ന്യൂഡൽഹി: ഗർഭിണിയായ ആന സ്ഫോടക വസ്തു കഴിച്ച് ചെരിഞ്ഞ സംഭവത്തിൽ കൂടുതൽ വിശദീകരണവുമായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. പ്രാഥമിക അന്വേഷണത്തിൽ സ്ഫോടക വസ്തു നിറച്ച പഴവർഗ്ഗം ആന അബദ്ധത്തിൽ കഴിച്ചതാകാമെന്ന് മന്ത്രാലയം അറിയിച്ചു. സംഭവം ബോധപൂർവ്വമായ ഒരു ആനവേട്ടയല്ലെന്നാണ് ഇപ്പോൾ മനസിലാക്കുന്നതെന്നും മന്ത്രാലയം ട്വീറ്റിലൂടെ അറിയിച്ചു.

“ഇക്കാര്യത്തിൽ പരിസ്ഥിതി മന്ത്രാലയം കേരള സർക്കാരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. പക്ഷപാതമില്ലാതെയാണ് കേരള സർക്കാരും വനം പരിസ്ഥിതി മന്ത്രാലയത്തിലെ ബന്ധപ്പെട്ട വകുപ്പുകളും ഇക്കാര്യത്തിൽ പ്രവർത്തിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങളോടും വ്യാജവാർത്തകളോടും പ്രതികരിക്കരുതെന്ന് കേന്ദ്ര സഹമന്ത്രി ബാബുൽ സുപ്രിയോ അഭ്യർത്ഥിച്ചു,” മറ്റൊരു ട്വീറ്റിൽ മന്ത്രാലയം വ്യക്തമാക്കി.

Also Read: കോപ്പിയടി ആരോപണം; പരീക്ഷയെഴുതി മടങ്ങിയ വിദ്യാർഥിനിയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി

സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായും കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം, മൃഗങ്ങളെ തുരത്താൻ സ്ഫോടക വസ്തുക്കൾ നിറച്ച പഴങ്ങൾ വയ്ക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് ഇപ്പോഴും തുടരുന്നതായാണ് മനസിലാക്കാൻ സാധിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു. ഇത്തരം പ്രവൃത്തികൾ തടയാൻ കർശന നടപടിയെടുക്കാനും നിർദേശം നൽകിയിട്ടുണ്ട്.

Also Read: ക്ഷേത്രങ്ങൾ തുറക്കുന്നത് സർക്കാരിന് കാശുണ്ടാക്കാൻ; സഹകരിക്കരുതെന്ന് ഹിന്ദു ഐക്യവേദി

മേയ് 25നാണ് ആന ചരിഞ്ഞത്. മേയ് 23ന് വന്യജീവി സങ്കേതത്തിലെ ജീവനക്കാരാണ് പരുക്കേറ്റ നിലയിൽ ആനയെ ആദ്യം കണ്ടെത്തിയത്. വന്യജീവി സങ്കേതത്തിനു പുറത്തേക്ക് വെള്ളവും ഭക്ഷണവും അന്വേഷിച്ച് പോയപ്പാഴാണ് അപകടമെന്നാണ് കരുതുന്നത്. മേയ് 30നായിരുന്നു ആന പരുക്കേറ്റ് ചരിഞ്ഞ വിവരം പുറം ലോകം അറിഞ്ഞത്. മണ്ണാർക്കാട്ടെ ഫോറസ്റ്റ് സെക്ഷൻ ഓഫീസറായ മോഹൻ കൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഇത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.