പാലക്കാട്: കനത്ത മഴയിൽ ഉരുൾപൊട്ടി, ഒരാഴ്ചയായി മുടങ്ങിക്കിടന്ന പാലക്കാട് നെല്ലിയാമ്പതി  റോഡിൽ ഗതാഗതം പുനഃസ്ഥാപിച്ചു. ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കുന്ന വിധത്തിലാണ് റോഡ് ഗതാഗതം പുനഃസ്ഥാപിച്ചത്.

ജീപ്പ് പോലുളള ചെറുവാഹനങ്ങൾക്ക് ഇതിലൂടെ പോകാനാവും.  ഓഗസ്റ്റ് 15 നായിരുന്നു നെല്ലിയാമ്പതിയിലേക്കുളള ഗതാഗതം തടസപ്പെട്ടത്. ഉരുൾപൊട്ടലിൽ റോഡ് പലയിടത്തും തകർന്നു. ഒരാഴ്ച നീണ്ട കഠിനപരിശ്രമത്തിലാണ് നെല്ലിയാമ്പതിയിലേക്കുള്ള റോഡ് പുനഃസ്ഥാപിച്ചത്.

റോഡ് ഗതാഗതം പൂർണ്ണമായി നിലച്ചതോടെ കനത്ത മഴയിലും ഉരുൾപൊട്ടലിലും നെല്ലിയാമ്പതിയിലെ നാലായിരത്തോളം പേരാണ് ഭയന്ന് ജീവിച്ചത്. പ്രദേശം പൂർണ്ണമായി ഒറ്റപ്പെട്ടപ്പോൾ തീർത്തും കിടപ്പിലായ രോഗികളെയും ഗർഭിണികളെയും ഹെലികോപ്റ്ററിൽ പാലക്കാടേക്ക് എത്തിച്ചു.

നെല്ലിയാമ്പതിയിൽ 73 സ്ഥലങ്ങളിലാണ് കനത്ത മഴയിൽ ഉരുള്‍പൊട്ടിയത്. കുണ്ടറ ചോല പാലം കുത്തൊഴുക്കിൽ ഒലിച്ചുപോയിരുന്നു. ദ്രുതകര്‍മ്മസേനയും നാട്ടുകാരും ഫയര്‍ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ് ഉള്‍പ്പടെ എല്ലാവരും രാപകലില്ലാതെ അധ്വാനിച്ചതുകൊണ്ട് മാത്രമാണ് റോഡ് ഗതാഗത യോഗ്യമായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ