പത്തനംതിട്ട: കേരളത്തിൽ അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ അതിതീവ്ര കോവിഡ് വ്യാപനത്തിന് സാധ്യത നിലനിൽക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. അതുകൊണ്ട് തന്നെ അടുത്ത ആഴ്ചകളിൽ വ്യാപനം രൂക്ഷമാകാൻ സാധ്യതയുണ്ട്. ജനങ്ങൾ സ്വയം നിയന്ത്രണം പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിലവിൽ 78 ആക്റ്റീവ് ക്ലസ്റ്ററുകൾ ഉണ്ട്. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതൽ വ്യാപനം റിപ്പോർട്ട് ചെയ്യുന്നത്. രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ എല്ലാ ജില്ലകളിലും സിഎഫ്എൽടിസികൾ വീണ്ടും ആരംഭിക്കാൻ ആലോചിക്കുന്നതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കോവിഡ് ചികിത്സയ്ക്കുള്ള മരുന്നിന് ക്ഷാമമുണ്ടെന്ന വാര്‍ത്തകള്‍ മന്ത്രി തള്ളി. തികച്ചും അടിസ്ഥാനരഹിതമാണത്. വിലകൂടുതല്‍ ആയതിനാല്‍ വലിയ തോതില്‍ വാങ്ങിവെയ്ക്കാറില്ല. ആവശ്യാനുസരണമാണ് മരുന്ന് വാങ്ങുന്നത്. ഇതുവരെ ഒരുഘട്ടത്തിലും ലഭ്യതക്കുറവ് വന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
Also Read: 17,755 പേര്‍ക്ക് കൂടി കോവിഡ്; തിരുവനന്തപുരത്ത് നാലായിരത്തിലധികം കേസുകൾ