Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ഡാം തുറക്കൽ: തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതിരിക്കുക, ദുരന്ത നിവാരണ അതോറിറ്റിയുടെ 19 സുരക്ഷാ നിർദ്ദേശങ്ങൾ

കനത്ത മഴയിൽ ഇടുക്കി ഡാം സംഭരണശേഷിക്കൊപ്പം ജലനിരപ്പ് എത്തുന്ന സാഹചര്യത്തിൽ​ ചെറുതോണി ഡാമിലെ ഷട്ടറുകൾ തുറക്കുമ്പോൾ ജനങ്ങൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെ കുറിച്ച് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ

idukki arch dam
ഇടുക്കി ആർച്ച് ഡാം ഫയൽ​ചിത്രം

തൊടുപുഴ: കനത്ത മഴയെ തുടർന്ന് കാൽനൂറ്റാണ്ടിന് ശേഷം ഇടുക്കി വൈദ്യുതി പദ്ധതിയിലെ ഡാമുകളിലെ സംഭരണശേഷിക്കൊപ്പം ജലം നിറയുകയാണ്. വെളളം തുറന്നുവിടേണ്ട അവസ്ഥയിലേയ്ക്കാണ് നിലവിൽ​ മഴയും നീരൊഴൊക്കും കൊണ്ട് സ്ഥിതിഗതികൾ എത്തി നിൽക്കുന്നത്. ഈ​ സാഹചര്യത്തിൽ ചൊവ്വാഴ്ച ഡാം തുറക്കുന്നതിന്റെ ട്രയൽ റൺ നടത്താനാണ് സർക്കാർ തീരുമാനം. ​​ഈ സാഹചര്യത്തിൽ ജനങ്ങൾ​ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലിനെ കുറിച്ച് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.

ഇടുക്കി അണക്കെട്ട് നിറഞ്ഞു ഷട്ടറുകൾ തുറന്നാല്‍ ആ സമയത്ത്   എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണെന്ന്  ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പുഴയോരത്ത് താമസിക്കുന്നവരും യാത്രികരും ഉൾപ്പടെ വെളളം ഒഴുകുന്ന പ്രദേശങ്ങളിലെ എല്ലാവർക്കും ബാധമാകുന്നതാണ് ഈ​ നിർദേശങ്ങൾ. 2013ല്‍ ഇടമലയാര്‍ അണക്കെട്ട് തുറന്നു വിട്ടപ്പോള്‍ വെള്ളം കയറിയ എല്ലാ പ്രദേശങ്ങളിലും ഉള്ളവര്‍ ഈ വിവരം പ്രത്യേകം ശ്രദ്ധിക്കണമെന്നും അതോറിറ്റി അറിയിച്ചു.

 • പരിഭ്രാന്തരാവാതിരിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കാതെയിരിക്കുകയും ചെയ്യുക.
 • ഇടുക്കി അണക്കെട്ട് നിറഞ്ഞ് ഷട്ടറുകൾ തുറക്കുന്നത് കാണുവാന്‍ വിനോദ സഞ്ചാരികള്‍ ആയി പോകരുത്. ഇത് അടിയന്തിര സാഹചര്യ നിയന്ത്രണ പ്രവര്‍ത്തങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കും. ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, മരിയാപുരം, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നതടി എന്നീ പഞ്ചായത്തുകളിലേയ്ക്കുളള വിനോദ സഞ്ചാരം നിലവില്‍ ഒഴിവാക്കേണ്ടതാണ്.
 • ഒരു കാരണവശാലും ഷട്ടർ തുറന്ന ശേഷം നദി മുറിച്ചു കടക്കരുത്
 • പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി കൂട്ടം കൂടി നില്‍ക്കരുത്
 • പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.
 • നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

നദിക്കരയോട് ചേർന്ന് താമസിക്കുന്നവരും മുൻകാലങ്ങളിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ ഉള്ളവരും പ്രാഥമികമായി ചെയ്യേണ്ടത് ഒരു എമർജൻസി കിറ്റ് ഉണ്ടാക്കി വയ്ക്കുക എന്നതാണ്.

എമർജൻസി കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍:

– ടോര്‍ച്ച്
– റേഡിയോ
– 500 ml വെള്ളം
– ORS ഒരു പാക്കറ്റ്
– അത്യാവശ്യം വേണ്ടുന്ന മരുന്നുകൾ
– മുറിവിന് പുരട്ടാവുന്ന മരുന്ന് (Antiseptic Ointment)
– ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍ (detol, savlon etc)
– 100 ഗ്രാം കപ്പലണ്ടി
– 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം
– ചെറിയ ഒരു കത്തി
– 10 ക്ലോറിന്‍ ടാബ്ലെറ്റ്
– ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി
– ബാറ്ററിയും, കാള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍ – അത്യാവശ്യം കുറച്ച് പണം

 • പ്രധാനപ്പെട്ട രേഖകൾ സർട്ടിഫിക്കറ്റുകൾ, ആഭരണങ്ങൾ പോലെ വിലപിടിപ്പുള്ള സാധനങ്ങൾ തുടങ്ങിയവ പ്ലാസ്റ്റിക് ബാഗുകളിൽ എളുപ്പം എടുക്കാൻ പറ്റുന്ന ഉയര്‍ന്ന സ്ഥലത്തു വീട്ടിൽ സൂക്ഷിക്കുക.
 • ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടിൽ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തിൽ നിങ്ങൾ പുറത്താണെങ്കിൽ നിങ്ങളെ കാത്തുനിൽക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവർക്ക് നിർദ്ദേശം നല്‍കുക.
 • ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. ആകാശവാണിയുടെ ഈ നിലയങ്ങള്‍ റേഡിയോയില്‍ ശ്രദ്ധിക്കുക
  1. Trivandrum തിരുവനന്തപുരം MW (AM Channel): 1161 kHz
  2. Alappuzha ആലപ്പുഴ MW (AM Channel): 576 kHz
  3. Thrissur തൃശൂര്‍ MW (AM Channel): 630 kHz
  4. Calicut കോഴിക്കോട് MW (AM Channel): 684 kHz
 • ആവശ്യമാണെങ്കില്‍ ഓരോ വില്ലേജിലെയും ആളുകൾക്ക് സുരക്ഷിതമായ സ്ഥാനങ്ങൾ അതാതു പ്രാദേശിക ഭരണകൂടങ്ങൾ അറിയിക്കും. അവിടേയ്ക്ക് എത്രയും പെട്ടെന്ന് സ്വമേധയാ മാറാൻ ശ്രമിക്കുക. സഹായങ്ങൾ വേണ്ടവർ അധികൃതരുമായി മടിയൊന്നും കൂടാതെ ബന്ധപ്പെടുക.
 • ജലം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ചാല്‍, വൈദ്യുതആഘാതം ഒഴിവാക്കുവാനായി മെയിന്‍ സ്വിച്ച് ഓഫ് ആക്കുക
 • ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പരുകള്‍

  Ernakulam എറണാകുളം – 0484-1077 (Mob: 7902200300, 7902200400)
  Idukki ഇടുക്കി – 04862-1077 (Mob: 9061566111, 9383463036)
  Thrissur തൃശൂര്‍ – 0487-1077, 2363424 (Mob: 9447074424)

 • പഞ്ചായത്ത് അധികാരികളുടെ ഫോണ്‍ നമ്പര്‍ കൈയ്യില്‍ സൂക്ഷിക്കുക.
 • വീട്ടിൽ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവർ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാൻ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക.
 • വൈദ്യുതോപകരണങ്ങള്‍ വെള്ളം വീട്ടിൽ കയറിയാലും നശിക്കാത്ത തരത്തിൽ ഉയരത്തില്‍ വയ്ക്കുക.
 • വളർത്തു മൃഗങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയോ അതിനു പറ്റാത്ത അവസ്ഥയിൽ കെട്ടഴിച്ചു വിടുകയോ ചെയ്യുക. മൃഗങ്ങൾക്ക് പൊതുവിൽ നീന്താൻ അറിയുമെന്നോർക്കുക.
 • വാഹനങ്ങൾ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറ്റി പാർക്ക്‌ ചെയ്യുക.
 • താഴ്ന്ന പ്രദേശത്തെ ഫ്ലാറ്റുകളില്‍ ഉള്ളവര്‍ ഫ്ലാറ്റിന്‍റെ സെല്ലാറില്‍ കാര്‍ പാര്‍ക്ക്‌ ചെയ്യാതെ കൂടുതല്‍ ഉയര്‍ന്ന സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യുക.
 • രക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവർ മാത്രം ദുരിതാശ്വാസ സഹായം നല്‍കുവാന്‍ പോകുക. മറ്റുള്ളവർ അവർക്ക് പിന്തുണ കൊടുക്കുക.

  Read More:​ഡാം തുറന്നാൽ വെളളം ആലുവയിലെത്തുന്നത് എപ്പോൾ? ഡാമിനെ കുറിച്ച് അറിയേണ്ട കാര്യങ്ങൾ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala disaster management authority directions in idukki kseb dam opening

Next Story
കഥാകൃത്ത് എസ്.ഹരീഷിനെതിരെ വധഭീഷണി മുഴക്കിയയാള്‍ പൊലീസ് പിടിയില്‍s hareesh withdraw his novel meesha
The moderation of comments is automated and not cleared manually by malayalam.indianexpress.com