scorecardresearch
Latest News

സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യം കണ്ണൂരിൽ

ജനുവരി 28 മുതൽ 30 വരെ ആലപ്പുഴയിലാണ് അവസാന ജില്ലാ സമ്മേളനം

സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കം; ആദ്യം കണ്ണൂരിൽ

കണ്ണൂർ: സിപിഎം 23-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. പാർട്ടി കോൺഗ്രസ് നടക്കുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം. കണ്ണൂരിലെ പ്രതിനിധി സമ്മേളനം രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ഫെബ്രുവരിയിൽ സംസ്‌ഥാന സമ്മേളനത്തിന് വേദിയാകുന്ന എറണാകുളത്താണ് രണ്ടാമത് സമ്മേളനം നടക്കുക. ഡിസംബർ 14 മുതലാണ് സമ്മേളനം. അന്ന് തന്നെ വയനാട്ടിലും ആരംഭിക്കും. ജനുവരി 28 മുതൽ 30 വരെ ആലപ്പുഴയിലാണ് അവസാന ജില്ലാ സമ്മേളനം.

എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം മാർച്ച് ഒന്ന് മുതൽ നാലുവരെയാണ്. ഏപ്രിലിലാണ് കണ്ണൂരിൽ പാർട്ടി കോൺഗ്രസ് നടക്കുക. 10 വർഷത്തിനു ശേഷമാണ് കേരളം പാർട്ടി കോൺഗ്രസിനു വേദിയാകുന്നത്. 

2012ൽ കോഴിക്കോട് നടന്ന 20-ാം പാർട്ടി കോൺഗ്രസാണ് ഇതിനു മുൻപ് കേരളത്തിൽ നടന്നത്. അതിനു മുൻപ് തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലും പാർട്ടി കോൺഗ്രസ് നടന്നിരുന്നു. മൂന്നു വർഷം കൂടുമ്പോഴാണ് സിപിഎം പാർട്ടി കോൺഗ്രസ് നടക്കാറുള്ളത്. 2015ൽ വിശാഖപട്ടണത്തും 2018ൽ ഹൈദരാബാദിലും പാർട്ടി കോൺഗ്രസ് നടന്നു. ഈ വർഷം നടക്കേണ്ടിയിരുന്ന പാർട്ടി കോൺഗ്രസ് കോവിഡ് വ്യാപനത്തെത്തുടർന്നാണ് 2022 ഏപ്രിലിലേക്ക് നീട്ടിയത്.

Also Read: മെട്രോ യാത്രക്കാര്‍ക്കായി നറുക്കെടുപ്പ് മല്‍സരം; സ്റ്റേഷനുകള്‍ക്ക് സിഗ്നേച്ചര്‍ മ്യൂസിക്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala cpm district conferences starts today first conference in kannur