തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,298 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 170 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1,017 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 76 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 800 പേർ ഇന്ന് രോഗമുക്തി നേടി.

Read Also: അമ്മയെ അവസാനമായി നോറ സ്‌ക്രീനിൽ കണ്ടു, അന്ത്യചുംബനമില്ല; മെറിൻ ഇനി ഓർമ

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്, ജില്ല തിരിച്ച്

തിരുവനന്തപുരം -219

കോഴിക്കോട് – 174

കാസര്‍ഗോഡ് – 153

പാലക്കാട് – 136

മലപ്പുറം – 129

ആലപ്പുഴ – 99

തൃശൂര്‍ – 74

എറണാകുളം – 73

ഇടുക്കി – 58

വയനാട് – 46

കോട്ടയം – 40

പത്തനംതിട്ട – 33

കണ്ണൂര്‍ – 33

കൊല്ലം – 31

covid-19, coronavirus, kerala, data

കോവിഡ് മരണം

ജൂലൈ 31ന് മരണമടഞ്ഞ കാസര്‍ഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ഓഗസ്റ്റ് രണ്ടിന് മരണമടഞ്ഞ കാസര്‍ഗോഡ് ഉപ്പള സ്വദേശിനി ഷഹര്‍ബാനു (73), ഓഗസ്റ്റ് അഞ്ചിന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സില്‍വ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ആരോഗ്യപ്രവർത്തകരിലെ രോഗബാധ

29 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസര്‍ഗോഡ് ജില്ലയിലെ എട്ട്, തിരുവനന്തപുരം ജില്ലയിലെ ഏഴ്, കോഴിക്കോട് ജില്ലയിലെ അഞ്ച്, എറണാകുളം ജില്ലയിലെ മൂന്ന്, വയനാട് ജില്ലയിലെ രണ്ട്, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂര്‍ ജില്ലയിലെ മൂന്ന് കെഎസ്‌ഇ ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ ഒരു ഐഎന്‍എച്ച്എസ് ജീവനക്കാരനും രോഗം ബാധിച്ചു.

കോവിഡ് നെഗറ്റീവ് ആയവരുടെ എണ്ണം, ജില്ല തിരിച്ച്

എറണാകുളം – 146

തിരുവനന്തപുരം – 137

മലപ്പുറം – 114

കാസർഗോഡ് – 61

കോട്ടയം – 54

കൊല്ലം – 49

തൃശൂര്‍ – 48

പത്തനംതിട്ട – 46

പാലക്കാട് – 41

ആലപ്പുഴ – 30

ഇടുക്കി – 20

വയനാട് – 20

കണ്ണൂര്‍ – 18

കോഴിക്കോട് – 16 പേരുടെയും

ഇതോടെ 11,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 18,337 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,48,039 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,36,602 പേര്‍ വീട്/ഇന്‍സ്‌റ്റിറ്റ‌്യൂഷണൽ ക്വാറന്റെെനിലും 11,437 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1,390 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read Also: സഖാക്കളോടൊപ്പം വീട് വീടാന്തരം കയറി ഇറങ്ങിയ മഹാനടൻ; മുരളിയെ ഓര്‍ത്ത് എം എ ബേബി

കഴിഞ്ഞ 24 മണിക്കൂറിനിടെ 25,205 സാംപിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാംപിൾ, എയര്‍പോര്‍ട്ട് സര്‍വെെലൻസ്, പൂള്‍ഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജൻ അസെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 9,08,355 സാംപിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 6,346 സാംപിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. സെന്റിനൽ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,32,306 സാംപിളുകൾ ശേഖരിച്ചതില്‍ 1615 പേരുടെ ഫലം വരാനുണ്ട്.

പുതിയ ഹോട്ട്‌സ്‌പോട്ടുകൾ

ഇന്ന് 12 പുതിയ ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്. കണ്ണൂര്‍ ജില്ലയിലെ മാട്ടൂല്‍ (കണ്ടെയ്‌ൻമെന്റ് സോണ്‍ വാര്‍ഡ് 12), ചെറുകുന്ന്(6, 7), എരുവേശി (9), ഉളിക്കല്‍ (1), നടുവില്‍ (2), എറണാകുളം ജില്ലയിലെ എടക്കാട്ടുവയല്‍ (7), കീരമ്പാറ (11), പെരിങ്ങോട്ടൂര്‍ (13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (11), തൃശൂര്‍ ജില്ലയിലെ മുളങ്കുന്നത്തുകാവ് (11), തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ (13), കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ (4, 5) എന്നിവയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകൾ.

16 പ്രദേശങ്ങളെ ഹോട്ട്‌സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. തൃശൂര്‍ ജില്ലയിലെ അളഗപ്പനഗര്‍ ( കണ്ടെയ്‌ൻമെന്റ് സോണ്‍ വാര്‍ഡ് 13), വെള്ളാങ്കല്ലൂര്‍ (18, 19), കടവല്ലൂര്‍ (12), ചാഴൂര്‍ (3), വരന്തറപ്പിള്ളി (4, 13), തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് (8), വെമ്പായം (1, 15, 18), കല്ലറ (8, 9, 10, 11, 12), ഇടുക്കി ജില്ലയില കട്ടപ്പന മുന്‍സിപ്പാലിറ്റി (15, 16), വാത്തിക്കുടി (2, 3), എറണാകുളം ജില്ലയിലെ കവലങ്ങാട് (13), പള്ളിപ്പുറം (5), പാലക്കാട് ജില്ലയിലെ പട്ടഞ്ചേരി (15), മറുതറോഡ് (10), വയനാട് ജില്ലയിലെ മാനന്തവാടി മുന്‍സിപ്പാലിറ്റി (എല്ലാ ഡിവിഷനുകളും), കൊല്ലം ജില്ലയിലെ കുളക്കട (9, 18) എന്നീ പ്രദേശങ്ങളെയാണ് കണ്ടെയ്‌ൻമെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 511 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.