സ്വാതന്ത്ര്യദിന സത്കാര പരിപാടി റദ്ദാക്കി: ഗവര്‍ണറുടെ വക ഒരു ലക്ഷം രൂപ സംഭാവന

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഉ​ദാ​ര​മാ​യി സം​ഭാവ​ന ചെ​യ്യാ​നും ഗവർണർ അ​ഭ്യ​ര്‍​ഥി​ച്ചു

Kannur Violence, CPM Murder, RSS Murder, Governor, Chief Minister, കണ്ണൂർ ബിജു കൊലപാതകം, ആർഎസ്എസ് പ്രവർത്തകൻ ബിജുവിന്റെ കൊലപാതകം, സിപിഎം-ആർഎസ്എസ് സംഘർഷം, ഗവർണർ സദാശിവം

തിരുവനന്തപുരം: മ​ഴ​ക്കെ​ടു​തി​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​ജ്ഭ​വ​നി​ല്‍ ന​ട​ത്താ​നി​രു​ന്ന അ​റ്റ് ഹോം ​സത്കാര പ​രി​പാ​ടി റ​ദ്ദാ​ക്കി​. മഴക്കെടുതി മൂലം സംസ്ഥാനത്ത് 27 പേര്‍ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ആഘോഷപരിപാടി വേണ്ടെന്നുവച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സ്വന്തം ശമ്പളത്തില്‍ നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം തീരുമാനിച്ചു. രാ​ജ്ഭ​വ​ന്‍ ജീ​വ​ന​ക്കാ​രോ​ടും, സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രോ​ടും പൊ​തു​ജ​ന​ങ്ങ​ളോ​ടും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ഉ​ദാ​ര​മാ​യി സം​ഭാവ​ന ചെ​യ്യാ​നും ഗവർണർ അ​ഭ്യ​ര്‍​ഥി​ച്ചു.

സ​ര്‍​ക്കാ​രി​ന്റെ​യും ദു​ര​ന്ത നി​വാ​ര​ണ ഏ​ജ​ന്‍​സി​ക​ളു​ടേ​യും നി​ര്‍​ദ്ദേശ​ങ്ങ​ള്‍ അ​നു​സ​രി​ച്ച് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പു​ന​ര​ധി​വാ​സ ന​ട​പ​ടി​ക​ള്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണം. സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​വ​രു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഗ​വ​ര്‍​ണ​ര്‍ സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala flood governor cancels at home program during independence day

Next Story
ജലതാണ്ഡവത്തോട് പൊരുതുന്നവര്‍: കുഞ്ഞിനേയും നെഞ്ചോട് ചേര്‍ത്ത് ഓടുന്ന രക്ഷാപ്രവര്‍ത്തകന്റെ ദൃശ്യങ്ങള്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com