/indian-express-malayalam/media/media_files/uploads/2018/03/train-2.jpg)
തിരുവനന്തപുരം: കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് തിരുവനന്തപുരം- കോട്ടയം- എറണാകുളം, എറണാകുളം- ഷൊർണൂർ- പാലക്കാട് സെക്ഷനിലെ ട്രെയിൻ സർവ്വീസുകൾ ഓഗസ്റ്റ് 18 വൈകിട്ട് നാലുമണി വരെ താൽക്കാലികമായി നിർത്തിവച്ചതായി ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു.
അതേസമയം, ഇന്ന് ചെന്നൈ എഗ്മോർ വരെ പോവുന്ന സ്പെഷ്യൽ ട്രെയിൻ വൈകിട്ട് 6ന് എറണാകുളത്തുനിന്നും പുറപ്പെടും. നാഗർകോവിൽ വഴിയുള്ള ഈ തീവണ്ടിയ്ക്ക് ചേർത്തല (6:35), ആലപ്പുഴ (7:02),അമ്പലപ്പുഴ (7:15), ഹരിപ്പാട് (7:52), കായംകുളം (8:15), കൊല്ലം (9:30), തിരുവനന്തപുരം (10:45), നാഗർകോവിൽ (12:00), തിരുനൽവേലി (1:20), മധുരെ (5:25), തിരുച്ചിറപ്പള്ളി (08.15), താമ്പരം (12.57) എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്.
രണ്ട് ഏസി 2 ടയർ, മൂന്ന് ഏസി 3 ടയർ, 13 സ്ളീപ്പർ ക്ലാസ്സ്, രണ്ട് ജനറൽ കോച്ചുകളാണ് ഉള്ളത്.
ഇത് കൂടാതെ അഞ്ച് പാസഞ്ചർ ട്രെയിനുകൾ തിരുവനന്തപുരം-ആലപ്പുഴ- എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തി. രാവിലെ 8:30 നും 11:40 നും വൈകിട്ട് 3 മണിയ്ക്കുമായിരുന്നു എറണാകുളത്തു നിന്നും തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകൾ. രാവിലെ 9:00 നും വൈകിട്ട് 3 നുമായിരുന്നു തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കുള്ള ട്രെയിനുകൾ. റേക്കുകളുടെ ലഭ്യത അനുസരിച്ച് നാളെയും (ആഗസ്ത് 18) ഈ സർവ്വീസ് തുടരാൻ പറ്റുമോ എന്ന് അധികൃതർ
പരിശോധിച്ചു വരികയാണ്.
Due to adverse conditions, the train services on Thiruvananthapuram-Kottayam-Ernakulam and Ernakulam-Shoranur-Palakkad section is SUSPENDED till 16:00 hrs of 18.08.2018. Additional special passenger services will operate on Thiruvanananthapuram-Alappuzha-Ernakulam section. pic.twitter.com/TvrqlGcSft
— DRM Trivandrum (@TVC138) August 17, 2018
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.