സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര സർക്കാറിനെതിരെ മുഖ്യമന്ത്രിയുടെ രൂക്ഷ വിമർശനം

India-Israel, ഇന്ത്യ -ഇസ്രയേൽ സൗഹൃദം, പിണറായി വിജയൻ, Pinarayi Vijayan, കേരള മുഖ്യമന്ത്രി, Kerala Chief Minister

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തെറ്റായ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരക്ക് സേവന നികുതിയിലൂടെ പ്രതീക്ഷിച്ച നികുതി വരുമാനം ലഭിക്കാതെ വന്നതാണ് സംസ്ഥാനത്തിന് സാമ്പത്തികമായി തിരിച്ചടിയായത്. ഫെഡറൽ സംവിധാനം തകർന്നെന്നും അദ്ദേഹം പറഞ്ഞു.

“കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ് സംസ്ഥാനത്ത് കടുത്ത സാാമ്പത്തിക പ്രതിസന്ധിയുണ്ടാകാൻ കാരണമായത്. ഫെഡറൽ സംവിധാനത്തിന്റെ കടയ്ക്കൽ കേന്ദ്രസർക്കാർ കത്തിവച്ചു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നതാണ് ബിജെപി സർക്കാർ”, മുഖ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala faces economic crisis says chief minister pinarayi vijayan

Next Story
Uppum Mulakum: ലെച്ചുവിന്റെ കുട്ടിക്കാല ഫോട്ടോ കണ്ടവര്‍ ചോദിക്കുന്നു, ഇത് പാറുക്കുട്ടിയല്ലേ?
The moderation of comments is automated and not cleared manually by malayalam.indianexpress.com