തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയവിഭവ സമാഹരണത്തിനായി മന്ത്രിമാര്‍ നടത്താനിരുന്ന യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി വൈകുന്നു. ഇപ്പോള്‍ മുഖ്യമന്ത്രിക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടം അനുസരിച്ചുളള അനുമതിയും രാഷ്ട്രീയ അനുമതിയുമാണ് ലഭിക്കേണ്ടിയിരുന്നത്. മന്ത്രിമാരുടെ യാത്രയെ കുറിച്ചുളള വിവരങ്ങള്‍ അന്വേഷിച്ച് വിദേശകാര്യമന്ത്രാലയമാണ് ഈ അനുമതി നല്‍കേണ്ടത്. എന്നാല്‍ ഇതില്‍ തീരുമാനമായില്ല. ബുധനാഴ്ച്ചയ്ക്ക് അകം അനുമതി ലഭിച്ചില്ലെങ്കില്‍ യാത്ര അനിശ്ചിതത്വത്തിലാകും.

കടുത്ത നിയന്ത്രണങ്ങളോടെ മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്. വിദേശ ഫണ്ട് സ്വീകരിക്കരുത്, വിദേശ പ്രതിനിധികളുമായി ചർച്ച നടത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് മുഖ്യമന്ത്രിക്ക് ദുബായിലേക്ക് യാത്രാനുമതി നൽകിയിരിക്കുന്നത്.

മുഖ്യമന്ത്രിയടക്കം 18 മന്ത്രിമാരാണ് നവകേരള നിർമ്മാണത്തിനായി വിദേശയാത്രയ്‌ക്ക് അനുമതി തേടിയത്. ഈ മാസം 18മുതലായിരുന്നു യാത്ര നിശ്‌‌ചയിച്ചിരുന്നത്. അതേസമയം, യാത്രയുമായി ബന്ധപ്പെട്ട തടസങ്ങളെല്ലാം ഉടൻ നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി സുനിൽ കുമാർ പ്രതികരിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ