കൊച്ചി: സമാനതകളില്ലാത്ത ദുരന്തത്തില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ സര്‍വ സന്നാഹങ്ങളും സൈന്യവും രംഗത്തുണ്ട്. കെട്ടിടങ്ങള്‍ക്ക് മുകളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ ഹെലിക്കോപ്റ്ററുകളും ആവശ്യമെങ്കില്‍ താല്‍കാലിക പാലം നിര്‍മിക്കാന്‍ മിലിറ്ററി എഞ്ഞ്ചിനീയറിംഗ് വിമാനങ്ങളുമായി സൈന്യം സജ്ജമാണ്. സംസ്ഥാനത്ത്​ ഇതുവരെ 400ല്‍ അധികം പേരെ കെട്ടിടത്തിന് മുകളില്‍ നിന്നും വ്യോമസേന എടുത്തുയര്‍ത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. ഇതിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വ്യോമസേന പുറത്തുവിട്ടിരിക്കുന്നത്.

‘ഓപ്പറേഷൻ കരുണ’യുടെ ഭാഗമായി എറണാകുളം ജില്ലയിലെ ആലുവയിൽ ദേശീയ ദുരന്ത നിവാരണ സേനയും കാലടിയിൽ കരസേനയും മൂവാറ്റുപുഴയിൽ നാവികസേനയുമാണ് രംഗത്തിറങ്ങിയിട്ടുള്ളത്. പൊലീസും ഫയർഫോഴ്സും സന്നദ്ധപ്രവർത്തകരും ഒപ്പമുണ്ട്.

വെള്ളപ്പൊക്ക മേഖലയിൽ അകപ്പെട്ട ആളുകൾക്ക് അടിയന്തരമായി ഭക്ഷണവും വെള്ളവും വിതരണം ചെയ്യാനായി മൈസൂരിലെ ഡി.ആർ.ഡി.ഒ ആസ്ഥാനത്ത് നിന്നും പുറപ്പെട്ട സൈന്യത്തിന്റെ പ്രത്യേക ഹെലികോപ്ടർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്യുന്നുമുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ