scorecardresearch

സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ആരംഭിച്ചു; വിമാനത്താവളങ്ങളിൽ പ്രത്യേക സജ്ജീകരണം

വിദേശത്തു നിന്നു എത്തുന്നവർക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന

വിദേശത്തു നിന്നു എത്തുന്നവർക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന

author-image
WebDesk
New Update
എട്ടു ദിവസത്തിനിടെ ആയിരത്തിലധികം രോഗബാധിതർ; അറിയാം ഇന്നത്തെ കോവിഡ് വാർത്തകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ആന്റിബോഡി പരിശോധന ആരംഭിച്ചു. കോവിഡ് സമൂഹവ്യാപന ഭീതി നിലനിൽക്കെയാണ് പരിശോധന വർധിപ്പിച്ച് രോഗവ്യാപനം പ്രതിരോധിക്കാനുള്ള നടപടികൾ. വിദേശത്തു നിന്നു എത്തുന്നവർക്ക് വിമാനത്താവളങ്ങളിലാണ് ആന്റിബോഡി പരിശോധന. ഇതിനായി പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ 16 കൗണ്ടറുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മണിക്കൂറിൽ 200 യാത്രക്കാരെ പരിശോധിക്കാം. ഇന്നുമാത്രം നെടുമ്പാശേരിയിൽ 23 വിമാനങ്ങളിലായി 4,320 പ്രവാസികളെത്തും.

Advertisment

സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നു വരുന്നവർക്കാണ് വിമാനത്താവളങ്ങളിൽ പ്രധാനമായും ആന്റിബോഡി പരിശോധന നടത്തുക. യുഎഇയിൽ നിന്നു വരുന്നവർക്ക് കോവിഡ് പരിശോധനയുള്ളതിനാൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി. ആന്റിബോഡി പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആകുന്നവരെ പിസിആർ ടെസ്റ്റിനു കൂടി വിധേയരാക്കും. അതേസമയം, ആന്റിബോഡി പരിശോധനയിൽ നെഗറ്റീവ് ആകുന്ന പ്രവാസികൾക്ക് 14 ദിവസം ഹോം ക്വാറന്റൈൻ നിർബന്ധമാണ്.

Read Also: വിവാദ പരാമർശം: വനിത കമ്മിഷൻ അധ്യക്ഷയെ മാറ്റണമെന്ന ഹർജി തള്ളി

പ്രവാസികളുടെ മടങ്ങി വരവുമായി ബന്ധപ്പെട്ട് കേരള സർക്കാർ മുന്നോട്ടുവച്ച മുൻകരുതൽ നടപടികളെ വിദേശകാര്യ മന്ത്രാലയം അഭിനന്ദിച്ചിരുന്നു. വൈറസ് വ്യാപനം തടയാൻ ശ്രമിക്കുന്നതിനായി സ്വീകരിക്കുന്ന പ്രായോഗിക സമീപനത്തിന്റെ അടിസ്ഥാനതത്തിൽ കേരള സർക്കാരിനെ അഭിനന്ദിക്കുന്നതായി വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ വ്യക്തമാക്കി.

Advertisment

പ്രവാസികൾ തിരിച്ചെത്തുന്നതിനു മുൻപായി അവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. പരിശോധനയ്ക്ക് സൗകര്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ പിപിഇ കിറ്റുകളടക്കമുള്ള സുരക്ഷാ മാർഗങ്ങൾ ഉപയോഗിക്കണമെന്നും സർക്കാർ നിർദേശിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി വിശ്വാസ് മെഹ്തയ്ക്ക് അയച്ച കത്തിലാണ് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനെ അഭിനന്ദനമറിയിച്ചത്.

Read Also: പിടിതരാതെ കോവിഡ്; രോഗവ്യാപനം രൂക്ഷം, ഇന്നലെമാത്രം 17,296 പേർക്ക് രോഗം

എൻ95 മാസ്ക്, ഫെയ്സ് ഷീൽഡ്, ഹാൻഡ് ഗ്ലൗസുകൾ തുടങ്ങിയവ ധരിക്കാൻ നിർദേശിച്ചതടക്കമുള്ള സംസ്ഥാന സർക്കാർ നിർദേശിച്ച നടപടികൾ രോഗ വ്യാപനത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് സഞ്ജയ് ഭട്ടാചാര്യ അഭിപ്രായപ്പെട്ടു. കേരള സർക്കാരിന്റെ പ്രത്യേക ആവശ്യങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വിമാനക്കമ്പനികളുമായി നേരിട്ട് ചർച്ച ചെയ്യാനാവുമെന്നും കത്തിൽ പറയുന്നു. കേരളത്തിന്റെ നിലപാട് ഗൾഫ് രാജ്യങ്ങളിലെ അംബാസഡർമാരുമായി പങ്കുവയ്ക്കും. വന്ദേഭാരത് മിഷൻ വിമാനങ്ങൾ വഴി ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ മടങ്ങി വരവ് സുഗമമാക്കാൻ ഇത് വളരെയധികം സഹായിക്കുമെന്നും കത്തിൽ പറയുന്നു.

Corona Covid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: