കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിന്റെ ലൈസന്‍സ് റദ്ദാക്കി

ചോവ്വാഴ്ചയാണ് നഗരസഭാ അധികൃതര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് വസ്ത്രശാല പ്രവര്‍ത്തിച്ചതിന് തിരുവനന്തപുരത്തെ വ്യാപാരം സ്ഥാപനമായ പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കി. നഗരസഭയുടെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നടപടി.

ചോവ്വാഴ്ചയാണ് നഗരസഭാ അധികൃതര്‍ പൊലീസിന്റെ സഹായത്തോടെ പരിശോധന നടത്തിയത്. പ്രധാന കവാടം അടച്ചിട്ടതിന് ശേഷം ജീവനക്കാര്‍ കയറുന്ന പിന്‍വാതിലില്‍ കൂടി പൊതുജനത്തെ കയറ്റിയായിരുന്നു സ്ഥാപനം പ്രവൃത്തിച്ചിരുന്നത്.

1994 ലെ കേരള മുന്‍സിപ്പാലിറ്റി ആക്ടിലെ 447-ാം വകുപ്പ്, കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സ്, ദുരന്ത നിവാരണ അതോറിറ്റി ഉത്തരവുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയത്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട നഗരസഭയും സര്‍ക്കാരും നല്‍കുന്ന നിര്‍ദേശങ്ങളോട് എല്ലാവരും സഹകരിക്കണമെന്ന് മേയര്‍ ആര്യ രാജേന്ദ്രന്‍ പറഞ്ഞു.

Also Read: കോവിഡ് മരണം: ഏപ്രിൽ, മേയ് മാസങ്ങളിൽ വർധന; കേരളത്തിൽ 1.12 മടങ്ങ്, മധ്യപ്രദേശിൽ 2.86

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid pothys license revoked by muncipality

Next Story
പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ. അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതിKerala Highcourt,കേരള ഹൈക്കോടതി, Minority Welfare, ന്യൂനപക്ഷ ക്ഷേമം, UDF government, Muslim minority welfare, Kerala Minority, Highcourt news, Kerala news, highcourt of kerala, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com