/indian-express-malayalam/media/media_files/uploads/2021/07/Covid-Kerala.jpg)
തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. രോഗ വ്യാപന തോത് കുറഞ്ഞ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സാധ്യതയുണ്ട്. ഞായറാഴ്ചത്തെ ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ പിൻവലിച്ചേക്കും. കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെങ്കിലും ബി, എ കാറ്റഗറിയിലുള്ള ജില്ലകളിൽ മാറ്റമുണ്ടായേക്കും.
സംസ്ഥാനത്തെ ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകളുടെ സമയക്രമത്തിലും ഇന്ന് തീരുമാനം ഉണ്ടായേക്കും. ഇതിനായി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക ഉന്നതതല യോഗം ഇന്ന് ചേരും. ക്ലാസുകൾ വൈകുന്നേരം ആക്കുന്നത് സംബന്ധിച്ച് ഇന്നലെ ചർച്ച ചെയ്തിരുന്നെങ്കിലും അന്തിമ തീരുമാനം ആയിരുന്നില്ല. നേരത്തെ 10,11, 12 ക്ലാസ്സുകളുടെ സമയം വൈകുന്നേരം വരെ ആയി നിശ്ചയിച്ചിരുന്നു. പൊതുപരീക്ഷ കണക്കിലെടുത്തായിരുന്നു ആ തീരുമാനം.
അതേസമയം, കേരളത്തിലെ കോവിഡ് വ്യാപന തോതിൽ വലിയ രീതിയിലുള്ള കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 30,000ൽ താഴെ കേസുകൾ മാത്രമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. നേരത്തെ 50 ശതമാനത്തിനോട് അടുത്ത് എത്തിയ ടിപിആർ നിലവിൽ 30 ശതമാനത്തിൽ താഴെയാണ്. രോഗവ്യാപനം തീവ്രമായിരുന്ന പല ജില്ലകളിലും കേസുകൾ കുറയുന്ന സാഹചര്യമാണ് നിലവിൽ.
ഇന്നലെ 22,524 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 28.6 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 49,586 പേരാണ് രോഗമുക്തരായത്. നിലവിൽ 3,01,424 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇന്നലെ 14 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം 59,115 ആയി.
Also Read: ഒറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളുടെ അമ്മയായി കോട്ടയത്തെ നാൽപ്പത്തിരണ്ടുകാരി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us