scorecardresearch
Latest News

നിരത്തുകളില്‍ തിരക്ക്, ഈ ആഴ്ച നിര്‍ണായകം; വാക്സിനേഷന്‍ വേഗത്തിലാക്കും

പ്രതിദിന രോഗബാധിതര്‍ വര്‍ധിക്കുന്ന ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും കൂടുതലായി പ്രഖ്യാപിച്ചേക്കും

Lockdown, Covid, Covid Vaccine

തിരുവനന്തപുരം: സംസ്ഥാനത്ത് രോഗവ്യാപനം പ്രതിരോധിക്കുന്നതില്‍ ഈ ആഴ്ച നിര്‍ണായകമാണെന്ന് കോവിഡ് അവലോകന യോഗത്തില്‍ വിലയിരുത്തല്‍. ഓണമായതോടെ നിരത്തുകളിലെ തിരക്ക് കേസുകളുടെ എണ്ണം കൂടുന്നതിന് കാരണമായി. അതിനാല്‍ ഡബ്ല്യുഐപിആര്‍ കൂടുതലുള്ള പ്രദേശങ്ങളിൽ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കും.

നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്ന മേഖലകളുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഓണക്കാലത്ത് അതീവ ജാഗ്രത വേണമെന്നാണ് വിദഗ്ധ സമിതിയുടേയും ഉപദേശം. പ്രതിദിന രോഗബാധിതര്‍ വര്‍ധിക്കുന്ന ജില്ലകളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളും കൂടുതലായി പ്രഖ്യാപിച്ചേക്കും.

വാക്സിനേഷന്‍ നടപടികളും വേഗത്തിലാക്കുകയാണ് സര്‍ക്കാര്‍. ആദ്യ ഡോസ് സ്വീകരിക്കാത്തവര്‍ക്ക് നിര്‍ബന്ധമായും കുത്തിവയ്പ്പ് നല്‍കണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ മാറ്റിയെങ്കിലും കേസുകള്‍ കുറയുന്നില്ല എന്നതും ആശങ്കയാണ്. സംസ്ഥാനത്തെ രോഗവ്യാപന നിരക്ക് 15 ശതമാനത്തിന് മുകളിലാണ്.

മൂന്നാം തരംഗം മുന്നൊരുക്കമായി 48 ആശുപത്രികളില്‍ സജ്ജമാകുന്ന പീഡിയാട്രിക് വാര്‍ഡുകളും ഐസിയുകളും 60 ശതമാനവും 3 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

490 ഓക്‌സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്ഡിയു കിടക്കകള്‍, 96 ഐസിയു കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് സജ്ജമാക്കുന്നത്.

Also Read: മൂന്നാംതരംഗം നേരിടാൻ കേരളം: 48 ആശുപത്രികളില്‍ പീഡിയാട്രിക് സംവിധാനങ്ങള്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala covid onam week will be critical says experts