Kerala E Pass only for Emergency Travel apply online at pass.bsafe.kerala.gov.in: അത്യാവശ്യഘട്ടങ്ങളില്‍ യാത്ര ചെയ്യുന്നതിന് വേണ്ട പോലീസിന്‍റെ ഓണ്‍ലൈന്‍ ഇ-പാസിന് വന്‍ തിരക്ക്. ഇന്ന് വൈകുന്നേരം 7 മണി വരെ ഉള്ള കണക്ക് പ്രകാരം ലഭിച്ച 3,10,535 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 32,641 പേര്‍ക്ക് മാത്രമാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്. 2,86,658 പേര്‍ക്ക് അനുമതി നിഷേധിച്ചു. 56,518 പേരുടെ അപേക്ഷകള്‍ പരിഗണനയിലാണ്.
യാത്ര തീര്‍ത്തും ഒഴിവാക്കാനാവാത്ത സാഹചര്യമുള്ളവര്‍ മാത്രമേ പാസിനായി അപേക്ഷിക്കാവൂവെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും പരിശോധനകളും തിങ്കളാഴ്ച മുതല്‍ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍ പാസ് സംവിധാനം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്നും പോലീസ് അറിയിച്ചു.

How to apply online at pass.bsafe.kerala.gov.in
Kerala Lockdown E Pass for Emergency Travel;
How to apply online at pass.bsafe.kerala.gov.in
അവശ്യവിഭാഗത്തില്‍പ്പെട്ടവര്‍ക്ക് സാധുതയുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള പക്ഷം വേറെ പാസിന്‍റെ ആവശ്യമില്ല. വീട്ടുജോലിക്കാര്‍, ഹോം നേഴ്സ് എന്നിവര്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് വേണ്ടി തൊഴിലുടമയ്ക്ക് പാസിന് അപേക്ഷിക്കാം.
വാക്‌സിൻ സ്വീകരിക്കാൻ, മരുന്ന്, ഭക്ഷ്യവസ്തുക്കള്‍ വാങ്ങല്‍ മുതലായ വാങ്ങുന്നതിന് സത്യവാങ്മൂലം മതിയാകും. അതിന്റെ മാതൃകയും ഈ വെബ്‌സൈറ്റിൽ ലഭിക്കും. ഈ മാതൃകയിൽ വെളളപേപ്പറിൽ സത്യവാങ്മൂലം തയ്യാറാക്കാം. എന്നാല്‍ ഈ സൗകര്യം ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അവശ്യവിഭാഗത്തില്‍പ്പെട്ട സര്‍ക്കാര്‍ ജീവനക്കാര്‍ യാത്ര ചെയ്യുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.
കല്യാണത്തിനോ മരണാനന്തര ചടങ്ങിനോ യാത്രചെയ്യേണ്ടവർക്ക് ഈ പാസിനായി അപേക്ഷിക്കാം. ചികിത്സയ്ക്കോ ആരോഗ്യ സംബന്ധമായ മറ്റ് ആവശ്യങ്ങൾക്കോ ഉള്ള യാത്രകൾക്കും പാസ് ലഭിക്കും. ഈ-പാസ് ലഭിക്കുന്നതിനായി (pass.bsafe.kerala.gov.in) സന്ദർശിക്കുക.