ന് അൻപോട് കൊച്ചി അംഗം ആൻ ബെഞ്ചമിൻ പറഞ്ഞു. വേണ്ടി വരുകയാണെങ്കിൽ വരും ദിവസങ്ങളിലും സാധനങ്ങൾ ശേഖരിക്കും ഇന്ന് സമയം കഴിഞ്ഞും വരുന്ന സാധനങ്ങൾ ശേഖരിച്ച് വരും ദിവസങ്ങളിലും ഉപയോഗപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
/indian-express-malayalam/media/media_files/uploads/2019/08/collection-center.jpg)
കഴിഞ്ഞ മഹാപ്രളയ കാലത്തും അൻപോട് കൊച്ചി പ്രവർത്തകരുടെ സേവനം ഏറെ ശ്രദ്ധ നേടിയിരുന്നു. ടൺ കണക്കിന് സാധനങ്ങളാണ് പ്രളയം ദുരിതം വിതച്ച പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് അൻപോട് കൊച്ചി പ്രവർത്തകർ ശേഖരിച്ച് എത്തിച്ചത്. അത്തരത്തിൽ ഒരിക്കൽ കൂടി മഹാദുരിതത്തെ കൈകോർത്ത് നേരിടാനൊരുങ്ങുകയാണ് അൻപോട് കൊച്ചി കൂട്ടായ്മ.
/indian-express-malayalam/media/media_files/uploads/2019/08/ernakulam.jpg)
" ഇതുപോലെ ഒരു പ്രളയത്തെ കൂട്ടായ്മയിലൂടെ നമ്മൾ അതിജീവിച്ചതാണ്. ഇനിയും അതിന് സാധിക്കും. അതിന് നമ്മളാൽ കഴിയുന്നത് ചെയ്യുകയെന്നേ ഉദ്ദേശിച്ചുള്ളു," അൻപോട് കൊച്ചിയുടെ കളക്ഷൻ സെന്ററിൽ സാധനങ്ങൾ നൽകാനെത്തിയ അശോക് പറഞ്ഞു. ഒരുപാട് ആളുകൾ സാധനങ്ങളുമായി എത്തുന്നുണ്ടെങ്കിലും ആവശ്യത്തിനുള്ള സാധനങ്ങൾ എത്തിയിട്ടില്ലായെന്ന് പ്രവർത്തകർ പറയുന്നു.
കൈകോർത്ത് കണ്ണൂർ എന്ന പേരിലാണ് കണ്ണൂർ ജില്ലയിലെ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായും ദുരിത ബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ടതിനായും ഉള്ള കളക്ഷൻ സെന്റർ ആരംഭിച്ചത്. ഇതേക്കുറിച്ച് ഗായിക സയനോര തന്റെ ഫെയ്സ്ബുക്കിൽ വിശദമായി പറഞ്ഞിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.