Latest News

കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ സാധ്യത തേടി കേരളം; ഉടന്‍ കേന്ദ്രത്തെ സമീപിക്കും

”നിലവില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തയാറായാല്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ നമുക്ക് കഴിയും. അതുസംബന്ധിച്ച ആലോചനകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്,” മന്ത്രി ഇ.പി. ജയരാജന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു

covid19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, covid 19 vaccine, കോവിഡ് 19 വാക്സിൻ, corona virus vaccine, കൊറോണ വൈറസ് വാക്സിൻ, covid 19 vaccine kerala, കോവിഡ് 19 വാക്സിൻ കേരളം, covid 19 vaccine proudction kerala, കോവിഡ് 19 വാക്സിൻ ഉത്പാദനം കേരളം, ksdp, കെഎസ്‌ഡിപി, ep jayarajan, ഇപി ജയരാജൻ, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കോവിഡ് വാക്‌സിന്‍ ഉത്പാദിപ്പിക്കാനുള്ള സാധ്യതകള്‍ തേടി കേരളം. ആലപ്പുഴ കലവൂരിലെ കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെഎസ്ഡിപി) വാക്‌സിന്‍ ഉത്പാദിപ്പിക്കാനാണു ശ്രമം നടത്തുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാനം ഉടന്‍ കേന്ദ്രസര്‍ക്കാരിനു പദ്ധതി സമര്‍പ്പിക്കും.

സംസ്ഥാനം സ്വന്തമായി വാക്‌സിന്‍ ഉത്പാദിപ്പിക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഇതിനു വലിയ തോതില്‍ പണവും സമയവും വലിയ സാങ്കേതിക വിദ്യയും ആവശ്യമാണ്. ലൈസന്‍സ് ഉള്‍പ്പെടെയുള്ളവ ലഭിക്കുന്നതിനു നിരവധി കടമ്പകളും നേരിടേണ്ടി വരും. അതിനാല്‍ നിലവില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന കമ്പനികളെ ആകര്‍ഷിക്കാനാണു ശ്രമം.

വാക്‌സിന്‍ ഉല്‍പ്പാദനം സംബന്ധിച്ച വിശദമായ പ്ലാന്‍ കെഎസ്ഡിപി വ്യവസായ വകുപ്പിനു സമര്‍പ്പിച്ചതായാണു വിവരം. പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്ത ദിവസം കെഎസ്ഡിപി സന്ദര്‍ശിക്കും. പദ്ധതി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിനും മറ്റു സംവിധാനങ്ങള്‍ക്കും ഉടന്‍ എഴുതാന്‍ ബന്ധപ്പെട്ടവര്‍ക്കു നിര്‍ദേശം നല്‍കിയതായി വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

Also Read: ലോക്ക്ഡൗണിന് സാധ്യത; ടിപിആർ 15 ശതമാനത്തിന് മുകളിലുള്ള ജില്ലകൾ അടച്ചിടണമെന്ന് കേന്ദ്രം

”കോവിഡ് വാക്‌സിന്റെ കാര്യത്തില്‍, മരുന്ന് ഉത്പാദിപ്പിക്കാന്‍ പെട്ടെന്ന് ലൈസന്‍സ് ലഭിക്കില്ല. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെയും മറ്റു സര്‍ക്കാര്‍ അനുമതികളും ലഭിക്കാന്‍ ഒരുപാട് സമയമെടുക്കും. അതുപോലെ വലിയ സാങ്കേതിക ജ്ഞാനവും മറ്റു സംവിധാനങ്ങളും വേണം. ഇതൊന്നും നമ്മുടെ കൈവശമില്ല. ഇതൊന്നും എളുപ്പത്തില്‍ ലഭിക്കുന്ന കാര്യവുമല്ല. ഇവയൊക്കെ കൈവശമുള്ള നിലവില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുന്ന സ്ഥാപനങ്ങള്‍ തയാറായാല്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാന്‍ നമുക്ക് കഴിയും. അതുസംബന്ധിച്ച ആലോചനകള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്,” മന്ത്രി പറഞ്ഞു.

അര്‍ബുദചികിത്സയ്ക്കുള്ള മരുന്നുകള്‍ നിര്‍മിക്കാനുള്ള തയാറെടുപ്പിലാണു കെഎസ്ഡിപി. മറ്റു അവശ്യമരുന്നുകളും നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വാക്‌സിന്‍ നിര്‍മിക്കുന്നതിനാവശ്യമായ പ്ലാന്റ് നിലവില്‍ കെഎസ്ഡിപിയില്‍ ഇല്ല. എന്നാല്‍ പ്ലാന്റ് പെട്ടെന്നു തന്നെ ഒരുക്കാനുള്ള സ്ഥലസൗകര്യമുണ്ട്. ഇതിനൊപ്പം ആവശ്യമായ വെള്ളം, വൈദ്യുതി, ബോയ്‌ലറുകള്‍, ഫില്ലിങ് സ്റ്റേഷന്‍ തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാണ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala explores covid vaccine production ksdp industries minister ep jayarajan

Next Story
Covid 19 Live Updates: കോവിഷീൽഡ്: സംസ്ഥാനങ്ങൾക്കുള്ള വില 100 രൂപ കുറച്ചുcovid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, covid vaccination, കോവിഡ വാക്സിന്‍, covid vaccine things to know, covid vaccination website, ie malayalam, ഐഇമലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com