scorecardresearch

Kerala Floods: അവാർഡ് തുക മുഴുവനും സർക്കാരിന്റെ ദുരിതാശ്വനിധിക്ക് നൽകി ചിത്രകാരൻ

Kerala Floods: എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണനും ഗവേഷകനും മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ഡോ. കെ.ശ്രീകുമാറുമാണ് തങ്ങളുടെ അവാർഡ് തുകകളിൽ നിന്നും ദുരിതാശ്വസ നിധിക്ക് തുക കൈമാറിയത്

Kerala Floods: എഴുത്തുകാരനും ചിത്രകാരനുമായ ജയകൃഷ്ണനും ഗവേഷകനും മാധ്യമപ്രവർത്തകനും സാഹിത്യകാരനുമായ ഡോ. കെ.ശ്രീകുമാറുമാണ് തങ്ങളുടെ അവാർഡ് തുകകളിൽ നിന്നും ദുരിതാശ്വസ നിധിക്ക് തുക കൈമാറിയത്

author-image
WebDesk
New Update
jayakrishnan,artist,kerala floods

Kerala Floods: തിരുവനന്തപുരം: കേരളത്തെ തകർത്തെറിഞ്ഞ പ്രളയത്തിൽ​നിന്നും കരകയറാൻ കേരളത്തിന്റെ കൈപിടിച്ച് എഴുത്തുകാരും ചിത്രകാരന്മാരുമുൾപ്പെടെയുളളവർ രംഗത്തുവരുന്നു. ബാലസാഹിത്യം, നാടകം, ഗവേഷണം, മാധ്യമ പ്രവർത്തനം, ചിത്രരചന, കഥ, കവിത എന്നിങ്ങനെ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ രണ്ട് പേരാണ് ഇതിനായി ആദ്യം രംഗത്ത് വന്നത്.

Advertisment

തങ്ങൾക്ക് ലഭിച്ച് അവാർഡ് തുകകളിൽ നിന്നും പ്രളയ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഇരുവരും സംഭാവന നൽകി.

ബാലസാഹിത്യത്തിനുളള​ ചിത്ര രചനയ്ക്കുളള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ലഭിച്ച ജയകൃഷ്ണൻ തനിക്ക് ലഭിച്ച് മുഴുവൻ തുകയും ദുരിതാശ്വാസ നിധിക്കായി കോഴിക്കോട് ജില്ലാ കലക്ടർക്ക് കൈമാറി. 2013 ലാണ് ഡോ. കെ.ശ്രീകുമാർ രചിച്ച 'പൂക്കാലം' എന്ന പുസ്തകത്തിന്റെ ചിത്ര രചനയ്ക്ക് ജയകൃഷ്ണന് അവാർഡ് ലഭിച്ചത്.

സംസ്ഥാന സർക്കാരിന്റെ അവാർഡ് തുക കേരളത്തിന്റെ പുനഃസംഘാടന പ്രവർത്തനത്തിന് കൈമാറുകയാണെന്ന് ജയകൃഷ്ണൻ പറഞ്ഞു. കുട്ടികൾക്കായുളള ചിത്രം വരച്ചതിനാണ് അവാർഡ് ലഭിച്ചത്. ഇത് കുട്ടികളുടെ ആവശ്യത്തിന് വിനിയോഗിച്ചാൽ കൂടുതൽ സന്തോഷം. എന്തായാലും സർക്കാരിനും ജനങ്ങൾക്കും ആവശ്യമുളളപ്പോൾ അവർ തന്ന അവാർഡ് തുക അവർക്ക് തിരികെ നൽകുകയാണ്. ഈ സമയത്ത് ഇതാണ് കേരളത്തോടൊപ്പം നിൽക്കുമ്പോൾ ചെയ്യാൻ സാധ്യമായ ഒരു കാര്യമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടയിൽ നിന്നും ജയകൃഷ്ണൻ പറഞ്ഞു.

Advertisment

കഥാകൃത്ത്, കവി, ചിത്രകാരൻ എന്നീ നിലകളിൽ അറിയപ്പെടുന്ന വ്യക്തിയാണ് കോഴിക്കോട് സ്വദേശിയായ ജയകൃഷ്ണൻ.

ഈ വർഷത്തെ കേരള സംഗീത നാടക അക്കാദമി അവാർഡ്, ബാലസാഹിത്യത്തിനുളള കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയവ നേടിയിട്ടുളള ഡോ. കെ.ശ്രീകുമാറാണ് തന്റെ വിവിധ അവാർഡ് തുകകളിൽ നിന്നൊരു ഭാഗം പ്രാദേശിക ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത്.

Read More: ജെ.സി.ഡാനിയേല്‍ പുരസ്‌കാരത്തില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കി ശ്രീകുമാരന്‍ തമ്പി, കേരളത്തെ കൈവിടാതെ തമിഴ് സിനിമാ ലോകവും

നേരത്തെ, ഈ വര്‍ഷത്തെ ജെ.സി.ഡാനിയേല്‍ പുരസ്കാര ജേതാവായ ശ്രീകുമാരന്‍ തമ്പി, തന്റെ പുരസ്കാര തുകയില്‍ നിന്നും ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാർ നൽകുന്ന പുരസ്കാരമാണ് ജെ.സി.ഡാനിയേൽ അവാർഡ്.

Kerala Floods Award Relief Fund

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: