കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമാണ് കേരളം അഭിമുഖീകരിച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രളയത്തെ കുറിച്ച് പറഞ്ഞത്. അത് തന്നെയാണ് യാഥാർത്ഥ്യവും. മനുഷ്യ ജീവനും, വീടുകളും മണ്ണും, മറ്റ് ജന്തു-ജീവിവർഗങ്ങളും ആ പ്രളയത്തിന്റെ ഇരകളായി.

ചെറുതോണി പാലം/ ചിത്രം- ഫഹദ് ഖാലിദ്

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ക്രമാതീതമായി ഉയർന്നപ്പോഴാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ ഉയർത്താൻ തീരുമാനമായത്. ഈ വെളളം കുത്തിയൊഴുകി വന്നപ്പോൾ തന്നെ ചെറുതോണി പാലത്തിന് വലിയ കേടുപാടുകൾ സംഭവിച്ചിരുന്നു.

ചെറുതോണി ബസ് സ്റ്റാന്റ് വെളളത്തിൽ ഒലിച്ചുപോയപ്പോൾ ഇരുകരകളിലും ഉണ്ടായിരുന്ന വൻ മരങ്ങൾ കടപുഴകി വീണു. ഇവ ചെറുതോണി പാലത്തിൽ ഇടിച്ചുനിന്നു. പിന്നീട് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ കൂടി ഉയർത്തിയതോടെ ചെറുതോണി പാലത്തിന്റെ തകർച്ച അതിഭീകരമായിരുന്നു.

ചെറുതോണി പാലം/ ചിത്രം- ഫഹദ് ഖാലിദ്

ചെറുതോണി പാലം/ ചിത്രം- ഫഹദ് ഖാലിദ്

പാലത്തിന്റെ ഒരു ഭാഗം വെളളത്തിന്റെ കുത്തൊഴുക്കിൽ ഒലിച്ചുപോയി. പാലത്തിൽ അവിടവിടെയായി വലിയ ഗർത്തങ്ങൾ രൂപാന്തരപ്പെട്ടിട്ടുണ്ട്. പാലത്തിന്റെ ഇരുകരകളിലും കനത്ത നാശനഷ്ടമാണ് ഉണ്ടായത്. പ്രളയത്തിന് ശേഷമുളള പാലത്തിന്റെ ചിത്രം പ്രളയത്തിന്റെ രൗദ്രഭാവം അതേപടി പകർത്തിവയ്ക്കുന്നുണ്ട്.

ചെറുതോണി പാലം/ ചിത്രം- ഫഹദ് ഖാലിദ്

ചെറുതോണി പാലം/ ചിത്രം- ഫഹദ് ഖാലിദ്

വെളളപ്പൊക്കത്തിന് ശേഷം പാലം ഇപ്പോൾ ഉപയോഗിക്കാവുന്ന നിലയിലല്ല. ഈ പാലത്തിന്റെ വീഡിയോ ദൃശ്യം ഫഹദ് ഖാലിദാണ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചത്.

ചെറുതോണി പാലം/ ചിത്രം- ഫഹദ് ഖാലിദ്

ചെറുതോണി പാലം/ ചിത്രം- ഫഹദ് ഖാലിദ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ