തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,251 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. അഞ്ച് ജില്ലകളിൽ നൂറിലേറെ പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1,061 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 73 രോഗികളുടെ ഉറവിടം വ്യക്തമല്ല. 814 പേർ ഇന്ന് രോഗമുക്തി നേടി. അഞ്ച് കോവിഡ് മരണം ഇന്നുമാത്രം റിപ്പോർട്ട് ചെയ്തെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 18 ആരോഗ്യപ്രവർത്തകർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നെത്തിയ 77 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 94 പേര്‍ക്കും രോഗം ബാധിച്ചു.

Read Also: ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി രൂപപ്പെടും, രണ്ടാം ന്യൂനമർദത്തിനു സാധ്യത

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 289 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 168 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 149 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 143 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 82 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 61 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 55 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 39 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 36 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ആഗസ്റ്റ് 2ന് മരണമടഞ്ഞ കണ്ണൂര്‍ സ്വദേശി സജിത്ത് (40), ആഗസ്റ്റ് 3ന് മരണമടഞ്ഞ മലപ്പുറം സ്വദേശി ഇമ്പിച്ചികോയ (68), തിരുവനന്തപുരം ഉച്ചക്കട സ്വദേശി ഗോപകുമാര്‍ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ എറണാകുളം സ്വദേശി പി.ജി. ബാബു (60), ആഗസ്റ്റ് 6ന് മരണമടഞ്ഞ ആലപ്പുഴ ചേര്‍ത്തല സ്വദേശി സുധീര്‍ (63), എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 102 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയിലെ 281 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 163 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 125 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 121 പേര്‍ക്കും, എറണാകുളം ജില്ലയിലെ 73 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 67 പേര്‍ക്കും, വയനാട് ജില്ലയിലെ 49 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 48 പേര്‍ക്കും, കോട്ടയം ജില്ലയിലെ 35 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 28 പേര്‍ക്കും, കൊല്ലം ജില്ലയിലെ 26 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 22 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 14 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 9 പേര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 814 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 150 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 123 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 71 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 70 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 60 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 57 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 50 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 40 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 36 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 34 പേരുടെയും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 33 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 32 പേരുടെയും, എറണാകുളം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 29 പേരുടെവീതവും പരിശോധനാഫലം ആണ് നെഗറ്റീവ് ആയത്.

ഇതോടെ 12,411 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 19,151 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,49,684 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 21), തൃക്കുന്നപ്പുഴ (15), അമ്പലപ്പുഴ നോര്‍ത്ത് (12), അരൂക്കുറ്റി (7), കഞ്ഞിക്കുഴി (18), തൃശൂര്‍ ജില്ലയിലെ കണ്ടാണശേരി (1), പടിയൂര്‍ (1, 7, 8), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (9, 25), കോഴിക്കോട് ജില്ലയിലെ തലക്കുളത്തൂര്‍ (10), പത്തനംതിട്ട ജില്ലയിലെ വള്ളിക്കോട് (5), എറണാകുളം ജില്ലയിലെ കവളങ്ങാട് (9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

16 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ പുതുപ്പള്ളി ( കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14), കുമരകം (10, 11), അയ്മനം (14), നീണ്ടൂര്‍ (8), ഇടുക്കി ജില്ലയിലെ മരിയാപുരം (7), കാമാക്ഷി (10, 11, 12), കൊന്നത്തടി (1, 18), വണ്ടന്‍മേട് (2, 3), കൊല്ലം ജില്ലയിലെ ശാസ്താംകോട്ട (2, 3, 8), ചിതറ (എല്ലാ വാര്‍ഡുകളും), വെളിയം (13, 14, 16, 17, 18), തൃശൂര്‍ ജില്ലയിലെ വെങ്കിടങ്ങ് (10, 11), മതിലകം (1), പത്തനംതിട്ട ജില്ലയിലെ പ്രമാടം (19), മെഴുവേലി (4), എറണാകുളം ജില്ലയിലെ ഉദയംപേരൂര്‍ (6) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 506 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

രാജമല ദുരന്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

ഇടുക്കി രാജമല മണ്ണിടിച്ചിൽ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ അഞ്ച് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ മുഴുവൻ ചികിത്സ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കേന്ദ്ര സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.