Latest News

കേരളത്തിൽ ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

മദ്യ വിൽപനശാലകളും രണ്ടു ദിവസം അടഞ്ഞു കിടക്കും. ഹോട്ടലുകളിൽ നിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക

lockdown, ലോക്ക്ഡൗൺ, lockdown in kerala, lockdown extension,, lockdown new exemptions, lockdown relaxations, ലോക്ക്ഡൗൺ ഇളവുകൾ, Covid, കോവിഡ്, Covid Kerala,കേരള ലോക്ക്ഡൗൺ, മലപ്പുറം, Malappuram Lockdown, Kerala Covid, Restrictions, Latest Malayalam News, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ. ടിപിആർ കുറയ്ക്കുന്നതിനാണ് രണ്ടു ദിവസത്തെ വാരാന്ത്യ ലോക്ക്ഡൗൺ. ശനി, ഞായർ ദിവസങ്ങളിലെ ലോക്ക്ഡൗണിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്ക് മാത്രമാണ് അനുമതി. ടിപിആർ അടിസ്ഥാനത്തിലുള്ള ഇളവുകൾ തിങ്കളാഴ്ച മുതൽ നൽകും.

രണ്ടു ദിവസം പൊതുഗതാഗതം ഉണ്ടാവുകയില്ല. കെഎസ്ആർടിസി അവശ്യ സർവീസുകൾ നടത്തും. മദ്യ വിൽപനശാലകളും രണ്ടു ദിവസം അടഞ്ഞു കിടക്കും. ഹോട്ടലുകളിൽ നിന്നും റസ്റ്ററന്റുകളിൽ നിന്നും ഹോം ഡെലിവറി മാത്രമാണ് അനുവദിക്കുക. ബേക്കറികൾ, പലവ്യഞ്ജനം, പഴം, പച്ചക്കറി, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾക്ക് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കാം.

Read Also: ടിപിആർ ഉയർച്ചാനിരക്കിൽ 15 ശതമാനം കുറവ്, ജാഗ്രത തുടരണം: മുഖ്യമന്ത്രി

ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ തന്നെ വാരാന്ത്യ ലോക്ക്ഡൗൺ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. നേരത്തെ പ്രഖാപിച്ച മറ്റു ഇളവുകളും നിയന്ത്രണങ്ങളും തിങ്കളാഴ്ച മുതൽ തുടരും. ബുധനാഴ്ച നടക്കുന്ന വിലയിരുത്തലുകൾക്ക് ശേഷം കൂടുതൽ ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച തീരുമാനമുണ്ടാകും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid weekend lockdown restrictions

Next Story
തന്നെ ചവിട്ടി വീഴ്ത്തിയെന്നത് സുധാകരന്റെ സ്വപ്നം മാത്രം: മുഖ്യമന്ത്രിPinarayi Vijayan, K Sudhakaran, Brannan College, പിണറായി വിജയൻ, കെ സുധാകരൻ, ബ്രണ്ണൻ കോളേജ്, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com