തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ കെ റെയിലിന് ബജറ്റില്‍ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍. “ഭാവിയിലേക്കുള്ള നിക്ഷേപമാണ് പദ്ധതി. തൊഴിലവസരങ്ങള്‍ ഉണ്ടാക്കുന്നതാണ്. നമ്മുടെ സാമ്പത്തിക രംഗത്തെ കൂടുതല്‍ സജീവമാക്കും. പ്രത്യേക പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷ,” ബാലഗോപാല്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
“വലിയ പ്രതീക്ഷയോടെയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഈ ബജറ്റിനെ കാണുന്നത്. രണ്ട് വര്‍ഷത്തോളമായി തുടരുന്ന കോവിഡ് പ്രതിസന്ധി. ലോകത്ത് സാമ്പത്തിക രംഗം തകര്‍ച്ചയിലായിരുന്നു. അത് നമ്മുടെ രാജ്യത്തേയും ബാധിച്ചു. സംസ്ഥാനങ്ങള്‍ അതിനെ മികച്ച രീതിയില്‍ നേരിട്ടു. ഈ ബജറ്റില്‍ നല്ല പരിഗണന ലഭിക്കണ്ടതാണ്,” ധനമന്ത്രി വ്യക്തമാക്കി.
ജി എസ് ടി വന്നതിന് ശേഷം പ്രതീക്ഷിച്ച ഗുണം ഉണ്ടായില്ല. കേരളത്തിനായി ചില പ്രത്യേക പദ്ധതികള്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സാധരണക്കാര്‍ പണം കൈയില്‍ വരാനുള്ള അടിസ്ഥാനസൗകര്യ വികസനം, തൊഴിലുറപ്പ് പോലുള്ള പദ്ധതികള്‍. പ്രവാസികള്‍ക്കായി പ്രത്യേക പാക്കേജ് വേണം. ഇത്തരം ചില കാര്യങ്ങളിലാണ് വലിയ ശ്രദ്ധ നല്‍കേണ്ടത്,
“ആരോഗ്യരംഗത്ത് കോവിഡിനെ നേരിടാനായി 40 ശതമാനം സബ്സിഡിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് 100 ശതമാനമാക്കണം. ജി എസ് ടി കോംപന്‍സേഷന്‍ നീട്ടിയില്ലെങ്കില്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. പ്രത്യേക സാഹചര്യത്തില്‍ കടമെടുക്കാനുള്ള അവകാശം വര്‍ധിപ്പിക്കണം,” ബാലഗോപാല്‍ ആവശ്യപ്പെട്ടു.
Also Read: Budget 2022 Live Updates: ജനപ്രിയമാകുമോ; ബജറ്റ് അവതരണം ഉടന്‍