ബെം​ഗ​ളൂ​രു: ബൈ​ക്കി​ൽ ക​ർ​ണാ​ട​ക​യി​ലേ​ക്ക്​ പു​റ​പ്പെ​ട്ട കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കാണാതായ സംഭവത്തില്‍ തുമ്പൊന്നും ലഭിച്ചില്ല. കോഴിക്കോട് നിന്ന് കര്‍ണാടകയിലേക്ക് നടത്തിയ ഒറ്റയ്ക്കുള്ള ബൈക്ക് യാത്രയ്ക്കിടെയാണ് മൂന്നുദിവസങ്ങള്‍ക്ക് മുമ്പ് മലയാളി യുവാവിനെ കാണാതായത്. കോഴിക്കോട് നിന്നുള്ള എസ്.സന്ദീപിനെയാണ് ഷിമോഗ, ചിക്കമംഗളൂരു മേഖലയില്‍ കാണാതായത്. സന്ദീപിന്റെ മോട്ടോര്‍ സൈക്കിള്‍ ചിക്കമംഗളൂരുവില്‍ പൊലീസ് കണ്ടെത്തിയിരുന്നു.

ശനിയാഴ്ച രാവിലെയാണ് സന്ദീപ് കോഴിക്കോട് നിന്ന് യാത്ര തിരിച്ചത്. യുഎന്‍ റെനഗേഡ് കമാന്‍ഡോ ബൈക്കിലായിരുന്നു യാത്ര. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ക​ർ​ണാ​ട​ക​യി​ൽ ക​റ​ങ്ങി രാ​ത്രി​യോ​ടെ തി​രി​ച്ചെ​ത്താ​നാ​യി​രു​ന്നു പ​ദ്ധ​തി. എ​ന്നാ​ൽ, ഞാ​യ​റാ​ഴ്​​ച ഉ​ച്ച​മു​ത​ൽ ഭ​ർ​ത്താ​വി​നെ കു​റി​ച്ച്​ ഒ​രു വി​വ​ര​വു​മി​ല്ലെ​ന്ന്​ ഭാ​ര്യ പി.​സി.ഷി​ജി ന​ല്ല​ളം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സന്ദീപിന്റെ ബൈ​ക്ക്, ഹെ​ൽ​മ​റ്റ്, ബാ​ഗ്, വാ​ച്ച്​ എ​ന്നി​വ ശൃം​ഗേ​രി- കൊ​പ്പ റൂ​ട്ടി​ൽ ചി​ക്ക​മംഗ​ളൂ​രു ജി​ല്ല​യി​ലെ എ​ൻ.ആ​ർ പു​ര​യി​ലെ തും​ഗ ന​ദി​ക്ക​ര​യി​ൽ​നി​ന്ന്​ ക​ണ്ടെ​ടു​ത്തിരുന്നു. ബൈ​ക്ക്​ പാ​ർ​ക്ക്​ ചെ​യ്​​ത നി​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, വാ​ച്ചി​​ന്റെ ചി​ല്ല്​ പൊ​ട്ടി​യും സ്​​റ്റീ​ൽ സ്​​ട്രാ​പ്​ വേ​റി​ട്ട​നി​ല​യി​ലു​മാ​ണ്​ ക​ണ്ടെ​ത്തി​യ​ത്​ എ​ന്ന​ത്​ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ​ർ​ത്തു​ന്നു.

ദീര്‍ഘദൂര ബൈക്ക് യാത്രകളോട് പ്രിയമുള്ളയാളായിരുന്നു സന്ദീപ്. കോളേജ് വിദ്യാഭ്യാസകാലം മുതല്‍ സന്ദീപ് യാത്ര പതിവാക്കിയിരുന്നു. തമിഴ്‌നാട്, ആന്ധ്ര പ്രദേശ് സംസ്ഥാനങ്ങളില്‍ സന്ദീപ് ഒറ്റയ്ക്ക് നീണ്ട യാത്രകള്‍ നടത്തിയിട്ടുണ്ട്. വിവാഹത്തിന് ശേഷം യാത്രകള്‍ കുറച്ചിരുന്നു.

കേസ് അന്വേഷിക്കുന്ന കോഴിക്കോട് പൊലീസ് വിവരങ്ങള്‍ ഷിമോഗ പൊലീസിന് കൈമാറിയിട്ടുണ്ട്. കോപ എന്ന സ്ഥലത്ത് ആണ് അവസാനമായി സന്ദീപിന്റെ മൊബൈൽ ഫോണ്‍ സിഗ്‌നല്‍ ട്രാക്ക് ചെയ്യാന്‍ കഴിഞ്ഞത്. റോഡിന് ഓരത്ത് കൃത്യമായി പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു ബൈക്ക്. ബൈക്കിന്റെ ലഗേജ് ബോക്‌സില്‍ നിന്ന് പഴ്‌സും തിരിച്ചറിയല്‍ കാര്‍ഡും പൊലീസിന് ലഭിച്ചു. ചൊ​വ്വാ​ഴ്​​ച തും​ഗ ന​ദി​യി​ൽ കു​ട്ട​ത്തോ​ണി ഉ​പ​യോ​ഗി​ച്ച്​ എ​ട്ടു​കി​ലോ​മീ​റ്റ​റോ​ളം പൊ​ലീ​സ്​ തി​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഉ​ച്ച​യോ​ടെ അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും ബു​ധ​നാ​ഴ്​​ച രാ​വി​ലെ മു​ങ്ങ​ൽ വി​ദ​ഗ്ധ​രും സ്​​ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.