scorecardresearch

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു; കേസെടുത്ത് തിരുവനന്തപുരം സൈബർ പൊലീസ്

വ്യാജ പ്രചരണങ്ങൾക്കെതിരെ സൈബർ പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

വ്യാജ പ്രചരണങ്ങൾക്കെതിരെ സൈബർ പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

author-image
WebDesk
New Update
Chief Election Commissioner Gyanesh Kumar

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ വ്യാജ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. വീഡിയോ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തതായി പിടിഐ റിപ്പോർട്ടു ചെയ്തു.

Advertisment

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഫോട്ടോയും എഡിറ്റു ചെയ്ത വീഡിയോയും ഉൾപ്പെടുത്തി സൃഷ്ടിച്ച വ്യാജ വീഡിയോയാണ് എക്‌സിൽ പ്രചരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ഇതേ വീഡിയോ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും പ്രചരിപ്പിച്ചതായി സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Also Read: പൂജാ ബമ്പർ നറുക്കെടുപ്പ്; ഒന്നാം സമ്മാനം JD 545542 എന്ന ടിക്കറ്റ് നമ്പരിന്

ഭാരതീയ ന്യായ സംഹിത സെക്ഷൻ 197(1)(d), 340(1), 340(2), ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 66C എന്നീ വകുപ്പുകൾ പ്രകാരമാണ് അജ്ഞാത വ്യക്തികൾക്കെതിരെ കേസെടുത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, തെറ്റിദ്ധരണ പരത്തുന്ന ഉള്ളടക്കങ്ങൾ ഓൺലൈനിൽ പ്രചരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് സൈബർ പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Advertisment

Also Read: ശബരിമല സ്വർണക്കൊള്ള: പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങും, കൂടുതൽ പേരെ ചോദ്യം ചെയ്യാൻ എസ്ഐടി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിച്ചിരുന്ന നിരവധി വ്യാജ ഫോട്ടോകളും വീഡിയോകളും നീക്കം ചെയ്തതായി പിടിഐ അറിയിച്ചു.

Read More: കേരളത്തിൽ ഇന്നും പരക്കെ ഇടിമിന്നലോട് കൂടിയ മഴ, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

Election Commision Of India Cyber Crime

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: