Latest News

ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; വാക്സിനേഷന്‍ യജ്ഞം നാളെ മുതല്‍

സ്വാതന്ത്ര്യ ദിനത്തിലും, ഓണത്തിനും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല

Kerala Lockdown

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ശനിയാഴ്ചത്തെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയെങ്കിലും ഞായറാഴ്ചകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ തുടരും. സ്വാതന്ത്ര്യ ദിനത്തിലും, ഓണത്തിനും നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല.

ഞായറാഴ്ച മാത്രം ലോക്ക്ഡൗണ്‍ ഉള്ളതിനാല്‍ പൊലീസ് പരിശോധന കര്‍ശനമായിരിക്കും. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. കെ.എസ്.ആര്‍.ടി.സി. പരിമിതമായി സര്‍വീസ് നടത്തും.

കടകള്‍ക്കു ബാധകമായ നിയന്ത്രണങ്ങള്‍ പാലിച്ച് ഷോപ്പിങ് മാളുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഏഴുമുതല്‍ വൈകിട്ട് ഒന്‍പതു മണിവരെ വരെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. കര്‍ക്കശമായ കോവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കി ബുധനാഴ്ച മുതലാണ് മാളുകള്‍ തുറക്കാന്‍ അനുമതി നല്‍കുക. കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെ, കര്‍ക്കിടക വാവിനു വീടുകളില്‍ തന്നെ പിതൃതര്‍പ്പണം നടത്തണം.

അതേസമയം, സംസ്ഥാനത്ത് ഒന്‍പതു മുതല്‍ 31 വരെ കോവിഡ് വാക്‌സിനേഷന്‍ യജ്ഞം. ഇതിന്റെ ഭാഗമായി പൊതുവില്‍ വാക്‌സിനേഷന്‍ വര്‍ധിപ്പിക്കും. അവസാന വര്‍ഷ ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികളിലും എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപകരിലും വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കൽ യജ്ഞത്തിന്റെ ലക്ഷ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ കോവിഡ് അവലോകനയോഗത്തില്‍ പറഞ്ഞു.

സര്‍ക്കാരിനു ലഭിക്കുന്ന വാക്‌സിനുകള്‍ക്കു പുറമേ സ്വകാര്യമേഖലയ്ക്കും കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ 20 ലക്ഷം ഡോസ് വാക്‌സിനുകള്‍ വാങ്ങി അതേ നിരക്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കു നല്‍കും. സ്വകാര്യ ആശുപത്രികളിലൂടെ എത്ര വാക്‌സിന്‍ നല്‍കാന്‍ കഴിയുമെന്ന് കണക്കാക്കിയാണ് വിതരണമുണ്ടാവുക.

Also Read: കടകളില്‍ പോകാന്‍ വാക്സിനേഷന്‍ നിര്‍ബന്ധം; സര്‍ക്കാരിന്റെ പുതിയ നിര്‍ദേശത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid updates complete lockdown today

Next Story
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്Rain, Monsoon
The moderation of comments is automated and not cleared manually by malayalam.indianexpress.com