Latest News

ആർഎസ്എസ് ബന്ധം: അനിൽ അക്കരെ എംഎൽഎ നടത്തുന്നത് വ്യാജപ്രചരണം, മന്ത്രി സി.രവീന്ദ്രനാഥ്

ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിനാഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ് അനില്‍ അക്കര വിമര്‍ശനവുമായി രംഗത്തെത്തിയത്.

Anil Akkara, C Ravindranath

കൊച്ചി: തനിക്ക് എബിവിപി ബന്ധമുണ്ടെന്ന കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ എഴുതിയിട്ടുളള ആരോപണം അടിസ്ഥാന രഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പത്രക്കുറിപ്പിൽ അറിയിച്ചു. “ജീവിതത്തിലൊരിക്കലും എബിവിപിയുമായി ബന്ധപ്പെട്ടിട്ടില്ല. എന്നിട്ടും യഥാർത്ഥ വസ്തുതകൾ മറച്ചുവച്ച് വ്യാജ ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ ശക്തമായി പ്രതിഷേധിക്കുന്നു” എന്നാണ് ആരോപണം നിഷേധിച്ചുകൊണ്ടുളള മന്ത്രിയുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ ഉയർന്ന പുതിയ ആരോപണത്തെ തളളി മന്ത്രിയുടെ ഓഫീസ്.  ജനസംഘം നേതാവായിരുന്ന ദീൻദയാൽ ഉപാധ്യയുടെ  ജന്മശതാബ്ദി ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യസ വകുപ്പ് ഉത്തരവിറങ്ങിയതിനെ തുടർന്ന് ഉടലെടുത്ത വിവാദങ്ങളെത്തി നിന്നത് മന്ത്രിയുടെ പൂർവകാലത്തെ കുറിച്ചുളള ആരോപണങ്ങളിലായിരുന്നു. മന്ത്രി ആർഎസ്എസ്, എബിവിപി പ്രവർത്തകനായിരുന്നുവെന്നാണ് കോൺഗ്രസ് എംഎൽഎ  ഉയർത്തിയ ആരോപണം.   മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും മാത്രമല്ല, സിപിഎമ്മിനെ കൂടെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു കോൺഗ്രസ് എംഎൽഎ അനിൽ അക്കരയുടെ ആരോപണം.

c raveendranath, education minister, anil akkare, congress mla, abvp,

ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ വഴി നടത്തുന്ന ഇത്തരം ആരോപണങ്ങള്‍ക്ക് മറുപടി പറയാൻ   മന്ത്രിക്ക് താത്പര്യമില്ലെന്ന് അദ്ദേഹത്തിന്റെ  ഓഫീസ് രാവിലെ  ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു. നേരത്തേ മന്ത്രിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹത്തെ ഫോണിൽ കിട്ടാത്ത സാഹചര്യത്തിലായിരുന്നു ഓഫീസിൽ ബന്ധപ്പെട്ടത്. വൈകുന്നേരത്തോടെയാണ്  ഈ വിഷയത്തിൽ  മന്ത്രിയുടെ വിശദീകരണം വന്നത്.

വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ആര്‍എസ്എസ് ശാഖാ അംഗമായിരുന്നെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര. കുട്ടിക്കാലത്ത് ചേരാനല്ലൂര്‍ ആര്‍എസ്എസ് ശാഖാ അംഗമായിരുന്നു രവീന്ദ്രനാഥെന്നും വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എബിവിപിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി നോമിനേഷന്‍ നല്‍കിയിരുന്നെന്നും അദ്ദേഹം ആരോപിക്കുന്നു. ഇതെല്ലാം ശരിയാണെങ്കില്‍ ഇനിയെന്തെല്ലാം കാണാനിരിക്കുന്നുവെന്നും വടക്കാഞ്ചേരി എംഎല്‍എ ആയ അനില്‍ അക്കര ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.

ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ ജന്മദിനാഘോഷം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ വിവാദമായ സാഹചര്യത്തിലാണ് അനില്‍ അക്കര വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മശതാബ്ദി ദിനത്തില്‍ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി രചനാമത്സരങ്ങള്‍ നടത്തണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

ഹിന്ദുത്വ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്‌തകം   ഒരു  സ്കൂളിൽ വിതരണം ചെയ്ത സംഭവവുമായി ബന്ധപ്പെട്ടും നേരത്തേ വിവാദമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ദീന്‍ദയാല്‍ ഉപാധ്യായുടെ ജന്മദിനം ആചരിക്കണമെന്നാവശ്യപ്പെടുന്ന സര്‍ക്കുലര്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.

തൃശൂരിൽ മന്ത്രിയുടെ പൂർവകാല രാഷ്ട്രീയബന്ധങ്ങളെ കുറിച്ച് അറിയാവുന്നവർ പറയുന്നത് അദ്ദേഹം ആർഎസ്എസ്, എബിവിപി ബന്ധമൊന്നും ഉളളതായി അറിയില്ല. എന്നാൽ 1990 കൾക്കു ശേഷമാണ് ഇടതുപക്ഷത്തേയ്ക്ക് വരുന്നത്. സാക്ഷരതാ പ്രവർത്തനത്തിൽ സജീവമായിരുന്നു സി.രവീന്ദ്രനാഥ്. പിന്നീട് 90കളുടെ തുടക്കത്തിൽ പുത്തൻ സാമ്പത്തിക നയങ്ങൾക്കെതിരെയും ഗാട്ട് കരാറിനെതിരെയും  കേരളാ ശാസ്ത്ര സാഹിത്യ പരിഷത്തിന്രെ നേതൃത്വത്തിൽ രൂപം കൊണ്ട  സ്വാശ്രയ സമിതി എന്ന സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനമാണ് രവീന്ദ്രനാഥിനെ സജീവ രാഷ്ട്രീയ പ്രവർത്തനത്തിലേയ്ക്ക് കൊണ്ടുവന്നത്. ഇതേ കാലയളവിലാണ് അദ്ദേഹം സിപിഎമ്മുമായി ബന്ധമുളള എകെപിസിടിഎ എന്ന അധ്യാപക സംഘടയിൽ ചേരുന്നതെന്നും പറയപ്പെടുന്നു. എന്നാൽ അദ്ദേഹത്തിന് ബിജെപിയുമായോ ആർഎസ്എസുമായോ പ്രവർത്തന ബന്ധമുളളതായി അറിയില്ലെന്നും അവർ പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala education minister c raveendranath had rss background alleges congress mla anil akkara

Next Story
‘അന്പലപ്പുഴ ഉണ്ണിക്കണ്ണനോടു’ പാടിയ കുഞ്ഞു സിവ അന്പലപ്പുഴയിലെത്തും? ക്ഷേത്രോത്സവത്തിലേക്ക് ധോണിയുടെ മകളെ ക്ഷണിക്കുംZiva Dhoni, Dhoni
The moderation of comments is automated and not cleared manually by malayalam.indianexpress.com