തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യത്തിന്റെ പശ്ചാത്തലത്തില്‍ പു​ന​ർ നി​ർ​മാ​ണ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​നു​ള്ള സ​ഹാ​യം തേ​ടി മ​ന്ത്രി​മാ​ർ​ക്കു വി​ദേ​ശ​സ​ന്ദ​ർ​ശ​ന​ത്തി​ന് അ​നു​മ​തി അ​ഭ്യ​ർ​ഥി​ച്ച് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ് കേ​ന്ദ്ര​ത്തി​നു ക​ത്തു ന​ൽ​കി. വി​ദേ​ശ​കാ​ര്യ​വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്കാ​ണു ക​ത്ത​യ​ച്ച​ത്. യാ​ത്ര​യു​ടെ ഉ​ദ്ദേ​ശവും ഫ​ണ്ട് ല​ഭി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യും ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ത്തി​നു കേ​ന്ദ്ര സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ല.

സംസ്ഥാനത്തെ പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായി വിദേശ രാജ്യങ്ങളിലേക്ക് കേരള മന്ത്രിമാര്‍ നടത്താനിരുന്ന യാത്രയ്ക്ക് വലിയ പ്രതിസന്ധിയാണ് അവസാന നിമിഷത്തിൽ നേരിടുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയതന്ത്ര അനുമതിയും വിസയും ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്.

മുഖ്യമന്ത്രിക്കു മാത്രം കര്‍ശന ഉപാധികളോടെ യാത്ര നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്ന് ഫണ്ട് സമാഹരിക്കാനാണ് മുഖ്യമന്ത്രിയും മന്ത്രിമാരും ഗള്‍ഫ് രാജ്യങ്ങളിലേക്ക് അടക്കം വിദേശ യാത്ര നിശ്ചയിച്ചിരുന്നത്. ഇതിനായി രണ്ടാഴ്ച മുമ്പ് കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ സമര്‍പ്പിച്ചു. ബുധനാഴ്ചയ്ക്കകം അനുമതി ലഭിച്ചില്ലെങ്കില്‍ മന്ത്രിമാരുടെ യാത്ര മുടങ്ങിയേക്കും.

18 മുതല്‍ 21 വരെയുള്ള ദിവസങ്ങളില്‍ കേരളത്തിലെ 17 മന്ത്രിമാരും വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ച സാഹചര്യത്തില്‍ ഇനി അപേക്ഷ നല്‍കിയാലും ഫലമുണ്ടാവില്ല. അതേസമയം, കേന്ദ്രാനുമതി ഇല്ലെങ്കിലും മന്ത്രിമാര്‍ക്ക് വിദേശത്ത് പോകാം. നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്നു മാത്രം. നിലവിലെ തീരുമാനം അനുസരിച്ച് മുഖ്യമന്ത്രി 17-ന് യുഎഇയില്‍ എത്തും. ലോകത്ത് ഏറ്റവുമധികം പ്രവാസി മലയാളികളുള്ള രാജ്യം എന്ന നിലയിലാണ് യുഎഇയിലേക്ക് മുഖ്യമന്ത്രി തന്നെ എത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ