രോഗവ്യാപനം അതിശക്തമാകും; പ്രതിദിനം 10000നും 20000നും ഇടയിൽ കേസുകൾക്ക് സാധ്യത: ആരോഗ്യമന്ത്രി

സെപ്റ്റംബറോടെ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്

KK shailaja, കെക ഷൈലജ, kk shailaja news, കെകെ ഷൈലജ വാര്‍ത്തകള്‍, kk shailaja on covid vaccine, കെക ഷൈലജ കോവിഡ് വാക്സിനെക്കുറിച്ച്, covid news, കോവിഡ് വാര്‍ത്തകള്‍, covid news malayalam, election, kerala election, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, ldf, എല്‍ഡിഎഫ്, ramesh chennithala, രമേശ് ചെന്നിത്തല, indian express malayalam, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തിൽ അടുത്ത മാസത്തോടെ സ്ഥിതി അതീവ ഗുരുതരമാകുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. വൻതോതിലുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് പറഞ്ഞ ആരോഗ്യമന്ത്രി, എന്നാൽ കോവിഡ് കേസുകൾ കൂടുന്ന സാഹചര്യം നേരിടാൻ സംസ്ഥാനം ശക്തമാണെന്നും വ്യക്തമാക്കി.

സെപ്റ്റംബർ സംസ്ഥാനത്തെ കോവിഡ് വ്യാപനം അതിശക്തമാകും എന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്. പതിനായിരത്തിനും ഇരുപതിനായിരത്തിനും ഇടയിൽ കോവിഡ് കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമുണ്ടായേക്കാം. കോവിഡ് കേസുകൾ വർധിക്കുമ്പോൾ അതിന് ആനുപാതികമായി മരണനിരക്കും ഉയരും എന്ന കാര്യം ഭയത്തോടെ കാണണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

Also Read: സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ്; സമ്പർക്കം വഴി 1380 രോഗികൾ

ഈ പ്രത്യേക സാഹചര്യത്തെ നേരിടാൻ സജ്ജമാണെന്നും പ്രതിരോധ സംവിധാനങ്ങളെല്ലാം ഒരുങ്ങിയതായും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് പ്രതിദിനം ആയിരത്തിലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം ഇന്ന് കേരളത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം എക്കാലത്തെയും ഉയർന്ന നിരക്കിൽ. ഇന്ന് 1564 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. 766 പേര്‍ ഇന്ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98 കേസുകളും ഉൾപ്പെടുന്നു. വിദേശത്തുനിന്ന് 60 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 100 പേരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. കോവിഡ് മൂലം മൂന്ന് മരണവും ഇന്ന് സ്ഥിരീകരിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala covid numbers expects a hike in september

Next Story
സംസ്ഥാനത്ത് ഇന്ന് 1564 പേർക്ക് കോവിഡ്; സമ്പർക്കം വഴി 1380 രോഗികൾCovid 19, Kerala Numbers, കോവിഡ് 19, Total patients in Kerala, Kerala Covid, കേരള കോവിഡ്, Corona, August 18, കൊറോണ, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com