കൊച്ചി: പ്രളയത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ വെളളം കയറി താറുമാറായ സാഹചര്യത്തിൽ ഗതാഗതം സാധാരണ ഗതിയിലാക്കാൻ തീവ്ര ശ്രമം. കൊച്ചി നാവികസേന വിമാനത്താവളത്തിലേക്ക് ഇന്ന് അലയൻസ് എയറും ഇൻഡിഗോയും സർവ്വീസ് നടത്തുന്നുണ്ട്.

അതേസമയം, തിരുവനന്തപുരം വിമാനത്താവളത്തിലേക്കും, ഇവിടെ നിന്ന് രാജ്യത്തെ മറ്റിടങ്ങളിലേക്കുമായി 36 അധിക സര്‍വ്വീസുകള്‍ നടത്തും. 12 ആഭ്യന്തര സര്‍വ്വീസുകളും 24 രാജ്യാന്തര സര്‍വ്വീസുകളുമാണ് തിരുവനന്തപുരത്ത് നിന്ന് നടത്തുന്നത്.

കൊച്ചിയിൽ നാവികസേനയുടെ വിമാനത്താവളത്തില്‍ നിന്ന് ആഭ്യന്തര സര്‍വ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ആഭ്യന്തര സർവ്വീസ് നടത്തുന്ന ചെറുവിമാനങ്ങൾക്ക് മാത്രമേ ഇവിടെ പറന്നിറങ്ങാനാവൂ. ബെംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കുമായിരുന്നു ഇന്നലെ അലയൻസ് എയർ സർവ്വീസ് നടത്തിയത്. ഇന്ന് ഇൻഡിഗോ കൂടി വന്നതോടെ ചെന്നൈയിലേക്കും സർവ്വീസുകളുണ്ട്.

പ്രളയത്തെ തുടർന്ന് അടച്ചിട്ട കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഈ മാസം 26 വരെ സർവ്വീസുകൾ ഉണ്ടായിരിക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വെളളം കയറി ചളി അടിഞ്ഞതിനാൽ വിമാനത്താവളത്തിന്റെ റൺവേ അടക്കം ശുചീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമേ വിമാനത്താവളം തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം വരൂ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ