scorecardresearch

Kerala Flood Live Updates: മുല്ലപ്പെരിയാറിലെ എല്ലാ സ്പിൽവേ ഗേറ്റുകളും അടച്ചു, ഇടുക്കിയിൽ​നിന്നും തുറന്നുവിടുന്ന ജലത്തിന്റ അളവ് കുറച്ചു, ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 210 കോടി രൂപ

പ്രളയക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്നും ഊര്‍ജ്ജിതമായി തുടരും

Kerala Flood Live Updates: മുല്ലപ്പെരിയാറിലെ എല്ലാ സ്പിൽവേ ഗേറ്റുകളും അടച്ചു, ഇടുക്കിയിൽ​നിന്നും തുറന്നുവിടുന്ന ജലത്തിന്റ അളവ് കുറച്ചു, ദുരിതാശ്വാസ നിധിയിലേക്ക് എത്തിയത് 210 കോടി രൂപ
എക്‌സ്‌പ്രസ് ഫോട്ടോ/ നിർമ്മൽ ഹരീന്ദ്രൻ

Kerala Flood Live Updates: പ്രളയം ബാധിച്ച കേരളം ശാന്തമാകുന്നു. മഴയ്ക്ക് ശമനം വന്നതോടെ പലയിടത്തും വെള്ളമിറങ്ങി. പ്രളയക്കെടുതിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഇന്നും ഊര്‍ജ്ജിതമായി തുടരുകയാണ്. ഇപ്പോഴും രക്ഷാപ്രവര്‍ത്തനം നടക്കുന്നുണ്ടെങ്കിലും ചിലയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും ജനം സ്വന്തം വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. വീടുകളും റോഡുകളുമെല്ലാം തകർന്നു കിടക്കുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ എല്ലാം ശരിയാക്കാനുള്ള പദ്ധതികൾ എല്ലാം വകുപ്പുകളേയും ഏകോപിപ്പിച്ചുകൊണ്ട് നടപ്പിലാക്കും. ചീഫ് സെക്രട്ടറിക്കാണ് ഏകോപന ചുമതല.

കേരളത്തെ സഹായിക്കാനായി കൂടുതൽ സംസ്ഥാനങ്ങൾ എത്തുന്നു. നേരത്തെ തമിഴ് നാട്, ആന്ധ്ര, കർണാടക, ബീഹാർ, തെലുങ്കാന, യു പി തുടങ്ങിയ സംസ്ഥാനങ്ങളാണ് നേരത്തെ വന്നത്.  ഇന്ന് ത്രിപുര  സർക്കാർ കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് ഒരു കോടി രൂപ നൽകി.

ഇടുക്കിയിലെ വൃഷ്ടി പ്രദേശത്ത്  മഴ കുറഞ്ഞതോടെ ഇടുക്കി ഡാമിൽ നിന്നും തുറന്നുവിടുന്ന വെളളത്തിന്റെ അളവ് വീണ്ടും കുറച്ചു. രാത്രിവരെ ആറ് ലക്ഷം ലിറ്ററായിരുന്നു തുറന്നുവിട്ടിരുന്നത്. തിങ്കളാഴ്ച രാത്രിയോടെ ഇതിന്റെ അളവ് നാല് ലക്ഷം ലിറ്ററാക്കി കുറച്ചു.

മുല്ലപ്പെരിയാറിൽ നിന്നും വെളളം ഒഴുക്കിവിട്ടിരുന്ന പതിമൂന്ന് സ്പിൽ വേ ഗേറ്റുകളും  തിങ്കളാഴ്ച രാത്രിയോടെ  അടച്ചു. ഇതോടെ ഇടുക്കി ഡാമിലേയ്ക്കുളള നീരൊഴുക്ക് വീണ്ടും കുറയും.

മഴ മാറി നില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ സഹായിക്കും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ നാളെ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ചൊ​വ്വാ​ഴ്‌​ച വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് യോ​ഗം. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും ഇ​നി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നാ​ണ് മു​ൻ​തൂ​ക്ക​മെ​ന്നും മു​ഖ്യ​മ​ന്ത്രി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ലു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. പ്രളയ ബാധിതമായ സംസ്ഥാനത്തിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ഗണന നല്‍കിയിരുന്ന രക്ഷാ പ്രവര്‍ത്തനത്തില്‍ നിന്നും നിന്നും ഇനി ദുരിതാശ്വാസത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

Kerala Flood Live Updates:

12.10 AM: മുല്ലപ്പെരിയാറിലെ തുറന്നിരന്ന പതിമൂന്ന് സ്പിൽവേ ഗേറ്റുകളും തിങ്കളാഴ്ച പാതിരാത്രിയോടെ അടച്ചു

11.30 PM: ഇടുക്കി ഡാമിൽ തുറന്നു വിടുന്ന ജലത്തിന്റെ അളവ് നാല് ലക്ഷം ലിറ്ററാക്കി കുറച്ചു

11.10PM: ത്രിപുര സർക്കാർ കേരളത്തിന്റെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു കോടി രൂപ നൽകി

10.00 pm: ദുരിതാശ്വാസത്തിനുവേണ്ടി കൂടുതല്‍ ഭക്ഷ്യധാന്യം സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. 50,000 ടണ്‍ അരി കൂടുതലായി തല്‍ക്കാലം കേന്ദ്രം അനുവദിച്ചിട്ടുണ്ട്.

9.30 pm: വീട്ടുടമകള്‍ ഇലക്ട്രിസിറ്റി ഓഫീസുമായി ബന്ധപ്പെട്ടാല്‍ സുരക്ഷിതത്വം ഉറപ്പുവരുത്തി വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

9.15 pm: സംസ്ഥാനത്ത് 3,274 ക്യാമ്പുകളിലായി 10,28,073 ആളുകളാണ് ഇപ്പോഴുള്ളത്.
വീടുകളില്‍ താമസിക്കാന്‍ പറ്റാത്തതുകൊണ്ട് വെള്ളമിറങ്ങിയിട്ടും ക്യാമ്പുകളില്‍ തന്നെ തുടരേണ്ട സ്ഥിതിയും ഉണ്ടാവുന്നുണ്ട്. പുനരധിവാസ പ്രവര്‍ത്തനം തീവ്രമായി നടത്തേണ്ടതിന്‍റെ പ്രാധാന്യത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് തന്നെയാണ് പുനരധിവാസത്തിനുള്ള ഊര്‍ജ്ജിതമായ ഇടപെടല്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ക്യാമ്പുകളില്‍ ഭക്ഷണവും അവശ്യമരുന്നുകളും എത്തിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തുകഴിഞ്ഞിട്ടുണ്ട്.

8.50 pm: കേരളത്തിന്റെ പ്രളയദുരിതത്തിൽ ലഭിച്ചത് 210 കോടി രൂപയുടെ നഷ്ടപരിഹാരം. ഇതേവരെ ഓണ്‍ലൈന്‍ വഴി ലഭിച്ച 45 കോടി ഉള്‍പ്പെടെ 210 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചിട്ടുണ്ട്. 160 കോടിയുടെ വാഗ്ദാനവും കിട്ടിയിട്ടുണ്ട്.

8.11 pm: റേഷൻ കാർഡ് നഷ്ടപ്പെട്ടവർക്ക് സപ്ലൈകോ സ്റ്റോറുകൾ വഴി സബ്സിഡി നിരക്കിലുളള സാധനങ്ങൾ ലഭിക്കും. ഇതിനായി റേഷൻ കാർഡിൽ ചേർത്തിട്ടുളള നമ്പറുകൾ മാത്രം നൽകിയാൽ മതി.

8.00 pm: രണ്ട് ദിവസത്തിനകം സംസ്ഥാനത്ത് മഴ പൂർണ്ണമായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.

7.55 pm: മന്ത്രി ടിപി രാമകൃഷ്ണൻ കോഴിക്കോട് ജില്ലയിലെ വിവിധ ക്യാമ്പുകൾ സന്ദർശിച്ചു.

7.45 pm: കേരളം നേരിട്ട പ്രളയ ദുരന്തത്തിൽ നിന്ന് കരകയറാൻ ഐക്യരാഷ്ട്രസംഘടനയുടെ സഹായം തേടി ശശി തരൂർ എംപി ഐക്യരാഷ്ട്ര സംഘടനയുടെ ആസ്ഥാനമായ ജനീവയിലെത്തി. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച ശേഷമാണ് യാത്ര. സ്വിറ്റ്സർലൻഡ് യാത്രയ്ക്ക് സുപ്രീം കോടതി തരൂരിന് ഇന്ന് അനുമതി നൽകിയിരുന്നു.

7. 17 pm: കേരളത്തിലേത് അതീവ ഗുരുതര ദുരന്തമെന്ന് കേന്ദ്ര സർക്കാർ.

7.11 pm: ഡല്‍ഹി കേരളാ ഹൗസില്‍ കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കുള്ള അവശ്യ വസ്തുക്കള്‍ പാക്ക് ചെയ്യുന്നു. വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരുമെല്ലാം ഒരുമിച്ചാണ് ഇവിടെ സ്വയം സന്നദ്ധരായി സേവന രംഗത്തുള്ളത്. മലയാളികള്‍ക്ക് പുറമെ മറ്റ് ദേശങ്ങളിലുള്ളവരും ഡല്‍ഹി നിവാസുകളും ഇവര്‍ക്കൊപ്പമുണ്ട്.

6.29 pm: മന്ത്രി കെ രാജു ജർമ്മനിയില്‍ നിന്നും മടങ്ങിയെത്തി.താന്‍ പോകുന്ന സമയം വലിയ മഴയൊന്നുമുണ്ടായിരുന്നില്ലെന്നാണ് അദ്ദേഹം നല്‍കിയ വിശദീകരണം. താന്‍ പോയത് സർക്കാരിന്‍റെ അനുമതിയോടെയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രാജി ആവശ്യം തളളിക്കളയുന്നതായും മന്ത്രി അറിയിച്ചു. കോട്ടയം ജില്ലയുടെ ചുമതലയുണ്ടായിരുന്ന കെ രാജു പ്രളയത്തിന്‍റെ സമയത്ത് രാജ്യം വിട്ടത് വിവാദമായിരുന്നു.

5.35 pm: എറണാകുളം പനമ്പിളളി നഗറിലെ റീജിയണൽ പാസ്പോർട്ട് ഓഫീസ് നാളെ ഉച്ചവരെ പ്രവർത്തിക്കും. 9 മണി മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ഓഫീസ് പ്രവർത്തിക്കുക. പ്രളയത്തിൽ പാസ്പോർട്ട് നഷ്ടപ്പെട്ടവർക്കും കേടുപാടുകൾ സംഭവിച്ചവർക്കും പുതിയതിന് അപേക്ഷിക്കുന്നതിനായി നാളെ ഓഫീസിൽ എത്താം. പാസ്പോർട്ട് നഷ്ടപ്പെട്ടവർ എഫ്ഐആറിന്റെ പകർപ്പോ അല്ലെങ്കിൽ എസ്എച്ച്ഒയുടെ സർട്ടിഫിക്കറ്റോ കൊണ്ടുപോകണം.

5.25 pm: എംപിമാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ അഭ്യർത്ഥന. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ലോക്സഭ സ്പീക്കർ സുമിത്ര മഹാജനുമാണ് അഭ്യർത്ഥിച്ചത്

5.15 pm: പാലക്കാട് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപമാണ് ഒരാളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്

5.05 pm: കുട്ടനാട്ടിൽ രക്ഷാപ്രവർത്തനം പൂർത്തിയായി. രണ്ടേമുക്കാൽ ലക്ഷം പേർ ക്യാമ്പുകളിൽ

4.55 pm: ഹെലികോപ്റ്റർ വഴിയുളള രക്ഷാപ്രവർത്തനം അവനാസഘട്ടത്തിൽ

4.45 pm: കേരളത്തിലെ പ്രളയക്കെടുതിയിൽ കേന്ദ്രം പ്രഖ്യാപിച്ച സഹായം അപര്യാപ്തമെന്ന് എ.കെ.ആന്റണി

4.35 pm: ദുരന്ത ബാധിത മേഖലകളില്‍ പോകാനുള്ള മെഡിക്കല്‍ സംഘങ്ങളെത്തിത്തുടങ്ങി. മഹാരാഷ്ട്രയില്‍ നിന്നുള്ള ആദ്യ സംഘം തിരുവനന്തപുരത്തെത്തി

4.25 pm: മുല്ലപ്പെരിയാർ അണക്കെട്ടിലെ 13 ഷട്ടറുകളിൽ 11 എണ്ണവും അടച്ചു

4.15 pm: ജലജന്യരോഗങ്ങൾക്കും പകർച്ചവ്യാധികൾക്കും സാധ്യതയെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ

4.05 pm: പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം ഇന്ന് പൂർത്തിയാകുമെന്ന് ജില്ലാ കലക്ടർ

03.55 pm: കെഎസ്ആര്‍ടിസി എല്ലാ റൂട്ടുകളിലും സർവ്വീസ് നടത്തുന്നു

03.45 pm: അവസാനയാളെയും രക്ഷപ്പെടുത്തുംവരെ രക്ഷാപ്രവർത്തനം തുടരുമെന്ന് സൈന്യം

03.30 pm: ഇടുക്കിയിൽ ജലനിരപ്പ് വീണ്ടും താഴുന്നു, ഷട്ടറുകളുടെ ഉയരം കുറച്ചു. 2401.62 അടിയാണ് നിലവിലെ ജലനിരപ്പ്

03.15 pm: തൃശ്ശുർ ജില്ലയിൽ രക്ഷാപ്രവർത്തനം പൂർണമായെന്ന് ജില്ലാ കലക്ടർ

02.50 pm: മുല്ലപ്പെരിയാർ അണക്കെട്ടിലെ പതിനൊന്ന് സ്പിൽവേ ഷട്ടറുകളും അടച്ചു. ഇനി 2 ഷട്ടറുകൾ മാത്രമാണ് തുറന്നിരിക്കുന്നത്

02.42 pm: കുപ്പിവെള്ളത്തിന്റെ വില കുറയ്ക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഒരു മാസത്തേക്കാണ് വിലക്കുറവ്

02.30 pm: ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് ആർമിയുടെ കമാൻഡോ സംഘം

02.25 pm: ഷോളയാർ ഡാമിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

02.20 pm: കേരളത്തിലെ രക്ഷാപ്രവർത്തനം ഇന്ന് അവസാനിപ്പിക്കാനാകുമെന്ന് ദേശീയ ദുരന്തനിവാരണ സേന

01.43 pm: ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നത് പൊതുവികാരം മാത്രമെന്നും കേന്ദ്രം

01.40 pm: പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കാൻ പ്രത്യേക ചട്ടമില്ലെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു

ആലുവ

01.27 pm: മുല്ലപ്പെരിയാർ അണക്കെട്ടിലെ 8 സ്പിൽവേ ഷട്ടറുകൾ അടച്ചു

01.16 pm: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 28 കൂടുതൽ സർവ്വീസുകൾ ആരംഭിക്കും

01.07 pm: എറണാകുളം – ഷൊർണൂർ പാതയിൽ ട്രെയിനുകൾ സർവ്വീസ് പുനരാരംഭിച്ചു

01.05 pm: ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലേക്ക്;28 പാസഞ്ചർ ട്രെയിനുകൾ നാളെ മുതൽ ഓടിതുടങ്ങും

01.02 pm: പാണ്ടനാട് ഒറ്റപ്പെട്ട 4 വാർഡുകളിൽ സൈന്യം പരിശോധന നടത്തുന്നു

12.50 pm: പത്തനംതിട്ടയിൽ രക്ഷാപ്രവർത്തനം ഇന്ന് പൂർത്തിയാകുമെന്ന് ജില്ലാ കളക്ടർ

12.36 pm: കേരളത്തിലെ പ്രളയദുരിതം കണക്കിലെടുത്ത് യുഎഇയിലെ സ്കൂളുകൾ തുറക്കുന്നത് നീട്ടുന്ന കാര്യത്തിൽ ഇന്ത്യൻ എംബസി ഇടപെടണമെന്ന് ഇന്ത്യൻ സമൂഹം ആവശ്യപ്പെട്ടു. നാട്ടിൽ വെക്കേഷന് പോയ കുട്ടികൾക്ക് മടങ്ങി എത്താനായിട്ടല്ല. ഈ സാഹചര്യത്തിലാണ് അഭ്യർത്ഥനയുമായി ഇന്ത്യൻ സമൂഹം രംഗത്തെത്തിയത്

വെള്ളമിറങ്ങിയ ശേഷം ആലുവയിൽ നിന്നുമുള്ള ദൃശ്യം

12.31 pm: മന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട തുടർനടപടി പാർട്ടി ചർച്ചചെയ്യുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

12.30 pm: പ്രളയസമയത്ത് വിദേശയാത്ര നടത്തിയ മന്ത്രി കെ രാജുവിനെതിരെ നടപടിക്ക് സാധ്യത

12.25 pm: കൊടിയും ബാനറുംകെട്ടി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തെരുതെന്ന് കോൻഗ്രസ്സ് പ്രവർത്തകരോട് ആഹ്വാനം

12.20 pm: ദുരന്തത്തെ കേരളം ഒറ്റകെട്ടായാണ് നേരിട്ടത്, ഈ വിജയത്തിന് കാരണം ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു

12.18 pm: പുനരധിവാസത്തിന് പ്രത്യേക വകുപ്പുണ്ടാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് രമേഷ് ചെന്നിത്തല

12.10 pm: കേരളത്തിലുണ്ടായത് ദേശിയദുരന്തം തന്നെയാണെന്നും കേന്ദ്രം അത് അംഗീകരിക്കണമെന്നും എ കെ ആന്റണി

11.55 am: പ്രളയം ദേശീയദുരന്തമായി പ്രഖ്യാപിക്കമെന്ന് വി.എസ്.അച്യുതാനന്ദൻ. ആനുകൂല്യങ്ങൾ നേടിയെടുക്കാൻ കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം

11.50 am: പൂർണഗർഭിണിയായ യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ കമാൻഡർ വിജയ് വർമ്മയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ടെറസിനു മുകളിൽ പെയിന്റ് ചെയ്തിരിക്കുന്നു

11.45 am: ദുരിതബാധിതർക്കെല്ലാം നഷ്‌ട പരിഹാരം നൽകുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ. നഷ്ടപരിഹാരം കിട്ടാൻ ക്യാമ്പിലെത്തണമെന്ന് നിർബന്ധമില്ല

11.40 am:

ആലുവയിൽനിന്നുളള കാഴ്ച

11.35 am: വെള്ളപ്പൊക്കം കാരണം ദുരിതം അനുഭവിക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്കും ഭക്ഷണവും മറ്റു അത്യാവശ്യ സഹായങ്ങളും ലഭ്യമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.

11.30 am: പ്രളയംമൂലം കേന്ദ്ര പരീക്ഷകൾ എഴുതാൻ കഴിയാത്തവർക്ക് പരീക്ഷ എഴുതാനുളള വഴിയൊരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്. മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും സ്കൂളുകള്‍ വഴി നൽകും.

11.25 am:

ആലുവയിൽനിന്നുളള ദൃശ്യം

11.20 am: മുല്ലപ്പെരിയാർ അണക്കെട്ടിൽ എട്ട് സ്‌പിൽവേ ഷട്ടറുകൾ താഴ്ത്തി. 140 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്

11.15 am: മഴയെത്തുടർന്ന് പമ്പ, മുഴിയാർ ഡാമുകളുടെ ഷട്ടറുകൾ 15 സെന്റിമീറ്റർ തുറന്നു

11.05 am: ഇടുക്കിയിൽ ജലനിരപ്പ് 2401.70 അടിയായി. ഷട്ടറുകളുടെ ഉയരം കുറച്ചു. അണക്കെട്ടിൽനിന്നും പുറത്തേക്ക് ഒഴുക്കുന്ന വെളളത്തിന്റെ അളവ് വീണ്ടും കുറച്ചു

10.55 am: കൊച്ചി നഗരത്തിലേക്കുള്ള കുടിവെള്ള വിതരണം രാത്രിയോടെ പുനഃസ്ഥാപിക്കും

10.50 am: എറണാകുളം ജില്ലയിൽ രക്ഷാപ്രവർത്തനം പൂർണമായെന്ന് ജില്ലാ കളക്ടർ

10.45 am: ഒലവക്കോട് റെയിൽവേ സ്റ്റേഷന് സമീപം രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി

10.40 am: ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനത്തിന് ഇന്ന് ചെറുവളളങ്ങൾ. രണ്ടു ദിവസം കൂടി രക്ഷാപ്രവർത്തനം വേണ്ടി വന്നേക്കും

10.35 am: പറവൂർ കുത്തിയതോട് ദുരിതാശ്വാസ ക്യാമ്പിന്‍റെ ഭിത്തിയിടിഞ്ഞുണ്ടായ അപകടത്തില്‍ നാലു മൃതദേഹങ്ങൾ കൂടി കണ്ടെത്തി

10.25 am: കെഎസ്ആർടിസി ദീർഘദൂര സർവ്വീസുകൾ ഭാഗികമായി പുനരാരംഭിച്ചു

10.15 am: ആലപ്പുഴയിൽ വെളളക്കെട്ട് ഒഴിയുന്നില്ല. കുട്ടനാട്ടിൽനിന്നും മാറ്റിയത് രണ്ടര ലക്ഷത്തോളം പേരെ

10.05 am: ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം 90 ശതമാനം പൂർത്തിയായി

9.40 am:

കേരളത്തിലെ ദുരിതാശ്വാസ ക്യംപുകളിലേക്കായി ഡൽഹി കേരള ഹൗസിൽ ശേഖരിച്ച സാധനങ്ങൾ നാട്ടിലേക്ക് അയക്കാനായി ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിച്ചപ്പോൾ

9.30 am: തൃശ്ശുർ, ഷൊർണ്ണൂർ പാതയിൽ ഇന്ന് ട്രയൽ റൺ നടത്തും

9.25 am: ജനശാദാബ്തി, ഐലൻഡ് എക്സപ്രസ്സുകൾ മാത്രമാണ് റദ്ദാക്കിയിരിക്കുന്നത്

9.20 am: ട്രെയിൻ ഗതാഗതം പൂർവ്വസ്ഥിതിയിലേക്ക്; കേരള എക്സപ്രസ്സ്, മുബൈ-കന്യാകുമാരി എക്സ്പ്രസ്സുകൾ ഇന്ന് സവ്വീസുകൾ നടത്തും

9.15 am: പെരിങ്ങൽകുത്ത് ഡാം കവിഞ്ഞെഴുകുന്നു. ഡാമിൽ മരങ്ങൾ കുടുങ്ങികിടക്കുന്നതിനാലാണ് ഡാമിൽ വെള്ളം കവിഞ്ഞെഴുകുന്നത്.

9.00 am: ചെങ്ങന്നൂർ പാണ്ടനാട് തഹസിൽദാറുടെ അനുമതി ലഭിക്കാത്തതിനാൽ രക്ഷാപ്രവർത്തനം വൈകുന്നു

8.50 am: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2401.80 അടിയായി കുറഞ്ഞു. ഡാമിൽനിന്ന് പുറത്തെക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്

Kerala Floods Fishermen turn heroes
Kerala Floods Fishermen turn heroes

8.45 am: നെല്ലിയാമ്പതി ഇപ്പോഴും ഒറ്റപ്പെട്ട നിലയിൽ

8.40 am: ചെങ്ങന്നൂരിൽ രണ്ട് ദിവസം കൂടി രക്ഷാപ്രവർത്തനം തുടരേണ്ടി വരും

8.30 am: ഉദ്യോഗസ്ഥരെ ഉടന്‍ രക്ഷിക്കുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു

8.25 am: കെഎസ്ഇബി ഉദ്യോഗസ്ഥരെ ഹെലികോപ്ടര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമം

8.20 am: ഷോളയാര്‍ ഡാമില്‍ എട്ട് കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുങ്ങിക്കിടക്കുന്നു

8.15 am: ചെങ്ങന്നൂരില്‍ വെള്ളം കുറഞ്ഞതോടെ ചെറുവളളങ്ങള്‍ ഉപയോഗിച്ചാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്

8.10 am: കുട്ടനാട്ടില്‍ പൊലീസ് സഹായത്തോടെ ഒഴിപ്പിക്കല്‍ നടത്താന്‍ ശ്രമം ആരംഭിച്ചു

8.05 am: പമ്പയുടെ തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശം

8.00 am: അഞ്ച് ദിവസത്തിനുളളില്‍ 210 പേരാണ് സംസ്ഥാനത്ത് മരിച്ചത്

7.50 am: ചെങ്ങന്നൂരിലെ പാണ്ടനാട് വെള്ളമിറങ്ങിത്തുടങ്ങി

7.45 am: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞു

7.40 am: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ ആരംഭിച്ചു

7.35 am: എറണാകുളത്ത് പറവൂരിലാണ് ഇന്ന് രക്ഷാപ്രവര്‍ത്തകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്

7.30 am: 2000 ജൂണ്‍ 30ന് ശേഷമാണ് നാവികസേനാ ആസ്ഥാനത്ത് സര്‍വീസിനായി വിമാനങ്ങള്‍ ഇറങ്ങുന്നത്

7.25 am: കോട്ടയം വഴി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചു

7.20 am: തൃശൂര്‍-ഷൊര്‍ണൂര്‍ പാതയിലെ റെയില്‍ഗതാഗതം 10 മണിയോടെ പുനസ്ഥാപിക്കും

7.15 am: രാത്രിയോടെ എയര്‍ ഇന്ത്യയുടെ രണ്ടാം സര്‍വീസ് നടത്തും

7.12 am: ഇതില്‍ മൂന്നെണ്ണവും ബംഗലുരു സര്‍വീസാണ്, മറ്റൊന്ന് കോയമ്പത്തൂര്‍ സര്‍വീസായിരിക്കും

7.10 am: രാവിലെ 8.15ന് ബംഗലുരുവിലേക്കാണ് ആദ്യ സര്‍വീസ്, താത്കാലികമായി നാല് സര്‍വീസുകള്‍ നടത്തും

7.08 am: ബംഗലൂരുവില്‍ നിന്നുളള യാത്രക്കാരുമായി വിമാനം നാവികസേനാ ആസ്ഥാനത്ത് എത്തി

7.05 am: പൊതുജനങ്ങള്‍ക്കായി എയര്‍ ഇന്ത്യ കൊച്ചിയിലെ നാവികസേനാ ആസ്ഥാനത്ത് നിന്ന് ഭാഗികമായി സര്‍വീസ് നടത്തും

7.00 am: കുട്ടനാട് മേഖലയില്‍ ജനങ്ങളെ ഒഴിപ്പിക്കുന്നത് 95 ശതമാനം പൂര്‍ത്തിയായി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala flood live updates rescue mission in last stage in chengannur and kochi