/indian-express-malayalam/media/media_files/uploads/2018/05/thomas-issac.jpg)
തിരുവനന്തപുരം: സംസ്ഥാന സർക്കാരുകൾ പെട്രോൾ, ഡീസൽ നികുതി കുറയ്ക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യത്തെ തളളി കേരളം. കേരളം പെട്രോൾ, ഡീസൽ നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
പെട്രോളിന് ഒൻപതു രൂപയോളം നികുതി കൂട്ടിയശേഷമാണ് ഒന്നര രൂപ കുറച്ചത്. ഡീസലിന് 14 രൂപയാണ് കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചത്. അതിനുശേഷമാണ് ഇപ്പോൾ ഒന്നര രൂപ കുറച്ചത്. ആദ്യം കേന്ദ്രം കൂട്ടിയ തുക മുഴുവൻ കുറയ്ക്കട്ടെ. നികുതി കുറയ്ക്കുന്ന കാര്യം അതിനുശേഷം ആലോചിക്കാം. കേന്ദ്രസർക്കാരിന്റെ ഇപ്പോഴത്തെ നടപടി രാജസ്ഥാൻ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുളളതാണെന്നും ഐസക് പറഞ്ഞു.
അതിനിടെ, മഹാരാഷ്ട്രയും ഗുജറാത്തും മധ്യപ്രദേശും പെട്രോൾ, ഡീസൽ നികുതി രണ്ടര രൂപ കുറച്ചു. പെട്രോളിനും ഡീസലിനും രണ്ടര രൂപ കുറച്ചതിനുപിന്നാലെയാണ് സംസ്ഥാനങ്ങളോടും നികുതി കുറയ്ക്കാൻ ജെയ്റ്റ്‌ലി ആവശ്യപ്പെട്ടത്. എക്സൈസ് തീരുവ ഇനത്തിൽ ഒന്നര രൂപയാണ് കേന്ദ്രം കുറച്ചത്. ഇതിനു പുറമേ എണ്ണ കമ്പനികളോട് ഒരു രൂപ കുറയ്ക്കാനും ആവശ്യപ്പെട്ടു.
പെട്രോൾ, ഡീസൽ വില ദിനംപ്രതി ഉയരുന്ന സാഹചര്യത്തിൽ കേന്ദ്രസർക്കാരിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഇതോടെ അടിയന്തരമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയത്തിൽ ഇടപെടുകയും നികുതി കുറയ്ക്കാൻ തീരുമാനിക്കുകയുമായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.