Latest News
ഡോക്ടറെ മര്‍ദിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇന്ന് സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്കരണം
മുട്ടില്‍ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
ജോസഫൈന്റെ പരാമര്‍ശം: പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലന മത്സരങ്ങള്‍ വേണം; ആവശ്യവുമായി ബി.സി.സി.ഐ
51,667 പുതിയ കേസുകള്‍; 6.12 ലക്ഷം പേര്‍ ചികിത്സയില്‍

‘സഹായം എനിക്കല്ല വേണ്ടത്’; പ്രവാസിയുടെ സമ്മാനം സ്നേഹത്തോടെ നിരസിച്ച് നൗഷാദ്

ചുറ്റുമുള്ള ആവശ്യക്കാരെ സഹായിക്കാനാണ് ഞാൻ അവരോട് പറഞ്ഞത്

Noushad, നൌഷാദ്, Mammootty calls Noushad, മമ്മൂട്ടി ഫോണിൽ വിളിച്ചു, noushadh, rajesh sharma, textile owner, flood help, നൗഷാദ്, ദുരിതാശ്വാസം, ie malayalam, ഐഇ മലയാളം, gift from gulf,

കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കയ്യിലുള്ളതെല്ലാം ദാനം ചെയ്ത നൗഷാദിനെ ആരും മറക്കാൻ ഇടയില്ല. കാരണം ഹൃദയസ്പർശിയായിരുന്നു നൗഷാദിന്റെ പ്രവൃത്തി. വസ്ത്ര വ്യാപാരിയായ നൗഷാദ് പെരുന്നാൾ കച്ചവടത്തിനായി കടയില്‍ കരുതിയ തുണികളാണ് ദുരിത ബാധിതര്‍ക്കായി എടുത്ത് നല്‍കിയത്. ഇത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ താരമായി മാറിയ നൗഷാദിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അഭിനന്ദനം അറിയിച്ചുള്ള സന്ദേശങ്ങളെത്തിയത്. ചിലർ സമ്മാനമായും എത്തി.

അത്തരത്തിൽ ദുബായിയിൽ വ്യവസായിയായ മലയാളി അഫി അഹ്മദും നൗഷാദിന് ഒരു സമ്മാനവുമായി എത്തി. ഒരു ലക്ഷം രൂപയാണ് നൗഷാദിന് അഫി നൽകാൻ ആഗ്രഹിച്ചത്. ഇതിനായി കൊച്ചിയിലെത്തിയ അഫിയുടെ സമ്മാനം പക്ഷെ നൗഷാദ് സ്നേഹപൂർവ്വം നിരസിച്ചു. ആ പണം ദുരിത ബാധിതരെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് നൗഷാദ് പറഞ്ഞു.

ഇതോടെ ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ അഫി തീരുമാനിച്ചു. പകരം നൗഷാദിന്രെ കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാമെന്ന് വ്യവസായി തീരുമാനിക്കുകയായിരുന്നു.

“അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമെല്ലാം എനിക്ക് ഫോൺ കോളുകൾ വന്നു. ചിലർ എനിക്ക് പുതിയ കട ഇടാൻ സാഹായിക്കാമെന്നും പറഞ്ഞു. എന്നാൽ ഞാൻ അത് ബഹുമാനത്തോടെ നിരസിച്ചു. ചുറ്റുമുള്ള ആവശ്യക്കാരെ സഹായിക്കാനാണ് ഞാൻ അവരോട് പറഞ്ഞത്,” നൗഷാദ് പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala flood hero noushad rejected gift from uae resident businessman

Next Story
Kerala News Highlights: നേതാക്കള്‍ ശൈലി മാറ്റണം, ജനങ്ങളോട് മാന്യമായി ഇടപെടണംcpm, rajasthan, election result, സിപിഎം, രാജസ്ഥാൻ തിരഞ്ഞെടുപ്പ്, assembly election results, assembly election 2018, assembly elections counting, assembly election result 2018, assembly election result, assembly election result of chhattisgarh 2018, assembly election results of rajasthan 2018, assembly election results live update, election result live, telangana assembly election result 2018, madhya pradesh assembly election result, mizoram assembly election result
The moderation of comments is automated and not cleared manually by malayalam.indianexpress.com