കൊച്ചി: നാല് ദിവസത്തിനിടെ കേരളത്തില്‍ മഴക്കെടുതിയില്‍ തകര്‍ന്നത് 3052 വീടുകളാണ്. ഇതില്‍ 265 എണ്ണം പൂര്‍ണമായും തകര്‍ന്നു. സംസ്ഥാനത്താകെ 1621 ക്യാമ്പുകളിലായി 254339 പേരാണ് കഴിയുന്നത്. 57 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. മരണ സംഖ്യ 70 ന് മുകളിലാണ്. കവളപ്പാറയിലും പുത്തുമലയിലും തിരച്ചില്‍ തുടരുകയാണ്.

പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം ഇന്നത്തോടെ 10 ആയി. തിരച്ചില്‍ തുടരുകയാണ്. കവളപ്പാറയിലെ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 13 ആയി ഉയര്‍ന്നു. ഇവിടേയും തിരച്ചില്‍ അവസാനിച്ചിട്ടില്ല. ദുരന്തത്തിന്റെ ഏറ്റവും ഭീകരമായ രണ്ട് മുഖങ്ങളായി മാറിയിരിക്കുകയാണ് വയനാട് മേപ്പാടിയിലെ പുത്തുമലയും നിലമ്പൂര്‍ കവളപ്പാറയും.

Read More: രാഹുൽ ഗാന്ധി കേരളത്തിലെത്തി; നിലമ്പൂരും കവളപ്പാറയും സന്ദർശിച്ചു

അതേ സമയം, നാളെ സംസ്ഥാനത്ത് മഴ കുറയുമെന്നാണ് മുന്നറിയിപ്പ്. നാളെ എവിടേയും റെഡ് അലര്‍ട്ടില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നെടുമ്പാശേരി വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഇൻഡിഗോ വിമാനം 12.25ന് വിമാനത്താവളത്തില്‍ ഇറങ്ങി. മുംബൈയിൽ നിന്നുള്ള ഇൻഡിഗോ വിമാനം 12.32നും ഇറങ്ങി.

Also Read: ഷൊർണ്ണൂർ-പാലക്കാട് പാത തുറന്നു; സംസ്ഥാനത്ത് ട്രെയിൻ ഗതാഗതം സാധാരണ നിലയിലേക്ക്

മസ്കറ്റിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം, മാലദ്വീപിൽ നിന്നുള്ള ഇൻഡിഗോ വിമാനം, തിരുച്ചിറപ്പള്ളി, ബംഗളൂരുവിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ ഇറങ്ങും. 1.35ന് ബംഗളൂരുവിലേക്കുള്ള എയർ ഏഷ്യ വിമാനം പുറപ്പെട്ടു. 2.05ന് അഹമ്മദാബാദ് (ഗോ എയർ), 2.55ന് ഹുബ്ലി (ഇൻഡിഗോ) വിമാനങ്ങളും പുറപ്പെട്ടു.

ശക്തമായ മഴയെ തുടർന്ന് വെള്ളം കയറിയ വിമാനത്താവളം വെള്ളിയാഴ്ചയാണ് അടച്ചിട്ടത്. മഴക്കെടുതിയില്‍ വിമാനത്താവളത്തിലെ ഒരു ഭാഗത്തെ ചുറ്റുമതില്‍ പൊളിഞ്ഞുവീണിരുന്നു. ഇതിന് താത്ക്കാലികമായ ഒരു പരിഹാരം കാണും.

പ്രളയത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്. കൊച്ചി, സതേണ്‍ നേവല്‍ കമാന്റ്‌മെന്റ് ഹെലികോപ്റ്ററില്‍ പകര്‍ത്തിയ ചിത്രങ്ങളാണിത്.

മലപ്പുറം

താനൂർ

കോട്ടക്കല്‍

മാള

ഇരിങ്ങാലക്കുട

നോർത്ത് പറവൂർ


നെടുമ്പാശ്ശേരി

കൊച്ചി കോസ്റ്റ് ലെെന്‍

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.