തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് ലെബര്‍ പബ്ലിസിറ്റി ഓഫിസര്‍. നാളെ മുതല്‍ ഏപ്രില്‍ 30 വരെയുള്ള ദിവസങ്ങളിലാണ് മാറ്റം. സൂര്യാഘാത സാധ്യത കണക്കിലെടുത്താണ് തീരുമാനം.
രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായി ജോലി സമയം നിജപ്പെടുത്തി. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റുകൾ ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമായിരിക്കും.
സമുദ്രനിരപ്പിൽ നിന്ന് 3000 അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ലേബര്‍ പബ്ലിസിറ്റി ഓഫിസര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
തൊഴില്‍ സമയ ക്രമീകരണം: തൊഴില്‍ വകുപ്പ് സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു
തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കുന്നത് തടയുന്നതിന് 2023 മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍ 30 വരെ
തൊഴില്‍ സമയം പുനക്രമീകരിച്ച സാഹചര്യത്തില്‍ തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന തുടങ്ങി. കാക്കനാട്, കളമശേരി, ആലുവ, എറണാകുളം മേഖലയിലെ നിര്‍മ്മാണ സൈറ്റുകളിലാണ് പരിശോധന നടത്തിയത്.
തൊഴില്‍ സമയം പുന:ക്രമികരിക്കാത്ത സ്ഥാപനങ്ങള്‍ക്കും കരാറുകാര്‍ക്കും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നും നിയമലംഘനം കണ്ടത്തിയാല്‍ 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ ചട്ടം 24, 25-ലെ വ്യവസ്ഥകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ലേബര്‍ ഓഫീസര്‍ അറിയിച്ചു. 12 നും 3 നും ഇടയില്‍ തൊഴിലാളി കള്‍ ജോലി ചെയ്യുന്ന സാഹചര്യം ഉണ്ടെങ്കില്‍ 0484-2423110 8547655267 എന്നീ നമ്പറുകളില്‍ പരാതികള്‍ അറിയിക്കാം.