Latest News
കോവിഡ് പ്രവര്‍ത്തനങ്ങളില്‍ അലംഭാവം, അടിയന്തരമായി തിരുത്തണം: മുഖ്യമന്ത്രി

2884 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 5073 പേർക്ക് രോഗമുക്തി

2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

Kerala Covid News Live, കേരള കോവിഡ് വാർത്തകൾ തത്സമയം, Kerala Covid 19 News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid News Kerala, കേരളത്തിലെ കോവിഡ് വാർത്തകൾ, Covid 19, Kerala Numbers, കോവിഡ് 19, Thiruvannathapuram, തിരുവനന്തപുരം, Thrissur, തൃശൂർ, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, കൊറോണ, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2884 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5073 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.  ഇതോടെ 61,281 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,41,471 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 3998 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2651 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 165 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 6, കോഴിക്കോട് 5, കണ്ണൂര്‍ 4, എറണാകുളം 3, മലപ്പുറം 2, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Read More: പുതിയ രോഗബാധകൾ മൂവായിരത്തിൽ കുറവ്; ടെസ്റ്റ് പോസിറ്റിവിറ്റി എട്ട് ശതമാനത്തിൽ താഴം

യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,463 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.31 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,06,27,542 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് രോഗം സ്ഥീരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

  • മലപ്പുറം 560
  • എറണാകുളം 393
  • കോഴിക്കോട് 292
  • കോട്ടയം 289
  • ആലപ്പുഴ 254
  • തിരുവനന്തപുരം 248
  • കൊല്ലം 192
  • തൃശൂര്‍ 173
  • കണ്ണൂര്‍ 135
  • പത്തനംതിട്ട 107
  • പാലക്കാട് 83
  • വയനാട് 70
  • ഇടുക്കി 44
  • കാസര്‍ഗോഡ് 44

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവർ

  • മലപ്പുറം 543
  • എറണാകുളം 378
  • കോഴിക്കോട് 281
  • കോട്ടയം 279
  • ആലപ്പുഴ 250
  • തിരുവനന്തപുരം 176
  • കൊല്ലം 190
  • തൃശൂര്‍ 168
  • കണ്ണൂര്‍ 102
  • പത്തനംതിട്ട 98
  • പാലക്കാട് 39
  • വയനാട് 68
  • ഇടുക്കി 39
  • കാസര്‍ഗോഡ് 40

രോഗമുക്തി നേടിയവർ

  • തിരുവനന്തപുരം 302
  • കൊല്ലം 801
  • പത്തനംതിട്ട 482
  • ആലപ്പുഴ 353
  • കോട്ടയം 489
  • ഇടുക്കി 104
  • എറണാകുളം 502
  • തൃശൂര്‍ 477
  • പാലക്കാട് 174
  • മലപ്പുറം 649
  • കോഴിക്കോട് 336
  • വയനാട് 104
  • കണ്ണൂര്‍ 231
  • കാസര്‍ഗോഡ് 69

2,40,859 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,50,724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,40,859 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 9865 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 962 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി

ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. 32 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവില്‍ ആകെ 428 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid numbers latest updates stats

Next Story
സോളർ തട്ടിപ്പ് കേസ്: സർക്കാർ തീരുമാനം പുനഃപരിശോധിക്കാൻ ഹൈക്കോടതി നിർദേശംMagistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 
The moderation of comments is automated and not cleared manually by malayalam.indianexpress.com