തിരുവനന്തപുരം: പ്രളയം അടക്കമുള്ള പ്രകൃതി ദുരന്തങ്ങളും കോവിഡും പ്രതികൂല ഘടകമായതോടെ സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ചാ നിരക്കിൽ ഇടിവ്. 6.49ൽ നിന്ന് 3.45 ശതമാനമായാണ് സാമ്പത്തിക വളർച്ചാ നിരക്ക് കുറഞ്ഞത്. ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ വെച്ചു.
2018-19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്ക് 6.49 % ആയിരുന്നു. ഇത് 2019-20 വര്‍ഷത്തില്‍ 3.45 ശതമാനമായി ഇടിഞ്ഞു. 2020-21 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംസ്ഥാനത്തിന്റെ കടവും ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആഭ്യന്തര കടം 1,65,960.04 കോടിയായും ആകെ കടബാധ്യത 2,60,311.37 കോടിയായും വർധിച്ചു.
Also Read: ഫെബ്രുവരി ഒന്ന് മുതൽ മദ്യവില കൂടും; 150 രൂപ വരെ വർധന
റവന്യൂ വരുമാനത്തിലും തനത് നികുതി വരുമാനത്തിലും കുറവ് വന്നതായി റിപ്പോർട്ടിൽ പറയുന്നു. 2,629 കോടി രൂപയുടെ കുറവാണ് റവന്യൂ വരുമാനത്തിലുണ്ടായത്. ഏകദേശം പത്ത് മാസത്തോളം വിനോദ സഞ്ചാര മേഖല അടഞ്ഞ് കിടന്നതുകൊണ്ടുണ്ടായത് 25,000 കോടി രൂപയുടെ നഷ്ടമാണ്.
കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ 1.56 ലക്ഷം കോടിയുടെ ഇടിവുണ്ടായി. പ്രവാസികളുടെ മടങ്ങിവരവും സംസ്ഥാനത്തിന് തിരിച്ചടിയായി. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Also Read: പിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ; ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് സാധ്യത
അതേസമയം, നെല്ലിന്റെ ഉത്പാദനം വര്‍ധിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. 1.52 ശതമാനത്തില്‍ നിന്ന് നെല്ലുത്പാദനം 5.42 ശതമാനമായി ഉയര്‍ന്നു. കര നെല്‍കൃഷി 46 ശതമാനമാണ് വര്‍ധിച്ചത്. പച്ചക്കറി ഉത്പാദനത്തില്‍ 23 ശതമാനത്തിന്റെ വര്‍ധനവുണ്ട്. കാര്‍ഷിക വായ്പ 73,034 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.