Latest News
സംസ്ഥാനത്ത് മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്
ഇന്ന് ചെറിയ പെരുന്നാള്‍; ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ആഘോഷം
ഇസ്രയേലിന് പിന്തുണ, സംഘര്‍ഷം ഉടന്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷ: ജോ ബൈഡന്‍
35-ാം വയസില്‍ പുതിയ ചരിത്രം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ
രാജ്യത്ത് 3.62 ലക്ഷം പുതിയ കേസുകള്‍; 4,120 മരണം

ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികളാകേണ്ടെന്ന് ചെന്നിത്തല, ഗ്രൂപ്പ് വീതംവയ്‌പിനെതിരെ ഹൈക്കമാൻഡ് നിരീക്ഷക സമിതി

കിറ്റ് കൊടുത്തിട്ടല്ല എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയമുണ്ടാക്കിയത്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടാണെന്നും രമേശ് ചെന്നിത്തല

Ramesh Chennithala, രമേശ് ചെന്നിത്തല, CPM, സിപിഎം, muslim league,മുസ്ലിം ലീഗ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് വീതംവയ്‌പ് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് നിരീക്ഷക സമിതി. അച്ചടക്ക ലംഘനത്തിനും ഗ്രൂപ്പ് വീതംവയ്പിനുമെതിരെ ഹൈക്കമാൻഡ് നിരീക്ഷക സമിതിയുടെ താക്കീത്. ജയസാധ്യത മാത്രമായിരിക്കണം സ്ഥാനാര്‍ഥി നിര്‍ണയത്തിലെ ഘടകമെന്ന് തിരഞ്ഞെടുപ്പ് സമിതിയുടെ ആദ്യയോഗത്തില്‍ സംഘം നിര്‍ദേശിച്ചു.

അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലാണ് ഹൈക്കമാൻഡ് നിരീക്ഷക സമിതി ചേർന്നത്. മികച്ച സ്ഥാനാർഥികൾക്ക് ഗ്രൂപ്പ് നോക്കാതെ അവസരം നൽകണമെന്നും ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്‌ചയും പാടില്ലെന്നും കെപിസിസി ഭാരവാഹി യോഗത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

Read Also: ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി; ലോകാരോഗ്യസംഘടന

ആരും സ്വയം പ്രഖ്യാപിത സ്ഥാനാർഥികൾ ആകേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുറന്നടിച്ചു. “ആരും സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികളാകേണ്ട. കിറ്റ് കൊടുത്തിട്ടല്ല എൽഡിഎഫ് തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയമുണ്ടാക്കിയത്, ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നിട്ടാണ്,” കെപിസിസി ഭാരവാഹി യോഗത്തിൽ രമേശ് ചെന്നിത്തല പറഞ്ഞു. എൽഡിഎഫ് ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് കൂടുതൽ പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. ഇതിനെ താഴെത്തട്ടിൽ പ്രതിരോധിക്കാൻ കോൺഗ്രസിന് സാധിക്കാത്തതാണ് തദ്ദേശ തിരഞ്ഞെടുപ്പ് തോൽവിക്ക് വഴിയൊരുക്കിയതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, പാർട്ടി സംസ്ഥാന നേതൃത്വവുമായി അസ്വാരസ്യങ്ങളുണ്ടായിരുന്ന മുതിർന്ന നേതാവ് കെ.വി.തോമസ് കോൺഗ്രസിൽ തന്നെ ഉറച്ചുനിൽക്കുമെന്ന് ചെന്നിത്തല പറഞ്ഞു. തോമസ് കോൺഗ്രസ് വിടില്ലെന്ന് ഉമ്മൻചാണ്ടിയും വ്യക്തമാക്കി. ഹൈക്കമാൻഡ് ഇടപെട്ടതോടെയാണ് കെ.വി.തോമസും സംസ്ഥാന നേതൃത്വവും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കപ്പെട്ടത്. താൻ കോൺഗ്രസ് വിടില്ലെന്ന് തോമസും പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala election 2021 congress udf candidates ramesh chennithala

Next Story
കേരളത്തിൽ പുതിയ ഉറുമ്പ് ഇനത്തെ കണ്ടെത്തിant, ഉറുമ്പ്, rare ant, അപൂർവ ഇനം ഉറുമ്പ്, rare ant genus, അപൂർവ ജനുസിൽപെട്ട ഉറുമ്പ് ഇനം,two new species of a rare ant genus discovered, അപൂർവ ജനുസിൽപെട്ട രണ്ട് ഉറുമ്പ് ഇനങ്ങളെ കണ്ടെത്തി, thekkady, തേക്കടി,  periyar tiger reserve, പെരിയാര്‍ കടുവ സങ്കേതം, periyar tiger reserve idukki, പെരിയാര്‍ കടുവ സങ്കേതം ഇടുക്കി, periyar tiger reserve kerala, പെരിയാര്‍ കടുവ സങ്കേതം കേരളം, professor amithab joshi, പ്രൊഫ. അമിതാഭ് ജോഷി, Ooceraea, ഊസറെ Ooceraea genus ants, ഊസറെ ജനുസിൽ പെട്ട ഉറുമ്പുകൾ, ooceraea joshii ant, ഊസറെ ജോഷി ഉറുമ്പ്, Ooceraea decamera ant, ഊസറെ ഡെകാമറ  ഉറുമ്പ്, malayalam news, news malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news in malayalam, വാര്‍ത്തകള്‍ മലയാളത്തില്‍, kerala news headlines, കേരള വാര്‍ത്തകള്‍, latest news, പുതിയ വാര്‍ത്തകള്‍, katest malayalam news, പുതിയ മലയാളം വാര്‍ത്തകള്‍, indian express malayalam, ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളം ie malayalam, ഐഇ മലയാളം 
The moderation of comments is automated and not cleared manually by malayalam.indianexpress.com