ഇടുക്കി: രാജമലയ്ക്കുസമീപം പെട്ടിമുടിയിൽ തോട്ടംതൊഴിലാളി ലയങ്ങൾക്കുമേൽ ഉരുൾപൊട്ടിയുണ്ടായ അപകടത്തിൽ മണ്ണിനടിയിൽപ്പെട്ടവരെ കണ്ടെത്താനുള്ള തെരച്ചിൽ തുടരുന്നു. ഇന്ന് ഇതുവരെ 17 പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 43 ആയി. ഇനിയും 27 പേരെ കൂടി കണ്ടെത്തേണ്ടതുണ്ട്.
കാണാതായ അവസാനത്തെ ആളെയും കണ്ടെത്തുംവരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് വനംവകുപ്പ് മന്ത്രി കെ.രാജു പറഞ്ഞു. രാജമലയിലെ ദുരന്തംനടന്ന പെട്ടിമുടിയില്‍ നേരിട്ടെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്തത്തില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്ക് താത്കാലിക ധനസഹായം, പരിക്കേറ്റവര്‍ക്കുള്ള സൗജന്യ ചികത്സ തുടങ്ങിയവ ഇതിനോടകം മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തത്തിന് ഇരയായവര്‍ക്കും കുടുംബത്തിനും അര്‍ഹമായ മറ്റ് കാര്യങ്ങളെ സംബന്ധിച്ച് കാബിനറ്റില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ദുരന്തഭൂമിയിൽ നിന്നുള്ള കാഴ്ചകൾ…