scorecardresearch

'സഹായം എനിക്കല്ല വേണ്ടത്'; പ്രവാസിയുടെ സമ്മാനം സ്നേഹത്തോടെ നിരസിച്ച് നൗഷാദ്

ചുറ്റുമുള്ള ആവശ്യക്കാരെ സഹായിക്കാനാണ് ഞാൻ അവരോട് പറഞ്ഞത്

ചുറ്റുമുള്ള ആവശ്യക്കാരെ സഹായിക്കാനാണ് ഞാൻ അവരോട് പറഞ്ഞത്

author-image
WebDesk
New Update
Noushad, നൌഷാദ്, Mammootty calls Noushad, മമ്മൂട്ടി ഫോണിൽ വിളിച്ചു, noushadh, rajesh sharma, textile owner, flood help, നൗഷാദ്, ദുരിതാശ്വാസം, ie malayalam, ഐഇ മലയാളം, gift from gulf,

കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കായി കയ്യിലുള്ളതെല്ലാം ദാനം ചെയ്ത നൗഷാദിനെ ആരും മറക്കാൻ ഇടയില്ല. കാരണം ഹൃദയസ്പർശിയായിരുന്നു നൗഷാദിന്റെ പ്രവൃത്തി. വസ്ത്ര വ്യാപാരിയായ നൗഷാദ് പെരുന്നാൾ കച്ചവടത്തിനായി കടയില്‍ കരുതിയ തുണികളാണ് ദുരിത ബാധിതര്‍ക്കായി എടുത്ത് നല്‍കിയത്. ഇത് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ താരമായി മാറിയ നൗഷാദിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് അഭിനന്ദനം അറിയിച്ചുള്ള സന്ദേശങ്ങളെത്തിയത്. ചിലർ സമ്മാനമായും എത്തി.

Advertisment

അത്തരത്തിൽ ദുബായിയിൽ വ്യവസായിയായ മലയാളി അഫി അഹ്മദും നൗഷാദിന് ഒരു സമ്മാനവുമായി എത്തി. ഒരു ലക്ഷം രൂപയാണ് നൗഷാദിന് അഫി നൽകാൻ ആഗ്രഹിച്ചത്. ഇതിനായി കൊച്ചിയിലെത്തിയ അഫിയുടെ സമ്മാനം പക്ഷെ നൗഷാദ് സ്നേഹപൂർവ്വം നിരസിച്ചു. ആ പണം ദുരിത ബാധിതരെ സഹായിക്കാൻ ഉപയോഗിക്കണമെന്ന് നൗഷാദ് പറഞ്ഞു.

ഇതോടെ ഈ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ അഫി തീരുമാനിച്ചു. പകരം നൗഷാദിന്രെ കടയിൽ നിന്ന് വസ്ത്രങ്ങൾ വാങ്ങാമെന്ന് വ്യവസായി തീരുമാനിക്കുകയായിരുന്നു.

"അമേരിക്കയിൽ നിന്നും കാനഡയിൽ നിന്നുമെല്ലാം എനിക്ക് ഫോൺ കോളുകൾ വന്നു. ചിലർ എനിക്ക് പുതിയ കട ഇടാൻ സാഹായിക്കാമെന്നും പറഞ്ഞു. എന്നാൽ ഞാൻ അത് ബഹുമാനത്തോടെ നിരസിച്ചു. ചുറ്റുമുള്ള ആവശ്യക്കാരെ സഹായിക്കാനാണ് ഞാൻ അവരോട് പറഞ്ഞത്," നൗഷാദ് പറഞ്ഞു.

Advertisment
Relief Fund

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: