scorecardresearch
Latest News

Kerala Floods Live Updates: രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍, ക്യാംപുകളിലുളളത് 9 ലക്ഷത്തോളം പേർ

കേന്ദ്രം കൂടുതൽ സഹായം ഉറപ്പുനൽകിയ സാഹചര്യത്തിൽ സർവ്വകക്ഷിസംഘം നേരിട്ട് പ്രധാനമന്ത്രിയെ കാണാനാണ് ഉദ്ദേശിക്കുന്നത്

Kerala Floods Live Updates: രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍, ക്യാംപുകളിലുളളത് 9 ലക്ഷത്തോളം പേർ

കൊച്ചി: സംസ്ഥാനം കടുത്ത പ്രളയദുരന്തത്തിൽ നിന്ന് പുറത്തുകടക്കാനുളള തീവ്രശ്രമത്തിലാണ്. ഒറ്റപ്പെട്ടുകിടക്കുന്ന നെല്ലിയാമ്പതിയില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ദുരിതത്തിൽ വലഞ്ഞ ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനുളള ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇന്ന് വൈകിട്ട് ഇതിനായി സർവ്വകക്ഷി യോഗം മുഖ്യമന്ത്രി വിളിച്ചുചേർത്തിട്ടുണ്ട്.

സർവ്വകക്ഷി യോഗത്തിന് മുൻപ് മന്ത്രിസഭ യോഗം നടക്കും. ദുരന്തത്തിനിടയിൽ നഷ്ടപ്പെട്ടതെന്തൊക്കെ, പ്രധാനമന്ത്രിയെ നേരിൽ കണ്ട് സഹായം അഭ്യർത്ഥിക്കുക തുടങ്ങിയ കാര്യങ്ങൾ മന്ത്രിസഭ യോഗം ചർച്ച ചെയ്യും. ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ അവലോകനവും യോഗത്തിൽ നടക്കും.

മുല്ലപ്പെരിയാ ഡാമിലെ ജലനിരപ്പ് 140 അടിക്ക് മുകളിലെത്തിയപ്പോൾ രണ്ട് ഷട്ടറുകൾ വൈകുന്നേരത്തോടെ തുറന്നു. രാത്രി പത്ത് മണിയോടെ ജലനിരപ്പ് 140.5 അടിയായി താഴ്ന്നിട്ടുണ്ട്. രാത്രി വൈകി ഷട്ടറുകൾ അടയ്ക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അതിനിടയില്‍, കേരളത്തില്‍ ജിഎസ്‌ടി നികുതി സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി. ഒക്ടോബര്‍ 5 വരെയാണ് കാലാവധി നീട്ടിയത്ത്.

Kerala Floods Live Updates:

9:47 PM: കേരളത്തില്‍ ജിഎസ്‌ടി നികുതി സമര്‍പ്പിക്കാനുള്ള കാലാവധി നീട്ടി. ഒക്ടോബര്‍ 5 വരെയാണ് കാലാവധി നീട്ടിയത്ത്.

9:19 PM: പറവൂരില്‍ വീടുകളില്‍ കുടുങ്ങിയ 155-ഓളം പേരെ രക്ഷിച്ചത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികനായ ഫാദര്‍. ബെന്നി മാരാംപറമ്പിലിന്റെ നേതൃത്വത്തില്‍. ആലപ്പുഴ, അര്‍ത്തുങ്കല്‍ എന്നിവിടങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളായ ജോണ്‍ ബോസ്‌കോ, സന്ധ്യാവ് തോമസ്, ജോസ് മോന്‍, സൈറസ് ഫ്രാന്‍സിസ്, ആന്റണി ബോബന്‍, ഫ്രാന്‍സിസ് ഡൊമിനിക് എന്നിവരുടെ നേതൃത്വത്തിലാണ് ഫാ. ബെന്നിയും സംഘവും വീടുകളില്‍ കുടുങ്ങിപ്പോയവരെ വള്ളവുമായെത്തി രക്ഷിച്ചത്. 16 മണിക്കൂറോളം തുടര്‍ച്ചായി രക്ഷാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടും പണമൊന്നും വാങ്ങാന്‍ മത്സ്യത്തൊഴിലാളികള്‍ തയാറയില്ലെന്നും ഫാ. ബെന്നി പറയുന്നു.

9:11 PM: മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിനായി ത്രിപുരയിലെ സിപിഎം അണികള്‍ നടത്തുന്ന ധനസമാഹാരം. മുന്‍ ത്രിപ്പുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിനെയും കാണാം.

9:00 PM:

കേരളത്തിലെ പ്രളയം ‘അയ്യപ്പകോപം’; ആര്‍എസ്എസ് ചിന്തകനെ ‘ഓടിച്ചിട്ട് അടിച്ച്’ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്

8:44 PM:

7:14 PM:

6:53 PM:

6:32 PM: കേരളത്തില്‍ നിന്നുമുള്ള പ്രത്യേക ട്രെയിനുകള്‍

6:16 PM: മാറ്റിയ ട്രെയിന്‍ സമയങ്ങള്‍

6:09 PM :പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ഭരണകൂടത്തെ സഹായിക്കുന്നതിനായി ദേശീയ ദുരന്തനിവാരണ സേനയുടെ 41ടീമുകളാണ് സംസ്ഥാനത്തൊട്ടാകെയായി വിന്യസിച്ചിട്ടുള്ളത്.
6:00 PM : കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ ട്രാക്കുകളിലേയും ഗതാഗതം പുനസ്ഥാപിച്ചതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

5:30 PM:പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ 25 കോടി രൂപ സമാഹരിച്ചു നൽകാൻ ഐ ടി കമ്പനികളുടെ കൂട്ടായ്മ

പ്രളയ ദുരന്തത്തിൽ അകപ്പെട്ടവർക്കുള്ള കേരള സർക്കാരിന്റെ പുനരധിവാസ പദ്ധതിയിലേക്ക് ഒരു വർഷത്തിനുള്ളിൽ 25 കോടി രൂപ സമാഹരിച്ചു നൽകുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ ഐ ടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി ടെക് ) രംഗത്ത്. വരുന്ന പന്ത്രണ്ടു മാസ കാലയളവിനുള്ളിലാണ് തുക സമാഹരിക്കുക. ഇതിനോടകം തന്നെ ഈ സഹായ നിധിയിലേക്ക് 5 കോടി രൂപ ലഭിച്ചു കഴിഞ്ഞു.

5:10 PM: വെള്ളപ്പൊക്കത്തിന് ശേഷം വീട്ടിലേക്ക് മടങ്ങി പോകുന്നവരുടെ ശ്രദ്ധയ്ക്ക്.

4:58 PM: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡയും സഹമന്ത്രി അശ്വിനി ചൗബ്ബെയും കൂടിക്കാഴ്ച നടത്തുന്നു. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ആരോഗ്യ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം.

4:40 PM: റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുട്ടിന്റെ സന്ദേശം

4:25 PM: മഴക്കെടുതിയില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവത്തിന് നഷ്ടമായത് 220 കോടി രൂപ

മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് വന്നത് 220 കോടി രൂപയുടെ നഷ്ടമെന്ന് പ്രാഥമിക കണക്കുകള്‍. പെരിയാറിന്റെ കുത്തൊഴുക്കില്‍ തകര്‍ന്ന 2.5 കിലോമീറ്റര്‍ മതിലടക്കമുള്ള പുനര്‍നിര്‍മാണം ഉടനടി ആരംഭിക്കുമെന്ന് വിമാനത്താവളം അധികൃതര്‍ അറിയിക്കുന്നു.

4:15 PM:കേരളത്തിന് മാലിദ്വീപിന്റെ സഹായഹസ്തം
കേരളത്തിന് മാലിദ്വീപ്‌ സര്‍ക്കാര്‍ മുപ്പത്തിയഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കി. ആദ്യ ഗഡുവയാണ് ഈ തുക നല്‍കിയിരിക്കുന്നത്. എണ്ണൂറോളം മാലി പൗരന്മാര്‍ കേരളത്തിലുണ്ട് എന്നാണ് കണക്കാക്കുന്നത്.

3:50 PM: കേരളത്തിനോടൊപ്പം ചേര്‍ന്ന് ദലൈലാമയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ടിബറ്റന്‍ ആത്മീയ നേതാവ് പതിനൊന്ന് ലക്ഷം രൂപ സംഭാവന ചെയ്തു. ദുരന്തത്തില്‍ ജീവനും വസ്തുക്കളും നഷ്ടപ്പെട്ടവരുടെ ദുഃഖത്തോടൊപ്പം താന്‍ പങ്കുചേരുന്നതായും ദലൈലാമ.

3:38 PM: പറവൂരില്‍ കുടുങ്ങിക്കിടക്കുന്ന എഴുപതോളം പേരെ രക്ഷപ്പെടുത്തിയ മുങ്ങല്‍ വിദഗ്ധന്‍ മെഷ് മനോഹരന്‍

3:23 PM: കേരളത്തില്‍ നിലനില്‍ക്കുന്ന വെള്ളപ്പൊക്ക സ്ഥിതിഗതികള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന് ടോള്‍ പ്ലാസകളില്‍ ടോള്‍ എടുത്ത് കളഞ്ഞു. തൃശൂര്‍ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, കൊച്ചിയിലെ കുമ്പളം എന്നിവിടങ്ങളിലെ ടോളുകളാണ് എടുത്ത് കളഞ്ഞത്. ഓഗസ്റ്റ് 26 വരെയാണ് ഇളവ് എന്ന് ദേശീയ പാതാ അതോറിറ്റി അറിയിച്ചു.

3:14 PM: തിരുവനന്തപുരത്ത് Cyclone Warning centre
ഈയടുത്ത കാലങ്ങളില്‍ കേരള- കര്‍ണാടക തീരങ്ങളില്‍ സംഭവിച്ചിട്ടുളളതായ ചുഴലിക്കാറ്റുകള്‍ കണക്കിലെടുത്ത് തിരുവനന്തപുരത്ത് ഒരു മുന്നറിയിപ്പ് കേന്ദ്രം സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

3:02 PM: സംസ്ഥാനത്തെ പല ദുരിതാശ്വാസ ക്യാമ്പുകളിലും കഴിയുന്നവരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നുണ്ട്. അവര്‍ക്ക് നഷ്ടപ്പെട്ട രേഖകളുടെ കണക്കെടുക്കുകയും വേണ്ട നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

2:42 PM: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ കിട്ടിയത് 210 കോടി രൂപ. 160 കോടി രൂപയുടെ സഹായ വാഗ്ദാനം ലഭിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ചെക്ക്, ഡ്രാഫ്റ്റ് എന്നിവ വഴിയും അക്കൗണ്ടിൽ നേരിട്ടും നിക്ഷേപിച്ച തുകയാണിത്. മുഖ്യമന്ത്രിയ്ക്ക് നേരിട്ട് ലഭിച്ച ചെക്കുകളുടെ വിശദാംശങ്ങള്‍ താഴെ

2:23 PM: പാമ്പ് കടിയേറ്റാലും മൃഗങ്ങളെ ചികിത്സിക്കുവാനും മൃഗസംരക്ഷണത്തിനും മറ്റും ബന്ധപ്പെടേണ്ട അത്യാവശ്യ നമ്പറുകള്‍

2.00 pm: ദുരിതാശ്വാസ ക്യാംപുകളിൽ പ്രത്യേക സുരക്ഷ. ക്യാംപുകളിൽ അനധികൃതമായി കടക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി

1.55 pm: കർഷകർക്ക് തീരാദുരിതം നൽകി പ്രളയം. ലക്ഷക്കണക്കിന് ഹെക്ടർ കൃഷി നശിച്ചു

1.50 pm: വരുന്ന അഞ്ചു ദിവസം തെളിഞ്ഞ കാലാവസ്ഥയെന്ന് പ്രവചനം

1.40 pm: വെളളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് ഒതുക്കുങ്ങൽ സിനാൻ മരിച്ചു

1.30 pm: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ പ്രവർത്തനം നേരത്തെ അറിയിച്ചതുപോലെ 26-ാം തീയതി തന്നെ തുടങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ

1.05 pm: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് കൂടുതല്‍ സാമ്പത്തിക സഹായം കിട്ടുമെന്നും ഇപ്പോൾ താൽക്കാലിക സഹായമാണ് ലഭിച്ചതെന്നും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം

12.55 pm: ദലൈലാമയുടെ ധനസഹായമായി 11 ലക്ഷം കേരള ഹൗസിലെത്തിച്ചു

12.50 pm: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉത്തർപ്രദേശ് സർക്കാർ 15 കോടി രൂപ നൽകി. യു.പി.ഭവൻ അഡീ. റസിഡന്റ് കമ്മിഷണർ കെ.ധനലക്ഷ്മി കേരള ഹൗസ് റസിഡന്റ് കമ്മിഷണർ പുനീത് കുമാറിന് ധനസഹായം കൈമാറി

12.45 pm: ചെങ്ങന്നൂരിൽ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു

12.35 pm: കുമരകം, വൈക്കം മേഖലകളിൽ വെളളപ്പൊക്കം തുടരുന്നു

12.25 pm: നെല്ലിയാമ്പതിയിൽ ഹെലികോപ്റ്റർ രക്ഷാപ്രവർത്തനം തുടങ്ങി

12.15 pm: സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ള

12.10 pm: ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ കസ്റ്റംസ് തീരുവയിൽ ഇളവ്. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതനുസരിച്ചാണ് കേന്ദ്രം ഇളവ് നൽകിയത്

11.40 am: പ്രളയത്തിൽ നഷ്ടപ്പെട്ട വാഹന രേഖകൾ കിട്ടാനുളള നടപടിക്രമങ്ങൾ ലളിതമാക്കി. സെപ്റ്റംബർ ഒന്നുവരെ പ്രത്യേക ഫീസില്ലാതെ രേഖകൾക്ക് അപേക്ഷിക്കാമെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ

11.30 am: പ്രളയക്കെടുതി ചർച്ച ചെയ്യാൻ ഈ മാസം 30 ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരുമെന്ന് മുഖ്യമന്ത്രി

11.20 am: കേരളത്തിന് യുഎഇ 700 കോടി രൂപയുടെ സഹായം വാഗ്‌ദാനം ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

11.00 am: ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരിലെ ക്യാംപില്‍ ഉണ്ടായിരുന്ന രണ്ടര വയസുകാരി മരിച്ചു. ക്യാംപിലെത്തുമ്പോള്‍ ഉണ്ടായിരുന്ന പനി മൂര്‍ച്ഛിച്ച് മസ്ഥിഷകജ്വരമായതിനെ തുടര്‍ന്നാണ്‌ മരണം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

10.45 am: പ്രളയം ഏറ്റവും കൂടുതൽ ആഞ്ഞടിച്ച ചെങ്ങന്നൂരിലെ ഉൾപ്രദേശങ്ങളിൽ കഴിയുന്നവരെ പുറത്തുകൊണ്ടുവരാൻ ശ്രമം തുടരുന്നു.

10.30 am: സംസ്ഥാനം നേരിട്ട കടുത്ത കാലവർഷക്കെടുതിയും പ്രളയ ദുരന്തവും ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കാൻ തീരുമാനിച്ചു.

10.10 am: ​എറണാകുളം ഷൊർണൂർ പാതയിൽ ട്രയിനുകൾ ഓടി തുടങ്ങി. പരശുരാം എക്സ്പ്രസും, ജനശതാബ്ദി എക്സ്പ്രസും സർവ്വീസ് നടത്തുന്നു.

10.00 am: പ്രളയത്തിനിടെ കോട്ടയം ജില്ലയുടെ ചുമതലയിലുണ്ടായിരുന്ന മന്ത്രി കെ രാജു ജർമ്മനിക്ക് പോയ സംഭവം സിപിഐ ഗൗരവത്തോടെ കാണുന്നു. തന്റെ യാത്രയുമായി ബന്ധപ്പെട്ട് മന്ത്രി പാർട്ടിക്ക് നൽകിയ വിശദീകരണം സംസ്ഥാന കമ്മിറ്റി തളളി.

9.30 am: മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിനെ തുടർന്ന് റെയിൽവെയുടെ പ്രത്യേക തീവണ്ടികളുടെ ടിക്കറ്റ് നിരക്ക് സാധാരണ നിരക്കാക്കി കുറച്ചു. സുവിധ ട്രെയിനുകളാണ് പ്രത്യേക തീവണ്ടികളായി ഓടിച്ചിരുന്നത്. ഇവയ്ക്ക് സാധാരണ ടിക്കറ്റിനേക്കാൾ ഉയർന്ന നിരക്കാണ് ഈടാക്കിയിരുന്നത്.

8.40 am: മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടിയെന്ന് വ്യാജസന്ദേശം അയച്ചയാളെ പൊലീസ് പിടികൂടി. നെന്മാറ സ്വദേശി ജീവൻ ബാബുവാണ് പിടിയിലായത്.

ഡൽഹി റെയിൽവേ സ്റ്റേഷനിൽനിന്നും ഹിമസാഗർ എക്‌സ്പ്രസിലേക്ക് കേരളത്തിലെ ദുരിതാശ്വാസ ക്യാംപുകളിലേക്കുളള സാധനങ്ങൾ കയറ്റുന്നു

8.10 am: പ്രളയ ദുരിതാശ്വാസത്തിനായി കാസർഗോഡ് നടക്കുന്ന എല്ലാ പണപ്പിരിവുകളും ശക്തമായി നിരീക്ഷിക്കാൻ ജില്ല പൊലീസ് മേധാവി നിർദ്ദേശം നൽകി. തട്ടിപ്പുസംഘങ്ങൾ പണപ്പിരിവിനായി ഇറങ്ങിയെന്ന വിവരത്തെ തുടർന്നാണ് നടപടി.

7.50 am: മുല്ലപ്പെരിയാർ അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു. സെക്കന്റിൽ 2207 ഘനയടി വെളളം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ട്. ഇപ്പോൾ ജലനിരപ്പ് 140 അടി.

7.35 am: തൃ​ശൂ​ർ പാ​ല​പ്പി​ള്ളിക്കടുത്ത് ക​ന്നാ​റ്റു​പാ​ട​ത്ത് വെളളം കയറിയ വീ​ടു​ക​ളി​ൽ ശു​ചീ​ക​ര​ണ​ത്തി​ന് സ​ഹാ​യി​ച്ച് മ​ട​ങ്ങിയ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ൻ കി​ണ​റ്റി​ൽ വീ​ണ് മ​രി​ച്ചു. ക​ന്നാ​റ്റു​പാ​ടം ആ​ച്ച​ങ്കാ​ട​ൻ ച​ന്ദ്ര​ന്‍റെ മ​ക​ൻ രാ​ജേ​ഷ് (45) ആ​ണ് മ​രി​ച്ച​ത്.

7.15 am: പാലക്കാട്-എറണാകുളം ദേശീയപാതയിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വെളളപ്പൊക്കത്തിൽപെട്ടാണ് വലിയ കുഴികൾ രൂപപ്പെട്ടിട്ടുളളത്. വാഹനയാത്രക്കാർ സൂക്ഷിക്കണം.

7.00 am: ഇന്ന് വൈകുന്നേരം സർവ്വകക്ഷിയോഗം വിളിച്ചുചേർത്തിട്ടുണ്ട്. ദുരിതബാധിതർക്ക് സഹായം എത്തിക്കാൻ കേന്ദ്രത്തിൽ നിന്ന് പരമാവധി സഹായം നേടിയെടുക്കാനാണ് ശ്രമം. ഇതിനായി സർവ്വകക്ഷിസംഘം ഡൽഹിക്ക് പോകും. പ്രധാനമന്ത്രിയെ നേരിൽകണ്ട് സാഹചര്യം വിശദീകരിക്കാനാണ് ശ്രമം.

6.00 am: സംസ്ഥാനം നേരിട്ട ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനങ്ങളും അവലോകനം ചെയ്യാൻ ഇന്ന് രാവിലെ ഒൻപത് മണിക്ക് മന്ത്രിസഭ യോഗം നടക്കും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala flood live updates relief camps chief minister pinarayi vijayan