ചെങ്ങന്നൂര്‍: ചെങ്ങന്നൂർ എരമല്ലിക്കര വിമൻസ് ഹോസ്റ്റലിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ നാട്ടുകാരുടെ അക്രമം. ശ്രീ അയ്യപ്പ കോളേജിലെ ഹോസ്റ്റലില്‍ കുടുങ്ങിയ 44 ഓളം വിദ്യാര്‍ത്ഥിനികളെ രക്ഷിക്കുന്നതിനിടെയാണ് സംഭവം. വ്യോമസേനയും നാവികസേനയും രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയപ്പോള്‍ നാട്ടുകാര്‍ ഇടപെട്ട് തടസ്സം സൃഷ്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ഹെലികോപ്റ്റർ വന്നതുകൊണ്ട് വീടുകൾ തകർന്നുവെന്ന് പറഞ്ഞായിരുന്നു നാട്ടുകാരായ സ്ത്രീകള്‍ കൈയേറ്റം ചെയ്തതെന്നാണ് ആരോപണം. കസേരകള്‍ അടക്കമുളളവ ഉപയോഗിച്ചാണ് സ്ത്രീകള്‍ പെണ്‍കുട്ടികളെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിച്ചു. തങ്ങളെ നാട്ടുകാരായ സ്ത്രീകള്‍ കടിക്കുകയും അടിക്കുകയും ചെയ്തതായി പെണ്‍കുട്ടികള്‍ ആരോപിച്ചു.

കൂടാതെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തതായി പെണ്‍കുട്ടികള്‍ ആരോപിച്ചു. രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ നാട്ടുകാര്‍ ശ്രമിച്ചതായി വ്യോമസേനാ അംഗങ്ങള്‍ പറഞ്ഞു. ഇത്രയും സങ്കീര്‍ണമായ സന്ദര്‍ഭത്തില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യരുതെന്നും വ്യോമസേനാ അംഗമായ മലയാളി ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ