scorecardresearch

Kerala flood: ​ സിഎ പരീക്ഷ: കേരളത്തിലെ വിദ്യാർത്ഥികളുടെ പരീക്ഷാ ഫീസ് അടയ്‌ക്കേണ്ട തീയതി നീട്ടി

Kerala flood: കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഐസിഎഐ നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷഫീസ് അടയ്‌ക്കേണ്ട തീയതി 2018 സെപ്റ്റംബർ എട്ട് വരെ നീട്ടി

Kerala flood: കേരളത്തിലെ വെള്ളപ്പൊക്ക ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഐസിഎഐ നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് പരീക്ഷഫീസ് അടയ്‌ക്കേണ്ട തീയതി 2018 സെപ്റ്റംബർ എട്ട് വരെ നീട്ടി

author-image
WebDesk
New Update
kerala flood, kerala rain,

Kerala flood: കേരളത്തിലെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) നടത്തുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് (സിഎ) പരീക്ഷ തീയതിക്കുളള അപേക്ഷ സമർപ്പിക്കേണ്ട തീയതി നീട്ടി. നവംബർ 2018 നാണ് പരീക്ഷ നടത്തുവാൻ തീരുമാനിച്ചിട്ടുളളത്.

Advertisment

കേരളത്തിലെ വെളളപ്പൊക്ക ദുരന്ത സാഹചര്യത്തിൽ​ ഇവിടുത്തെ വിദ്യാർത്ഥികൾ നേരിടുന്ന പ്രതിസന്ധി മനസിലാക്കി അപേക്ഷാ തീയതി നീട്ടുകയാണെന്ന് ഔദ്യോഗിക വെബ്സൈറ്റായ icai.edu അവർ അറിയിച്ചു. കേരളത്തിലെ വിദ്യാർത്ഥികൾക്ക് മാത്രമാണ് അപേക്ഷ തീയതി നീട്ടിയിട്ടുളളതതെന്നും അവർ വ്യക്തമാക്കി.

കേരളത്തിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാനുളള തീയതി 2018 സെപ്റ്റംബർ എട്ട് വരെയാണ് നീട്ടിയിട്ടുളളത്. ഇത് കേരളത്തിൽ നിന്നുളള അപേക്ഷകർക്ക് മാത്രമാണ് ബാധകമാകുകയെന്ന് അവർ വ്യക്തമാക്കി. നവംബർ 2018ലാണ് സിഎ​ പരീക്ഷ നടത്തുക. icaiexam.icai.org എന്നതിൽ ഓൺലൈനായി പരീക്ഷാ ഫീസ് അടയ്ക്കാം. സെപ്റ്റംബർ എട്ട് വരെ ഫൈനില്ലാതെ ഫീസ് അടയ്ക്കാമെന്നും ഔദ്യോഗിക കുറപ്പിൽ വ്യക്തമാക്കുന്നു.

കേരളത്തിന് പുറത്തുളള വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 27​ആണ് ഫൈൻ ഇല്ലാതെ ഫീസ് അടയ്ക്കാനുളള അവസാന തീയതി. സെപ്റ്റംബർ നാല് വരെ കേരളത്തിന് പുറത്തുള്ള വിദ്യാർത്ഥികൾക്ക് ഫൈനോടുകൂടി പരീക്ഷാ ഫീസ് അടയ്ക്കാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിലാസത്തിൽ കേരളത്തിലെ അഡ്രസ് ഉളളവരെ മാത്രമാണ് കേരളത്തിലെ വിദ്യാർത്ഥികളായി പരിഗണിക്കുകയും കാലവാധി നീട്ടി നൽകുകയും ചെയ്യകുയെന്നും ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കുന്നു.

Advertisment
Kerala Floods Student Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: